Advertisement
Home MOVIES Malayalam നിൻറെ ഭർത്താവിന് നട്ടെല്ലില്ലാത്ത കൊണ്ടാണ് ഭർത്താവുള്ളപ്പോൾ വേറൊരുത്തനെ ലിപ് ലോക്ക് അടിച്ചത് – ദുർഗ കൃഷ്‌ണയുടെ...

നിൻറെ ഭർത്താവിന് നട്ടെല്ലില്ലാത്ത കൊണ്ടാണ് ഭർത്താവുള്ളപ്പോൾ വേറൊരുത്തനെ ലിപ് ലോക്ക് അടിച്ചത് – ദുർഗ കൃഷ്‌ണയുടെ മാസ്സ് മറുപടി

8340
ADVERTISEMENTS

2017ൽ വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ജാനകി എന്ന കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് ദുർഗ കൃഷ്ണ. തുടർന്ന് പ്രേതം 2 ,ലൗ ആക്ഷൻ ഡ്രാമ ,ഉടൽ തുടങ്ങി നല്ല ഒരുപിടി മലയാള ചിത്രത്തിൽ നായികയായി വേഷമിട്ടിട്ടുണ്ട്.

ഉടൽ എന്ന ചിത്രത്തിലെ ദുർഗ്ഗയുടെ അഭിനയം വളരെ ശ്രദ്ധ നേടിയിട്ടുമുണ്ട് .കൺഫ്യൂഷൻ ഓഫ് എ കുക്കു എന്ന തന്റെ തന്നെ ചിത്രത്തിലെ നിർമ്മാതാവായ അർജുൻ രവീന്ദ്രനെയാണ് ദുർഗാ കൃഷ്ണ വിവാഹം കഴിച്ചിരിക്കുന്നത് .ഇവരുടെതു ഒരു പ്രണയ വിവാഹമായിരുന്നു.സിനിമ മേഖലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് ദുർഗ കൃഷ്ണ .

ADVERTISEMENTS

ദുർഗ കൃഷ്ണയും പ്രേമം ഫെയി൦ ആയ കൃഷ്ണ ശങ്കറും ജോഡികളായെത്തിയ കുടുക്ക് എന്ന ചിത്രത്തിലെ ഒരു ബോൾഡ് ലിപ് ലോഗ് രംഗമാണ് അന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നത്. ദുർഗ കൃഷ്ണയും നായകനായ കൃഷ്ണ ശങ്കറും തമ്മിലായിരുന്നു ഈ രംഗം ചിത്രീകരിച്ചിട്ടുണ്ടായിരുന്നത്.ഈ സിനിമയുടെ സംവിധായകൻബിലഹരിയായിരുന്നു . ഒരു അഭിമുഖത്തിൽ ദുര്ഗ പറയുന്നുണ്ട് ബിലഹരിയുടെ പ്രത്യേകത എന്തെന്ന് വെച്ചാൽ ആക്ഷൻ പറഞ്ഞുകഴിഞ്ഞാൽ പിന്നെ കട്ട് അദ്ദേഹം പറയില്ല. അതിനുള്ളിൽ തന്നെ വേണ്ട രംഗങ്ങൾ എടുക്കാൻ കിട്ടുമെന്നുള്ള പോളിസിയാണ് ബിലഹരിക്കുള്ളത്.

READ NOW  ശോഭനയായിരുന്നു സ്ഫടികത്തിൽ നായിക ആകേണ്ടിയിരുന്നത്:ഉർവശി എത്തിയത് ഇങ്ങനെ പക്ഷേ ..

