Advertisement
Home MOVIES Malayalam പക്ഷേ ചില കാര്യങ്ങളിൽ നിങ്ങൾക്ക് ആ പഴയ നായരുടെ സ്വഭാവമാണ്:ഭാഗ്യ ലക്ഷ്മി പറഞ്ഞതിന് മേനകയും ...

പക്ഷേ ചില കാര്യങ്ങളിൽ നിങ്ങൾക്ക് ആ പഴയ നായരുടെ സ്വഭാവമാണ്:ഭാഗ്യ ലക്ഷ്മി പറഞ്ഞതിന് മേനകയും സുരേഷ് കുമാറും നൽകിയ മറുപടി

44978
ADVERTISEMENTS

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് മേനക സുരേഷ് കുമാർ. സിനിമാലോകത്ത് വളരെ വേഗം തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച മേനക പിന്നീട് നിർമ്മാതാവായ സുരേഷ് കുമാറുമായി പ്രണയത്തിൽ ആവുകയും ഇത് വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു ചെയ്തത്. ഇരുവരും വളരെ സന്തോഷകരമായ വിവാഹ ജീവിതമാണ് നയിക്കുന്നത്.. ഇരുവരുടെയും മകളായ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തെന്നിന്ത്യയിലെ ശുപാര്‍ താരമാണ്.

മുന്പ് ഭാഗ്യലക്ഷ്മിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഇരുവരും തങ്ങളുടെ സ്വോകാര്യ ജീവിതത്തെ കുറിച്ച് പറയുന്ന ചില കാര്യങ്ങള്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. ഈ അഭിമുഖത്തിൽ വളരെ റൊമാന്റിക് ആണ് മേനക എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ചെറിയ ചെറിയ ആഗ്രഹങ്ങളാണ് തനിക്കുള്ളത് എന്നും ചേട്ടൻ അതൊക്കെ സാധിച്ചു തരാറില്ല എന്നുമാണ് മേനക പറയുന്നത്..

ചേട്ടനൊപ്പം പുറത്തു പോകുന്നതും ഭക്ഷണം കഴിക്കുന്നതും സിനിമയ്ക്ക് പോകുന്നതും ഒക്കെ തനിക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്.. എന്നാൽ അതിനൊന്നും ചേട്ടനെ കിട്ടാറില്ല ആളെപ്പോഴും തിരക്കിലാണ്.

ADVERTISEMENTS
READ NOW  നീ എന്ത് തരത്തിലുള്ള ബ്രായാണ് ഉപയോഗിക്കുന്നത്? ആരും പ്രതീക്ഷിക്കാത്ത മറുപടി നൽകി അനിഖ സുരേന്ദ്രൻ

ഞാൻ ആഗ്രഹിക്കുന്നത് പുള്ളി ആരും തിരക്കി വരാതെ ആരും ഫോൺ വിളിക്കാതെ ഇരിക്കുന്ന ഒരു ദിവസത്തെ കുറിച്ചാണ്. അതിനു വേണ്ടി ഉഗാണ്ടയിൽ വരെ പോകാം എന്ന് ഞാൻ പറഞ്ഞിരുന്നു.. അവിടെ റെയിഞ്ച് കിട്ടുമോ എന്ന് ഒരിക്കൽ തിരക്കിയിരുന്നു. എന്റെ അടുത്ത് ആള് നല്ല റൊമാന്റിക് ആണ്. മിഥുനം സിനിമയിലെ ഹണിമൂൺ പോലെയായിരുന്നു ഞങ്ങളുടെ ഹണിമൂൺ. തങ്ങളുടെ ആ ഹണിമൂണിനെ കുറിച്ച് അറിഞ്ഞിട്ടാണ് പ്രിയദര്‍ശന്‍ മിഥുനത്തില്‍ അങ്ങനെ ഒരു ഹണിമൂണ്‍ രംഗം ഉള്‍പ്പെടുത്തിയത് എന്ന് മേനക പറയുന്നു.

ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രമാണ് തനിക്ക് ഉള്ളത് എന്നും മേനക പറയുന്നുണ്ട്.. സിനിമയിൽ കോസ്റ്റും ഡിസൈനറായി ജോലി ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു.. ഇപ്പോൾ തന്റെ മകൾ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുകയാണ് എന്നും മേനക പറയുന്നു.

