നയൻതാരയെ ബിച്ച് എന്ന് വിളിച്ച് അപമാനിച്ച്‌ നടി വനിത.കാരണം ഈ നടനുമായുള്ള ബന്ധം

508

 

തമിഴ് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിക്കുന്ന ,എല്ലാവരുടെയും പ്രിയപ്പെട്ട നടിയാണ് നയൻതാര . ഒരു നായകന്റെ പിൻബലമില്ലാതെ ഒറ്റയ്ക്ക് നിന്ന് സിനിമ വിജയിപ്പിക്കാൻ തക്ക കരുത്ത് ഇന്ന് നയന്താരയ്ക്കുണ്ട്. സിനിമയിൽ വന്ന കാലം തൊട്ടു വിവാദങ്ങളുടെ ഇഷ്ട തോഴി ആയിരുന്നു നയൻതാര.നടിയെ കുറിച്ച് വനിതാ വിജയകുമാർ നടത്തിയ ഒരു പരാമർശമാണ് വിവാദങ്ങൾക്കു വഴിയൊരുക്കിയത് .

ADVERTISEMENTS

തമിഴ് നടൻ വിജയകുമാറിന്റെ മകളും നടനായ അരുൺ വിജയ കുമാറിന്റെ സഹോദരിയുമായി വനിത  വിജയകുമാർ  വിഎഫ്എക്‌സ് ഡിസൈനറായ പീറ്റർ പോളുമായി വിവാഹം കഴിച്ചത് വലിയതോതിലുള്ള പ്രതിഷേധങ്ങൾക്കു വഴി വച്ചു.കാരണം ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്ന് അവർ തന്നെ വെളിപ്പെടുത്തിയിരുന്നു .അതിനെ തുടർന്ന് വനിതാ നടത്തിയ പരാമർശം വലിയൊരു സൈബർ ആക്രമണത്തിന് തന്നെ ഇടയായി മാറിയിരുന്നു.

READ NOW  അവളുടെ സമയം കഴിഞ്ഞു സമന്തക്കെതിരെ ലൈംഗിക പരാമർശവുമായി തെലുങ്ക് നിർമാതാവ്;കിടിലൻ മറുപടിയുമായി താരം.

പൊതുവേ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന വ്യക്തിയാണ് വനിത.. പലപ്പോഴും താരം തുറന്നു പറയാറുള്ള പല നിലപാടുകളും വലിയതോതിൽ താരത്തിന് തന്നെ വിനയായി മാറുന്നത് പതിവാണ്. പീറ്ററുമായുള്ള ഇവരുടെ വിവാഹസമയത്ത് ഇവരെ ചെളിവാരി എറിയാൻ നിരവധി ആളുകൾ എത്തിയപ്പോഴായിരുന്നു നടി നയൻതാരയെ ഉദാഹരണം ആക്കികൊണ്ട് വനിത മറുപടി പറഞ്ഞിരുന്നത്. ട്വിറ്ററിലൂടെ ആയിരുന്നു ഇവരുടെ പ്രതികരണം.

ആ ഉദാഹരണമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവാഹിതനായിരുന്ന പ്രഭുദേവയുമായി നയൻതാര പ്രണയത്തിലായിരുന്ന സമയത്ത് ഭാര്യ റംലത്തിനും മൂന്ന് കുട്ടികൾക്കും വേണ്ടി എന്തുകൊണ്ടാണ് ഇത്തരം ആളുകൾ ചോദ്യം ചെയ്യാൻ എത്താതിരുന്നത് എന്തുകൊണ്ട് ആണ് എന്നും തന്നെ മാത്രം ടാർജറ്റ് ചെയ്യുന്നത് എന്തുകൊണ്ടാണ് എന്നുമായിരുന്നു വനിത ചോദിച്ചിരുന്നത്. ലേഡീ സൂപ്പർസ്റ്റാർ നയൻതാരയെ ബിച്ച് എന്ന വാക്ക് ഉപയോഗിച്ചാണ് വനിതാ സംബോധന ചെയ്തത്. നയൻസ് ആരാധകർക്ക് ഒട്ടുംതന്നെ ഇത് ഇഷ്ടമാവുകയും ചെയ്തിട്ടില്ല.

READ NOW  16 വയസ്സ് മാത്രം ഉണ്ടായിരുന്ന ശ്രീദേവിയുടെ അന്ന് രജനീകാന്തിന് പ്രണയം തോന്നി. പക്ഷെ പിന്നെ വേണ്ട എന്ന് വെക്കാൻ കാരണം

നയൻതാരയുടെ ആരാധകർ കൃത്യമായ മറുപടി തന്നെ വനിതയ്ക്ക് നൽകുകയും ചെയ്തിരുന്നു. നിങ്ങൾ എന്തിനാണ് അവരെ ആക്ഷേപിക്കുന്നത് എന്നും ഒരിക്കൽ പോലും അവർ നിങ്ങളെപ്പോലെ ആയിരുന്നില്ല എന്നുമാണ് പറയുന്നത്. അവർ ഇരുവരും വിവാഹം കഴിച്ചിരുന്നില്ല എന്നത് നിങ്ങൾ ഓർമിക്കേണ്ട കാര്യമാണ് പ്രഭുദേവ ഭാര്യയും കുട്ടികളുമായി വേർപിരിഞ്ഞ് നയൻതാരയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ചെയ്തത്.

എന്നാൽ നിങ്ങൾ ഒരാളെ വിവാഹം കഴിച്ചതിനുശേഷം ഈ പറയുന്നത് ന്യായമായ കാര്യമല്ല എന്നും പലരും പറയുന്നുണ്ടായിരുന്നു. അതേ സമയം നിരവധി ആളുകളാണ് എന്തിനാണ് വളരെ മാന്യമായി ജീവിക്കുന്ന നയൻതാരയെ ഈ വിഷയത്തിലേക്ക് പിടിച്ചിടുന്നത് എന്നും അത് മോശമായ രീതിയാണ് എന്നും അവർ വളരെ മാന്യമായ ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പഴയ കാലങ്ങൾ അവരെ ഓർമ്മിപ്പിക്കേണ്ട ആവശ്യമുണ്ടോ എന്നുമൊക്കെ ചോദിക്കുന്നത്. നയൻതാരയെ കുറിച്ചുള്ള വനിതയുടെ ഈ പരാമർശം ഒട്ടും തന്നെ ശരിയായില്ല എന്നാണ് പലരും പറയുന്നത് ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന ഒരു പരാമർശം അല്ല എന്നും നയൻതാരയെ ഇതിലേക്ക് വലിച്ചിടേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നുമാണ് കൂടുതൽ ആളുകളും കമന്റുകളിലൂടെ പറയുന്നത്.

READ NOW  മധുവിധു പോയപ്പോൾ ഞാൻ അത്തരം കഥാപാത്രങ്ങൾ ചെയ്തിരുന്നു എന്നത് തന്റേ ഭർത്താവും മനസ്സിലാക്കുന്നത് -വിചിത്ര പറഞ്ഞത്.
ADVERTISEMENTS