Advertisement
Home MOVIES ആ കാര്യത്തെക്കുറിച്ചുള്ള ഭയം ഉള്ളിൽ കിടക്കുന്നത് കൊണ്ടാണ് ദിലീപിനെ വച്ച് സിനിമ ചെയ്യാത്തത്.ജീത്തു ജോസഫ്

ആ കാര്യത്തെക്കുറിച്ചുള്ള ഭയം ഉള്ളിൽ കിടക്കുന്നത് കൊണ്ടാണ് ദിലീപിനെ വച്ച് സിനിമ ചെയ്യാത്തത്.ജീത്തു ജോസഫ്

17582
ADVERTISEMENTS

മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംവിധായകനാണ് ജിത്തു ജോസഫ്. ദൃശ്യം എന്ന ഒറ്റ ചിത്രം മാത്രം മതി ജിത്തുവിനെ പ്രേക്ഷകർക്ക് ഓർമിച്ചു വയ്ക്കാൻ. ആദ്യ ചിത്രമായ ഡിറ്റക്റ്റീവ് മുതൽ നിരവധി ചിത്രങ്ങളിൽ വ്യത്യസ്തത നിറഞ്ഞ ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് ജിത്തു ജോസഫ്. ഇതിനിടയിൽ അദ്ദേഹം ചെയ്തിട്ടുള്ള ഒരു ഹാസ്യ ചിത്രം ആയിരുന്നു മൈ ബോസ്. വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ എല്ലാവരും ഈ ചിത്രത്തെ ഏറ്റെടുത്തിരുന്നത്. ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ ചെയ്തിരുന്ന ജിത്തു ജോസഫ് പെട്ടെന്ന് ഹാസ്യത്തിലേക്ക് ചുവട് മാറിയപ്പോൾ അത് പ്രേക്ഷകർക്കും വളരെ പ്രിയപ്പെട്ട ഒന്നായി മാറിയിരുന്നു

ദിലീപ് മമ്ത കൂട്ടുകെട്ടിൽ ഇറങ്ങിയ മൈ ബോസ് എന്ന ചിത്രം വലിയ വിജയം തന്നെയാണ് നേടിയെടുത്തത്. ഒപ്പം തന്നെ ഇരുവരുടെയും കോമ്പിനേഷൻ രംഗങ്ങൾ വലിയതോതിൽ ശ്രദ്ധ നേടുകയും ചെയ്തു.

READ NOW  ആരോഗ്യ പ്രശ്നങ്ങൾ കാരണം പ്രഭാസ് ഉടൻ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തേക്കും അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നം ഇത്

ADVERTISEMENTS

ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ജിത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ്. ദിലീപിനെ നായകനാക്കിക്കൊണ്ട് ഒരു ഹാസ്യ ചിത്രം ചെയ്യണമെന്ന് ആഗ്രഹം ജിത്തു ജോസഫിന് ഇല്ലേ എന്ന് അവതാരകൻ ചോദിച്ചപ്പോൾ തന്റെയും ദിലീപിന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് ഒരു മുഴുനീള കോമഡി ചിത്രം എന്നാണ് ജിത്തു ജോസഫ് പറയുന്നത്.

പക്ഷേ അത്തരം ഒരു ചിത്രത്തിന് വെല്ലുവിളിയായി നിൽക്കുന്നത് മൈ ബോസ് തന്നെയാണ്. അത്രയും നല്ല ഒരു ചിത്രം പ്രതീക്ഷിക്കുന്ന ആളുകൾക്ക് മുൻപിലേക്ക് അതിലും മികച്ച ചിത്രം വേണം നൽകുവാൻ. അങ്ങനെ സാധിക്കാതെ വരുമ്പോൾ അങ്ങനെയൊരു ചിത്രം ചെയ്യാതിരിക്കുന്നതാണ് നല്ലത്..

ഹാസ്യ ചിത്രങ്ങൾ ചെയ്യാനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ളത്. ഞാനത് എപ്പോഴും പറയും. നമ്മൾ ചെയ്യുന്ന കോമഡി ആളുകൾക്കിടയിൽ വർക്ക് ആയില്ലെങ്കിൽ അത് വലിയ പ്രശ്നമാണ്.

READ NOW  'ക്ഷണിച്ചുവരുത്തി അപമാനിക്കരുത്'; ആദില-നൂറ വിഷയത്തിൽ മലബാർ ഗോൾഡ് ഉടമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളുന്നു; വിവാദ പോസ്റ്റ് പിൻവലിച്ചു

ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രം ഒരു കോമഡി ചിത്രമായിരുന്നില്ല. ആ ചിത്രത്തിൽ ഒരു ജീവിതമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സെക്കൻഡ് ഹാഫ് മുതൽ ജോസുകുട്ടിയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. അത് സീരിയസായി മാറുകയാണ്. അതുകൊണ്ടു തന്നെ ആ ചിത്രവുമായി മൈ ബോസ് ആരും കമ്പയർ ചെയ്തിട്ടില്ല. പക്ഷേ ഒരു ഹാസ്യ ചിത്രം വരുമ്പോൾ തീർച്ചയായും അത് മൈ ബോസിനെക്കാൾ മികച്ചതായിരിക്കണം.

ADVERTISEMENTS