എന്തുകൊണ്ടാണ് സിനിമയിലെ ഇത്തരം കാര്യങ്ങൾക്കൊന്നും മേനകയെ വിടാത്തത് എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുമ്പോൾ വീട്ടിൽ തന്നെ ഇഷ്ടം പോലെ പണിയുണ്ട് പിന്നെ എന്തിനാണ് സിനിമയിലേക്ക് വരുന്നത് എന്നാണ് സുരേഷ് കുമാർ ചോദിക്കുന്നത്. അതെ പോലെ അവര്‍ക്ക് ഇതിന്റെ പ്രെഷര്‍ ഒന്നും നേരിടാന്‍ ഉള്ള കഴിവില്ല എന്നും അദ്ദേഹം പറയുന്നു.

READ NOW  അച്ഛന്റെ സുഹൃത്തുക്കളൊക്കെ തന്റെ മുഖം കാണുമ്പോൾ മുഖം ചുളിക്കുമായിരുന്നു. സ്വന്തം സൗന്ദര്യത്തെ ഇങ്ങനെ ട്രോളാൻ മലയാളത്തിൽ കൽപ്പന മാത്രം

എന്ത് ചെയ്യാന്‍ അനുവദിച്ചാലും തന്റെ കണ്ട്രോള്‍ സുരേഷിന്റെ കയ്യിലാണ് എന്ന് മേനക പറയുന്നു. ചട്ടക്കാരി എന്നാ ചിത്രത്തില്‍ ചില കാര്യങ്ങള്‍ ഒക്കെ മേനകയും ഹാന്‍ഡില്‍ ചെയ്തിരുന്നു. എന്ന് സുരേഷ് കുമാര്‍ പറഞ്ഞു. അപ്പോള്‍ മേനക പറഞ്ഞത് , താന്‍ ചെയ്യുന്നുണ്ട് പക്ഷെ തന്നെ നിയന്ത്രിക്കുന്ന വടിയും ചരടുമൊക്കെ സുരേഷിന്റെ കയ്യിലാണ് എന്ന്. അപ്പോള്‍ സുരേഷ് കുമാര്‍ പറയുന്നത് വടിയും ചരടുമൊക്കെ അല്ലേലും എന്നും നമ്മുടെ കയ്യില്‍ തന്നെയായിരിക്കും അതൊന്നും വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന്.

അപ്പോള്‍ ഭാഗ്യ ലക്ഷ്മി ചോദിക്കുന്നത് ചില കാര്യങ്ങളില്‍ സുരേഷ് നിങ്ങള്‍ വളരെ പുരോഗമനപരമായി ചിന്തിക്കും എങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും ആ പഴയ നായരുടെ സ്വോഭാവം കാണിക്കുമെന്നു തമാശയായി ഭാഗ്യലക്ഷ്മി പറയുന്നു. അപ്പോള്‍ മേനക പറയുന്നുണ്ട് ,ഞാന്‍ അങ്ങോട്ട്‌ വന്നു നിനക്ക് ഒരു ഷേക്ക് ഹാന്‍ഡ്‌ തരട്ടെ  എന്ന്. അപ്പോള്‍ സുരേഷ് കുമാര്‍ പറയുന്നത് അതുകൊണ്ടല്ല താന്‍ ഇങ്ങനെ നിയന്ത്രണങ്ങള്‍ വക്കുന്നത്. ഇവര്‍ക്ക് ഇതൊന്നും താങ്ങാന്‍ പറ്റില്ല. താന്‍ ചെയ്യുന്ന ജോലികളുടെ പ്രഷര്‍ അത്രയധികം ഉണ്ട്; അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളും കണക്കുമൊന്നും അവര്‍ ഹാന്‍ഡില്‍ ചെയ്‌താല്‍ ശരിയാവില്ല അത് കൊണ്ടാണ് താന്‍ അങ്ങനെ ചെയ്യുന്നത് എന്നാണ്.

READ NOW  പുതിയ വിഡിയോയിൽ അതീവ ഹോട്ടായി രസ്ന പവിത്രൻ വിഡിയോയും ചിത്രങ്ങളും കാണാം - ഇത് നമ്മുടെ രസ്നയോ? അന്തം വിട്ടു ആരാധകർ

വീഡിയോ കണ്ട് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് മേനക വളരെയധികം പോസസീവ് ആണ് എന്നും റൊമാന്റിക് ആണ് എന്നുമാണ്. എന്നാൽ അതിനെ നേരെ വിപരീതമായ സ്വഭാവമാണ് ഭർത്താവ് സുരേഷ് കുമാറിന്റേത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്. വർഷങ്ങൾക്കു മുൻപുള്ള ഈ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ADVERTISEMENTS