Advertisement
Home MOVIES TELUGU എൻ്റെ അവിടെ പിടിക്കുന്നത് എനിക്കിഷ്ടമല്ല- നാദിയ മൊയ്തു നാഗർജ്ജുനയ്‌ക്കൊപ്പമുളള സൂപ്പർ ഹിറ്റ് ചിത്രം ഉപേക്ഷിക്കാൻ...

എൻ്റെ അവിടെ പിടിക്കുന്നത് എനിക്കിഷ്ടമല്ല- നാദിയ മൊയ്തു നാഗർജ്ജുനയ്‌ക്കൊപ്പമുളള സൂപ്പർ ഹിറ്റ് ചിത്രം ഉപേക്ഷിക്കാൻ കാരണം.

1262
ADVERTISEMENTS

തെലുങ്ക് ചലച്ചിത്രമേഖലയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് നാഗാർജുന. സിനിമ പാരമ്പര്യം ഉള്ള ഒരു കുടുംബത്തിൽ നിന്നാണ് താരം എത്തുന്നത് അതുകൊണ്ടു തന്നെ നിരവധി അവസരങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ സിനിമയിൽ അദ്ദേഹം ഉണ്ടാക്കിയെടുത്ത ഓളം വളരെ വലുതായിരുന്നു. ഇപ്പോൾ ടെലിവിഷൻ ഷോകളുടെയും ഭാഗമായി നിലനിൽക്കുകയാണ് താരം. താരത്തിന്റെ മകനായ നാഗ ചൈതന്യ സിനിമാലോകത്ത് വളരെ സുപരിചിതനുമാണ്. നാഗാര്യു‍ജുനയുടെ ഭാര്യയായ അമലയും നടിയായിരുന്നു.

ഒരുകാലത്ത് പല നടിമാരും ഏറെ ആഗ്രഹിച്ച ഒരു കാര്യമാണ് നാഗാർജുനക്കൊപ്പം അഭിനയിക്കുക എന്നത്. എന്നാൽ നടനൊപ്പം അഭിനയിക്കാൻ ഒട്ടും താല്പര്യമില്ലാത്ത ഒരു നടിയുണ്ടായിരുന്നുആ നടിയുടെ അനുഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

നാഗാർജുനയുടെ കൂടെ ഒട്ടും താല്പര്യമില്ലാതെ അഭിനയിച്ചത് മലയാളികളുടെ കൂടെ പ്രിയപ്പെട്ട നടിയായ നദിയാ മൊയ്തുവാണ്.. നാഗാര്ര‍ജ്ജുന ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ രണ്ട് നായികമാരിൽ ഒരാളായി എത്താനിരുന്നത് നദിയാ മൊയ്തു ആയിരുന്നു. എന്നാൽ രമ്യ കൃഷ്ണനെയും ലാവണ്യ ത്രിപാടിയുമാണ് ആ ചിത്രത്തിൽ എത്തിയത് അതിനു കാരണം നദിയാ മൊയ്തു ഈ ചിത്രം ഉപേക്ഷിച്ചതായിരുന്നു.

READ NOW  ഓർമ്മകളിൽ 'പടയപ്പ'യിലെ കൂട്ടുകാരി; സൗന്ദര്യയെ കുറിച്ച് പറഞ്ഞ് രമ്യാ കൃഷ്ണൻ പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിച്ച് ജഗപതി ബാബു

ചിത്രത്തിന്റെ മുഴുവൻ കഥയും കേട്ട ശേഷം നാഗാർജുനയുടെ കഥാപാത്രത്തിന്റെ പോലെയുള്ള ഒരു ശീലം കാരണം അവര് ഈ കഥാപാത്രത്തെ വേണ്ടെന്നു വയ്ക്കുകയായിരുന്നു ചെയ്തത്.. രമ്യ കൃഷ്ണയുടെ റോളിലേക്ക് ആയിരുന്നു അണിയറ പ്രവർത്തകർ നദിയയെ സെലക്ട് ചെയ്തത്.

സിനിമയുടെ കഥ കേട്ട് നദിയ മൊയ്തു ഇന്റിമേസി രംഗങ്ങൾ കൂടുതലുണ്ട് എന്ന മനസ്സിലാക്കുകയും ആ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറയുകയും ചെയ്തു. നാഗാർജുനെ കെട്ടിപ്പിടിക്കുന്നത് അടക്കമുള്ള രംഗങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നായിരുന്നു നദിയെ പറഞ്ഞത്.

മാത്രമല്ല തന്റെ അരയിൽ കെട്ടിപ്പിടിക്കാൻ ആർക്കും അനുവാദമില്ല എന്നും അത് തനിക്ക് ഇഷ്ടമല്ല എന്നും നദിയ തുറന്നു പറഞ്ഞു. അങ്ങനെ ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് തുറന്നു പറഞ്ഞതിനുശേഷം ആണ് നടി രമ്യ കൃഷ്ണ ഈ കഥാപാത്രത്തിലേക്ക് എത്തുന്നത്. ലഭിച്ച കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ രമ്യ കൃഷ്ണ അവതരിപ്പിക്കുകയും ചെയ്തു വിജയം നേടുകയും രമ്യയുടെയും നാഗാർജുനയുടെയും കോമ്പിനേഷൻ രംഗങ്ങൾ ചർച്ച നേടുകയും ചെയ്തിരുന്നു.

READ NOW  നാഗാർജുന എന്റെ മുഖത്ത് പതിനാലു തവണ അടിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി
ADVERTISEMENTS
Previous articleആ ചിത്രം ഫഹദ് ചെയ്യാനിരുന്നതാണ് അത് ദിലീപിലേക്ക് എത്തിയത് ഇങ്ങനെ
Next articleഅർഹിക്കുന്നതിൽ കൂടുതൽ പരിഗണന നൽകിയിട്ടും കേരളത്തെ മറന്ന വ്യക്തിയാണ് യേശുദാസ് -പറയാൻ കാരണം ഇത്
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.