Advertisement
Home MOVIES Malayalam അന്ന് മുകേഷിനെ തപ്പിയത് ലക്ഷ്മി റോയ് യുടെ അലമാരയിലെ കട്ടിലിനടിയിലും – എന്തിനെന്നു ലക്ഷ്മി റായ്...

അന്ന് മുകേഷിനെ തപ്പിയത് ലക്ഷ്മി റോയ് യുടെ അലമാരയിലെ കട്ടിലിനടിയിലും – എന്തിനെന്നു ലക്ഷ്മി റായ് – മറുപടി ഇങ്ങനെ

7864
ADVERTISEMENTS

 

അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം തകർത്തഭിനയിച്ച താരമാണ് മുകേഷ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത് സാക്ഷാൽ പ്രിയ ദര്ശനും. മുകേഷ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളുമാണ്. ഇപ്പോൾ മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കുന്ന സിനിമ അണിയറ വിശേഷങ്ങളിൽ അറബിയും ഒട്ടകവും മാധവൻ നായരും എന്ന ചിത്രത്തിലെ ചില രസകരമായ അണിയറ കഥകൾ ആണ്.

രാവിലെ ജിമ്മിൽ പോകുന്ന ശീലമുള്ള ഞാൻ ജിമ്മിൽ പോയ സമയത്തുണ്ടായ സംഭവമാണ് ഈ സംഭവത്തിനാധാരം. ഒരുദിവസം പ്രിയദർശൻ വന്നു പറഞ്ഞു അടുത്ത ദിവസം രാവിലെ തന്നെ മരുഭൂമിയിലെ ഷൂട്ടിംഗ് നടന്നാൽ മനോഹരമായിരിക്കും എന്നും അതുകൊണ്ടു രാവിലെ 8 30 നു തന്നെ ഷൂട്ട് ചെയ്യാം. രാവിലെ മെയ്ക് ആപ്പ് ഇട്ടു അങ്ങ് പോയാൽ മതി എന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഷൂട്ട് ഉള്ളതിനാൽ നേരത്തെ എണീറ്റ് അവിടെ ജിമ്മിൽ പോയി. ഈ സമയം എന്റെ അസിസ്റ്റന്റും മേക് അപ് മാനും ആയ രാജൻ വന്നു റൂമിന്റെ വാതിൽ തട്ടി. വാതിൽ തുറന്നില്ല. അയാൾ പ്രൊഡക്ഷൻ കൺട്രോളറോഡ് കാര്യം പറഞ്ഞു.

ADVERTISEMENTS
READ NOW  മധുവിനെ പുകഴ്ത്താനെന്ന പേരിൽ ഇകഴ്ത്തിയോ? വേണുഗോപാലിനെതിരെ ശ്രീകുമാരൻ തമ്പിയും മകളും; ഒടുവിൽ ഗായകൻ്റെ ഖേദപ്രകടനം

സാധാരണ ഇത്രയും കോളിംഗ് ബെൽ അടിക്കേണ്ട ആവശ്യമില്ല അപ്പോൾ ഇനി മറ്റാരുടേങ്കിലും റൂമിലേക്ക് പോയതാണോ എന്ന സംശയം കൊണ്ട് നേരെ മോഹൻലാലിൻറെ റൂമിൽ പോയി എന്നെ തിരക്കി. അതിനു ശേഷം ലക്ഷ്മി റോയ് യുടെ മുറിയിൽ പോയി വാതിൽക്കൽ നിന്ന് വിളിച്ചു ചോദിക്കുന്നതിനു മുന്നേ തന്നെ അകത്തേക്ക് എത്തി നോക്കി കൊണ്ട് അയാൾ ചോദിച്ചു മുകേഷേട്ടൻ ഇവിടെ ഉണ്ടോ എന്ന്. മുകേഷേട്ടൻ എന്തിനാണ് ഇവിടെ വരുന്നത് അദ്ദേഹം ലൊക്കേഷനിൽ ഇല്ലേ എന്ന് ലക്ഷ്മി റോയ്. പിന്നീട് ഭാവനയുടെയും റൂമിൽ തിരക്കി അങ്ങനെ എല്ലാവരുടെയും റൂമിൽ തിരക്കിയിട്ട് ഇല്ല എന്ന് അറിഞ്ഞപ്പോൾ എനിക്ക് വലിയ എന്തോ അപകടം സംഭവിച്ചു എന്നും ഒരു പക്ഷേ മരിക്കുകയോ അതല്ലെങ്കിൽ അബോധാവസ്ഥയിൽ ആവുകയോ ചെയ്തിട്ടുണ്ട്. എന്ന് ഉറപ്പിച്ചു.

ഹോട്ടൽ മാനേജരോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹവും വന്നു വാതിൽ തട്ടി മൂന്ന് വട്ടം തട്ടിയിട്ടും അനക്കമില്ലാതായപ്പോൾ വാതിൽ ചവിട്ടി പൊളിക്കാമെന്നു തീരുമാനിച്ചു. അപ്പോഴുണ്ട് ഇവരുടെയെല്ലാം തൊട്ടു പിന്നിൽ ഞാൻ വന്നു നിൽക്കുന്നു. എന്നെ മോഹൻലാൽ കണ്ടു. ലാൽ ഇത്തരം സംഗതി കിട്ടിയാൽ മൂപ്പിക്കും. ഉടൻ ലാൽ മാനേജരോട് ചോദിക്കുകയാണ് ആൾ മരിച്ചാൽ ഹോട്ടലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സാമ്പത്തികം ലഭിക്കുമോ എന്ന്

READ NOW  "രണ്ട് മീനാക്ഷി... ഒന്ന് തള്ളയില്ലാത്ത മീനാക്ഷി. അടുത്തത് കാവ്യ മാധവൻ, അടുത്ത് ഹണി റോസ് അധിക്ഷേപത്തിനു കിടിലൻ മറുപടി നൽകി മീനാക്ഷി; ഇത് സദാചാര വാദികൾക്കുള്ള ഉഗ്രൻ മറുപടി

അത്രേ ആയപ്പോൾ പിറകിൽ നിന്ന ഞാൻ മുന്നിലേക്ക് വന്നു. കൂടി നിന്നവരിൽ കുറെ പേർ ചിരിക്കുന്നു കുറെ പേർ അന്തം വിട്ട് എന്താ കാര്യം എന്ന് ചോദിക്കുന്നു. ഇതിനെല്ലാം ഇടയിൽ ലക്ഷ്മി റായിക്ക് ചോദിയ്ക്കാൻ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ. മുകേഷേട്ടനെ കണ്ടില്ല എന്ന് പറഞ്ഞു നിങ്ങൾ വന്നു എന്തിനാ എന്റെ മുറിയിലും അലമാരയിലെ കട്ടിലിനടിയിലുമൊക്കെ തപ്പിയതു അത് എന്തടിസ്ഥാനത്തിലാണ് എന്ന്. അപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ എന്ന്

ADVERTISEMENTS