Advertisement
Home MOVIES Malayalam ഒന്നും അറിയാത്ത കാലത്തു എന്നെ ഒരുപാട് ആണുങ്ങൾ ഉപയോഗിച്ചിട്ടുണ്ട്- ഒരു സ്ത്രീ മൂന്നു വർഷക്കാലം കീപ്...

ഒന്നും അറിയാത്ത കാലത്തു എന്നെ ഒരുപാട് ആണുങ്ങൾ ഉപയോഗിച്ചിട്ടുണ്ട്- ഒരു സ്ത്രീ മൂന്നു വർഷക്കാലം കീപ് ആയി വച്ചുകൊണ്ടിരുന്നു -വെളിപ്പെടുത്തലുമായി നടൻ സുധീർ.

258
ADVERTISEMENTS

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയം മുതൽ മലയാള സിനിമ ലോകത്ത് പലതരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. നടീനടന്മാരുടെയും സംവിധായകരുടെയും പേരിൽ ഉള്ള ലൈംഗിക പീഡന ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നടൻ സിദ്ധിഖും സംവിധായകനും നടനുമായി രഞ്ജിത്തും തൽസ്ഥാനങ്ങളിൽ നിന്ന് രാജിവെക്കേണ്ടി വരുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അനുബന്ധിച്ച് നടൻ സുധീറും ഭാര്യയും നൽകിയ ഒരു അഭിമുഖം വൈറലായി കൊണ്ടിരിക്കുകയാണ്. പലരും ഈ 15 അംഗ പവർ ഗ്രൂപ്പിനെ കുറിച്ച് അന്വേഷിക്കുന്നത് അവർക്ക് മലയാള സിനിമയിൽ നന്നാക്കാൻ വേണ്ടി ഒന്നുമല്ല അവരുടെ ഒരു ജിജ്ഞാസ കൊണ്ട് മാത്രമാണെന്നാണ് നടൻ പറയുന്നത്.

അതേപോലെതന്നെ സിനിമയിലുള്ള ഓരോ അംഗങ്ങളും ഇപ്പോൾ അപമാനം നേരിടുന്നുണ്ടെന്ന് സുധീർ പറയുന്നു. തനിക്ക് പലരും മെസ്സേജ് അയച്ചു നിങ്ങൾ സിനിമക്കാരെല്ലാം ഇങ്ങനെയാണോ എന്നും എല്ലാരും കോഴികളാണ്ണോ എന്നും ആ 15 അംഗ ഗ്രൂപ്പിൽ നീയുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് വരുന്നത്. ഒടുവിൽ ഗതികേട്ടപ്പോൾ താൻ മോശമായി പ്രതികരിച്ചു എന്നും സുധീർ പറയുന്നു.

READ NOW  തനിക്ക് ഡ്യൂപ്പായി ജീവിതം അപകടത്തിലായവരെ ഒരിക്കലും നസീര്‍ കൈ വെടിഞ്ഞില്ല: പ്രേം നസീർ എന്ന മനുഷ്യ സ്നേഹിയുടെ നന്മയുടെ കഥ

ADVERTISEMENTS

അതേപോലെതന്നെ തൻറെ വ്യക്തിപരമായ ഒരു അനുഭവം സുധീർ വ്യക്തമാക്കുന്നുണ്ട്. തന്നെ ഒരു സ്ത്രീ മൂന്നു വർഷക്കാലം കീപായി വെച്ചുകൊണ്ടിരുന്നുവെന്നും അവർ പറയുന്ന ജോലികൾ എല്ലാം ചെയ്യേണ്ട അവസ്ഥയുണ്ടായിരുന്നുവെന്നും അതേപോലെതന്നെ അവർ തനിക്ക് ധാരാളം പൈസ തരുമായിരുന്നു എന്നും പറയുന്നു. അവർ വലിയ ഒരു വ്യക്തിയാണ്താൻ അവരുടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു.എന്നെ കാലങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര് പറയുന്ന ജോലികൾ എല്ലാം ചെയ്യുക എന്നുള്ളതാണ് തൻറെ പ്രധാന ജോലി. സിനിമയൊന്നു ഇല്ലാതിരുന്ന മറ്റു ജോലി ഒന്നും ഇല്ലാതിരുന്ന ഒരു സമയമായിരുന്നു അത്കുറേക്കാലം കഴിഞ്ഞപ്പോൾ അവരെന്നെ തേച്ച് ഒഴിവാക്കി വിട്ടു. ഞാനിത് എവിടെപ്പോയി പരാതിപ്പെടും എന്ന് സുധീർ ചോദിക്കുന്നു. എനിക്ക് ആര് നീതി തരും എന്ന് ചോദിക്കുന്നു.

 

എനിക്ക് നീതി തരണം എന്ന് പറഞ്ഞ് ഞാൻ കോടതി സമീപിച്ചാൽ എനിക്ക് നീതി കിട്ടുമോ ചോദിക്കുന്നു. അതിന് എന്നെ എന്ത് പേരാണ് വിളിക്കേണ്ടത് എന്നും സുധീർ ചോദിക്കുന്നു. ഞാൻ നുണ പറയാറില്ല ഞാൻ പറയുന്നത് എല്ലാം സത്യമാണെന്ന് സുധീർ പറയുന്നു. എൻറെ ഭാര്യയെ അടുത്തിരുത്തി കൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നതു. താൻ ഭാര്യയോട് ഇതെല്ലാം പറഞ്ഞിട്ടുണ്ട്. അവരുടെ കാര്യങ്ങളും അവരുടെ ബിസിനസും റിയൽ എസ്റ്റേറ്റും എല്ലാം താനായിരുന്നു നോക്കി നടത്തി കൊണ്ടിരുന്നത്അവർ ഒടുവിൽ സുധീറിനെ വിട്ടുകൊടുക്കാമോ അവരുടെ ഏക്കർ കണക്കിന് വസ്തുക്കളെല്ലാം എഴുതിത്തരാം എന്ന് തന്നോട് പറഞ്ഞ കാര്യം സുധീറിന്റെ ഭാര്യയും വെളിപ്പെടുത്തുന്നു.

READ NOW  നിവിൻ പോളി എന്നെ വലച്ചപോലെ ആരും ചെയ്തിട്ടില്ല നിർമ്മാതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇതുപോലുള്ള കാര്യങ്ങൾ മലയാളം സിനിമ മേഖലയിലെ ആരു തുറന്നു പറയും എന്ന് ചോദിക്കുന്നു. ആർക്കും ധൈര്യമുണ്ടായില്ല തനിക്ക് അതിനുള്ള ധൈര്യമുണ്ടെന്ന് പറയുന്നു. എനിക്ക് ആരോഗ്യവും സിക്സ്പാക്കും എല്ലാം ഉണ്ടായ സമയത്ത് എന്നെ പലരും ഉപയോഗിച്ചിട്ടുണ്ട്എൻറെ വളരെ കുട്ടിക്കാലത്ത് എന്നെ ഒന്നുമറിയാത്ത പ്രായത്തിൽ ഒരുപാട് ആണുങ്ങൾ ഉപയോഗിച്ചിട്ടുണ്ട് സുധീർ പറയുന്നു. അന്ന് നമുക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള ബോധമില്ല എന്നും സുധീർ പറയുന്നു

ADVERTISEMENTS