
അമ്മയിലെ പുതിയ പ്രശ്നങ്ങളെ തുടർന്ന് നടി മാല പാർവതിയും അമ്മയുടെ പ്രസിഡന്റും നടിയുമായ സ്വേതാ മേനോനും തമ്മിലുള്ള പോര് മുറുകുകയാണ്. അമ്മ ഇരുവരും പരസ്പരം ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ അത് സോഷ്യൽ മീഡിയയിലും എത്തിയിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ഫേസ്ബുക് പേജുകളിൽ കൂടിയാണ് ഇപ്പോൾ ആരോപണ പ്രത്യാരോപണം ഉന്നയിക്കുന്നത്.
മാള പാർവതിയുടെ പോസ്റ്റിനു ശ്വേതാ മേനോൻ നൽകിയ മറുപടിയും മാള പാർവതി ഹേമ കമ്മിറ്റി മുൻപാകെ പറഞ്ഞ കാര്യങ്ങളും ആരൊയൊക്കെയോ സംരക്ഷിക്കാം മാള പാർവതി സുപ്രീം കോടതിയിൽ പോയി എന്നുമൊക്കെയുള്ള ശീത മേനോന്റെ ആരോപണങ്ങൾക്ക് മാള പാർവതി ഇന്ന് തന്റെ ഫേസ്ബുക് പേജിലൂടെ മറുപടി പറഞ്ഞിരുന്നു. അതിൽ താൻ തന്റെ വ്യക്തിപരമായ കാര്യങ്ങൾക്കല്ല ഹേമ കമ്മിറ്റി മുൻപാകെ പോയതെന്നും വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. എന്നും
താൻ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു FIR രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടി ആവശ്യമുണ്ടായിരുന്നില്ല. അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, ആ FIR റദ്ദാക്കാൻ താൻ സുപ്രീം കോടതിയെ സമീപിച്ചു. ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്. പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും അതനുസരിച്ച് നടപടിയുണ്ടാകുകയും ചെയ്തു. അതുകൊണ്ട് “ആരെയൊക്കെയോ സംരക്ഷിക്കാനാണ് സുപ്രീം കോടതിവരെ പോയത്” എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. എന്നും ശ്വേതാ മേനോൻറെ ആരോപണങ്ങൾക്ക് മാല പാർവതി മറുപടി പറയുന്ന പോസ്റ്റിനു താഴെ ഒരാളുടെ കമെന്റാണ് ഇപ്പോൾ വൈറൽ ആയത് . ആ കമെന്റ് ഇങ്ങനെ ..
മകൻ ഒരു ട്രാൻസ് ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുന്നാൾ മുൻപ് ഉണ്ടായല്ലോ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്.
മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു.
മുൻപ് മാ പാർവതിയുടെ മകനെതിരെ ട്രാൻസ് ജൻഡർ ആയ സീമ വിനീത് നടത്തിയ വെളിപ്പെടുത്തലും ആരോപണങ്ങളുമായിരുന്നു കമെന്റിൽ സൂചിപ്പിച്ചത് , ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി എന്നും മാല പാർവതി പറയുന്നുണ്ട്. പുതിയ വിവാദങ്ങളെ പിൻപറ്റിയാണ് തന്നെ വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നത് എന്നാണ് താരത്തിന്റെ പക്ഷം
കമെന്റിനു മാല പാർവതിയുടെ മറുപടി ഇങ്ങനെ …
സീമാ വിനീതിൻ്റെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന് പാഞ്ഞതാണ്.പിന്നെ മറ്റ് ചിലര് കേംപ്രമൈസ് ഡീൽസ് സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരയ്ക്കും അനുദവിക്കണം. ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിൻ്റെ പേരിൽ, ആറ് വർഷമായി.. ഒരു പൊതു ഇടത്തും എൻ്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ ,മകൻ്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും.

എന്ത് തന്നെയായാലും താര സംഘടനാ അമ്മയിലെ പ്രശ്നങ്ങൾ ദിവസേന കൂടി വരികയാണ്. ഇങ്ങനെ പോയാൽ മുൻപത്തെ ഭരണസമിതിയാണ് മികച്ചത് എന്ന രീതിയിൽ കാര്യങ്ങൾ എത്തുമോ എന്നതാണ് ഏവര്ക്കും ഉറ്റു നോക്കുന്നത്.










