Advertisement
Home MOVIES Malayalam എന്റെ അമ്മയെ കൊന്നത് ഞാനാണ് എന്ന് വേണമെങ്കില്‍ പറയാം – അത് ഒരു കൊലപാതകം തന്നെയായിരുന്നു...

എന്റെ അമ്മയെ കൊന്നത് ഞാനാണ് എന്ന് വേണമെങ്കില്‍ പറയാം – അത് ഒരു കൊലപാതകം തന്നെയായിരുന്നു – സലിം കുമാർ പറഞ്ഞത്

312
ADVERTISEMENTS

കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയിട്ടുള്ള വ്യക്തിയാണ് സലിംകുമാർ. മിമിക്രിയിൽ നിന്നും സിനിമയിലേക്ക് എത്തി മലയാളികളുടെ മനസ്സിൽ വലിയൊരു സ്ഥാനം തന്നെ നേടാൻ നടന് സാധിച്ചു. ജീവിതത്തിൽ തന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനിയായ തന്റെ അമ്മയെ കുറിച്ച് സലിംകുമാർ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

ജോൺ ബ്രിട്ടാസ് അവതാരകനായി എത്തിയ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥിയായി വന്നപ്പോഴായിരുന്നു അമ്മയെ കുറിച്ച് സലിംകുമാർ പറഞ്ഞിരുന്നത്. കേരള കഫയിൽ താൻ അവതരിപ്പിച്ച ഒരു കഥാപാത്രം അമ്മയോട് ചെയ്തത് ശരിയാണെന്ന് ഒരിക്കലും യഥാർത്ഥത്തിൽ താനെന്ന വ്യക്തി പറയില്ല.

ആ കഥാപാത്രം ചെയ്യുന്നത് അമ്മ ഒരു ശല്യമാണെന്ന് പറഞ്ഞ് വഴിയിൽ കൊണ്ട് കളയുകയാണ്. അത് ഒരിക്കലും ശരിയായ ഒരു രീതിയല്ല. കാലഘട്ടം അങ്ങനെയാണ് എന്ന് പറയുന്നത് ഒരു ന്യായീകരണമായി തനിക്ക് തോന്നുകയും ചെയ്യുന്നില്ല.

ADVERTISEMENTS
READ NOW  അന്ന് ആ ഓഫിസർ ഷൂട്ടിങ്ങിനു സമ്മതിച്ചില്ല ; കരഞ്ഞുകൊണ്ട് ശബരിമലയിറങ്ങി അന്ന് ഞാൻ - ഉണ്ണി മുകുന്ദന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ദിവസവും നമ്മൾ ഇത്തരം വാർത്തകൾ അറിയുന്നവരാണ് ഗുരുവായൂർ അമ്പലത്തിൽ അടക്കം അമ്മമാരെ ഉപേക്ഷിച്ച് മക്കൾ പോയി എന്നൊക്കെയുള്ള വാർത്തകൾ കേൾക്കുന്നുമുണ്ട്. എന്നാൽ ഞാൻ എന്റെ അമ്മയുടെ മലവും മൂത്രവും വരെ കോരാൻ തയ്യാറായിട്ടുള്ള ഒരു മനുഷ്യനായിരുന്നു. അത് എന്റെ അമ്മയ്ക്കും നന്നായി അറിയാം. എന്റെ പേര് വിളിച്ചാണ് എന്റെ അമ്മ മരിച്ചത് പോലും.

അമ്മ എനിക്ക് എത്രത്തോളം സ്നേഹം തന്നുവോ അത്രത്തോളം ഞാൻ തിരിച്ചു കൊടുത്തു എന്ന് പറയാൻ സാധിക്കില്ല. പക്ഷേ എന്റെ ഭാര്യയും എന്റെ അമ്മയും തമ്മിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്ന് എനിക്ക് പറയാൻ സാധിക്കും. രണ്ട് പെണ്ണുങ്ങൾ ഒരുമിച്ച് നിന്നാൽ കുഴപ്പമുണ്ടാക്കും.

