Advertisement
Home MOVIES TAMIL അനുഷ്‌ക്കയ്‌ക്ക് ഇതെന്തു പറ്റി ഇനി എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ (വീഡിയോ) – പ്രതീക്ഷയറ്റ പോലെ കമെന്റുകൾ...

അനുഷ്‌ക്കയ്‌ക്ക് ഇതെന്തു പറ്റി ഇനി എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ (വീഡിയോ) – പ്രതീക്ഷയറ്റ പോലെ കമെന്റുകൾ – സത്യമിതാണ്

1148
ADVERTISEMENTS

2005-ലെ തെലുങ്ക് ചിത്രമായ ‘സൂപ്പർ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അനുഷ്‌ക ഷെട്ടി പിന്നീട് നിരൂപകമായും വാണിജ്യപരമായും വിജയിച്ച നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2009 ൽ ഇറങ്ങിയ അരുന്ധതി സിനിമയാണ് അനുഷ്കയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്.

കോളിവുഡ് സിനിമയായ സിങ്കം’ ത്തിലെ അഭിനയത്തിന് രണ്ട് സൗത്ത് ഫിലിംഫെയർ അവാർഡുകളും രണ്ട് നന്ദി അവാർഡുകളും അവർ നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയമേറിയ താരവും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതുമായ നടിമാരിൽ ഒരാളാണ് അവർ.

ADVERTISEMENTS

കര്‍ണാടകയിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അനുഷ്‌കയുടെ വീഡിയോയാണ് ഇപ്പോള്‍ വൈലാകുന്നത്. മഹാശിവരാത്രിയുടെ ഭാഗമായാണ് അനുഷ്‌ക കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയത്. എന്നാല്‍ കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗ് ആണ് താരത്തിനെതിരെ ഇപ്പോള്‍ നടക്കുന്നത്.

നടി അനുഷ്‌ക ഷെട്ടിയെ മഹാശിവരാത്രി ദിനത്തിൽ ബെംഗളൂരുവിലെ ഒരു ക്ഷേത്രത്തിൽ തന്റെ അമ്മയ്‌ക്കൊപ്പം വെളുത്ത സൽവാർ കമീസ് ധരിച്ച് സുന്ദരിയായി കാണപ്പെട്ടു. എന്നാൽ അനുഷ്‌കയുടെ പതിവ് രൂപത്തേക്കാൾ അൽപ്പം വ്യത്യസ്തമായി കുറച്ചുകൂടി തടിവച്ചതുപോലെ അവർ കാണപ്പെട്ടു. അത് എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടു ട്രോളന്മാർ അത് ആഘോഷമാക്കുകയാണ്.

READ NOW  കുട്ടികളെ ആലോചിച്ചെങ്കിലും പിരിയരുത് എന്ന് ചിലർ പറയും - മൂന്ന് ഡിവോസ്സ് കഴിഞ്ഞു ഇപ്പോൾ ഒരു ബ്രേക്ക് ആപ്പ് - വനിതാ വിജയകുമാർ പറയുന്നു

ഇപ്പോൾ, അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നെറ്റിസൺസ് അനുഷ്‌കയെ ക്രൂരമായി ട്രോളുകയും ചെയ്തു. അനുഷ്‌കയ്ക്ക് ഇത് ആദ്യമായല്ല ട്രോള് നേരിടേണ്ടി വരുന്നത്. മുമ്പ്, ആര്യ നായക കഥാപാത്രമായി എത്തിയ ‘സൈസ് സീറോ’ എന്ന ചിത്രത്തിന് വേണ്ടി അനുഷ്‌ക ശരീരഭാരം കൂട്ടിയിട്ടുണ്ടെങ്കിലും അത് കുറക്കാൻ കഴിയുന്നില്ലെന്നും അനുഷ്ക ഫീൽഡ് ഔട്ട് ആയി പോയെന്നുമുള്ള വാദങ്ങളെ പിന്തള്ളിയാണ് ബാഹുബലിയിൽ അനുഷ്ക എത്തിയത്.

ആരാധകരുടെ ചില കമെന്റുകൾ

എന്നാൽ ആ സിനിമയ്ക്ക് ശേഷം അനുഷ്‌ക്കയ്ക്ക് ശരീരഭാരം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അവർക്കു ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ മറ്റു ചിലർ ഇതിൽ ആശങ്കയും തിരിച്ചു വരവിനുള്ള പ്രതീക്ഷകളും നൽകുന്നപോലെ “ഞങ്ങളുടെ അനുഷ്ക സ്ലിം ആയി തിരിച്ചു വരും “എന്നുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്. എല്ലാ പ്രതീക്ഷകളും നഷ്ടമായി അനുഷ്കയ്ക്ക് ഇനി ഒരു തിരിച്ചു വരവില്ല എന്നുള്ള ടാഗ് ലൈനുകലോടെയാണ് ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കപ്പെടുന്നത്. സത്യത്തിൽ സ്വാഭാവികമായും താരം സിനിമയിൽ നിന്നെടുത്തിരിക്കുന്ന ഇടവേള കൊണ്ട് വർക്ക് ഔട്ടുകൾ കൃത്യമായി നടക്കാത്തത് കൊണ്ടുമുള്ള വണ്ണം വെക്കൽ മാത്രമാണ് ഇത്. നിരവധി പ്രോജക്ടുകൾ താരത്തിനെ തേടി എത്തുന്നുണ്ട് എങ്കിലും താരം ഒന്നും ഏറ്റെടുക്കുന്നില്ല. വിവാഹ സാധ്യതകളും ചില മാധ്യമങ്ങൾ സൂചിപ്പിക്കുണ്ട്.

2020 ൽ ഇറങ്ങിയ സൈലൻസ് എന്ന ചിത്രത്തിന് ശേഷം അനുഷ്കയുടേതായി സിനിമകൾ ഒന്നും ഇറങ്ങിയിട്ടില്ല.മൂന്നു വർഷമായി പൊതുവേദികളിലോ വെള്ളിത്തിരയിലോ താരം പ്രത്യക്ഷപ്പെടാത്തതും കിംവദന്തികൾക്ക് ആക്കം കൂട്ടുന്നു.

READ NOW  നടി സ്നേഹയും തമിഴിലെ ആ പ്രമുഖ നടനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു - സംഭവം പറഞ്ഞ് മാധ്യമപ്രവർത്തകൻ
ADVERTISEMENTS