ഈ ലിപ് ലോക്ക് രംഗത്തിൽ അഭിനയിക്കാൻ കൃഷ്ണ ശങ്കറിന് നല്ല ചമ്മലുണ്ടായിരുന്നു എന്ന് ദുർഗ്ഗ വെളിപ്പെടുത്തുന്നുണ്ട്. ആക്ഷൻ പറഞ്ഞുകഴിഞ്ഞ് ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു ആദ്യം തന്നെ നെറ്റിയിൽ ഉമ്മ വയ്ച്ചു. പിന്നെ മൂക്കിൽ ഉമ്മ വെച്ചതിനു ശേഷം ഇനി എന്താണ് എവിടെയാണ് ചെയ്യേണ്ടത് എന്ന് കിച്ചു സ്വകാര്യത്തിൽ ചോദിക്കുകയുണ്ടായി. പിന്നെ ലിപ്പ് ലോക്ക് ചെയ്തു അവസാനം കട്ടെന്നു പറഞ്ഞപ്പോഴാണ് ഞങ്ങൾ അത് നിർത്തിയത് എന്ന് ദുർഗ ഇന്റർവ്യൂവിൽ പറയുകയുണ്ടായി.

ഈ രംഗം സോഷ്യൽ മീഡിയയിൽ വന്നതോടുകൂടി ഒരുപാട് മോശം കമൻറ്സ് ആണ് ദുർഗയെ തേടി എത്തിയിരുന്നത്. അതിലൊരു കമന്റിന് ദുർഗ കൊടുത്ത മറുപടിയാണ് വൈറലായിരുന്നത്. ക്ലിപ്പ് വൈറലായതോടെ സദാചാര കോമരങ്ങൾ ഉറഞ്ഞു തുള്ളാൻ തുടങ്ങി .

 

ദുർഗ്ഗയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ചുവടെ നിറയെ മോശം കമെന്റുകൾ വന്നു തുടങ്ങി . ദുർഗ്ഗയുടെ ഒരു പോസ്റ്റിൽ ഒരു യുവതി വന്ന് കമന്റ് ഇട്ടു . അത് താരത്തെ നന്നായി ചൊടിപ്പിച്ചു. അവരുടെ കമെന്റ് ഇപ്രകാരമായിരുന്നു. ” ഭർത്താവ് ഉള്ളപ്പോൾ വേറൊരുത്തന് ലിപ് ലോക്ക് അടിക്കാൻ നാണമില്ലേ നിനക്ക് ,നിന്റെ ഭർത്താവിന് നട്ടെല്ലില്ലാത്തതുകൊണ്ടാണ് ” എന്നായിരുന്നു കമന്റ് ഇട്ടത്.

READ NOW  ഒരിക്കൽ ഭർത്താവായിരുന്ന ആൾക്കൊപ്പം ആരുമല്ലാതെ നിൽക്കുന്ന ആ നിൽപ്പ്

 

അതിനു താഴെ അവരുടെ കമൻറ് സ്ക്രീൻ ഷോട്ട് എടുത്തു ആളെ ടാഗ് ചെയ്ത് സ്റ്റാറ്റസ് ആയി ദുർഗ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു ,ശെടാ ഇതിപ്പോ എന്റെ ഭർത്താവിന്റെ നട്ടെല്ല് നിന്നെ കാണിക്കണോ? എന്നായിരുന്നു ദുർഗയുടെ കമന്റ്.

താനും ഭർത്താവായ അർജുൻ രവീന്ദ്രനും നല്ല സുഹൃത്തുക്കൾ ആയിരുന്നുവെന്നും പിന്നീട് ഒരു ചുംബനം തന്നെയാണ് തങ്ങളെ പ്രണയിതാക്കളായതെന്നും ദുര്ഗ പറയുന്നു. സൗഹൃദമെങ്കിൽ മുന്നോട്ട് പോകാം എന്ന ലൈൻ ആയിരുന്നു തനിക്ക് എന്നും എന്നാൽ അപ്രതീക്ഷിതമായി അർജുൻ പ്രപ്പോസ് ചെയ്യുകയായിരുന്നു.അത് അല്പം റൊമാന്റിക് സ്റ്റൈൽ ആയിരുന്നു. അർജുൻ തന്റെ കയ്യ് ചേർത്ത് പിടിച്ചു ഒരു ട്രെയിൻ യാത്രയിൽ പ്രപ്പോസ് ചെയ്യുകയായിരുന്നു. പിന്നെ അപ്രതീക്ഷിതമായി കവിളിൽ ഒരു ഉമ്മയും നൽകി എന്ന് ദുര്ഗ പറയുന്നു.

ADVERTISEMENTS