ഞാൻ എന്റെ ഭാര്യയോട് ആദ്യമേ തന്നെ പറഞ്ഞിരുന്നു എന്റെ അമ്മ എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ അമ്മ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നുള്ള പരാതികളുമായി എന്റെ അടുത്ത് വരരുത്. അതുപോലെ തന്നെ അമ്മയ്ക്ക് ഒരിക്കലും നിന്റെ രീതിയിലേക്ക് വരാൻ സാധിക്കില്ല അമ്മ ഇത്രയും വർഷം ജീവിച്ചു കഴിഞ്ഞ ഒരാളാണ് അത് പറഞ്ഞപ്പോൾ തന്നെ ഭാര്യക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു..

READ NOW  സ്ത്രീകളോട് സെ$,ക്സ് ചോദിക്കുന്നത് പുരോഗമനമാണ് എന്ന് പറയുന്ന പുരുഷനോട് പാർവതിക്ക് പറയാനുള്ളത് ഇതാണ്

നിങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടെങ്കിലും എന്നോട് അതൊന്നും പറയാൻ വരരുത് എന്ന് ഭാര്യയോട് പ്രത്യേകം പറഞ്ഞിരുന്നു.  അത്തരം വഴക്കുകൾ നിങ്ങൾ തന്നെ പരസ്പരം തീർക്കുകയാണ് വേണ്ടത് എന്നാൽ അങ്ങനെ ഒരു പ്രശ്നം ഇവർക്ക് ഇടയിൽ ഉണ്ടായിട്ടില്ല.

ഞാന്‍ സിനിമയിൽ വന്നതൊക്കെ അമ്മയ്ക്ക് വലിയ സന്തോഷമായിരുന്നു. പക്ഷേ അമ്മയെ കൊന്നത് ഞാനാണെന്ന് വേണമെങ്കില്‍ പറയാം. അമ്മയ്ക്ക് ഷുഗർ ഉണ്ടായിരുന്നു ഞാൻ അമ്മയ്ക്ക് വേണ്ടതും വേണ്ടാത്തതുമായ എല്ലാ ഭക്ഷണങ്ങളും പ്രമേഹമുള്ളപ്പോൾ പോലും വാങ്ങിക്കൊടുക്കും അതിനാൽ നോക്കി ഭക്ഷണം വാങ്ങി കൊടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല.

എനിക്കത് അറിയുകയുമില്ലായിരുന്നു അങ്ങനെ കൊടുക്കുന്നത് ശരിയല്ല എന്ന് മനസ്സിലായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞിരുന്നു ഇങ്ങനെ ഭക്ഷണം കഴിച്ചാൽ അത് കുഴപ്പമാകും എന്ന്. എന്നാൽ അമ്മ അത് കൂട്ടാക്കാനും തയ്യാറായില്ല. നീ ഒന്നും ഓർത്ത് പേടിക്കേണ്ട എന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. നല്ല സമയത്ത് എനിക്ക് ഇതൊന്നും തന്നെ കഴിക്കാൻ സാധിച്ചില്ല എന്നും അതിനാൽ ഇപ്പോൾ ഞാൻ ഇതൊക്കെ കഴിച്ചു മരിക്കുകയാണെങ്കിൽ മരിച്ചു പോകട്ടെ എന്ന് അമ്മ പറഞ്ഞു. അങ്ങനെയാണ് അമ്മ മരിക്കുന്നത് എന്നും സലിംകുമാർ പറയുന്നു. അമ്മ മരിക്കും വരെ അമ്മക്ക് തന്നാല്‍ ആവും വിധം എല്ലാ സൌഭാഗ്യവും കൊടുക്കാന്‍ കഴിഞ്ഞു എന്നും സലിം കുമാര്‍ പറയുന്നു.

READ NOW  ക്ഷമയുടെ നെല്ലിപ്പലക കാണിച്ച നായികമാരുണ്ടോ ? ഉത്തരം പറഞ്ഞു സത്യൻ അന്തിക്കാട് - സംഭവം ഇങ്ങനെ
ADVERTISEMENTS