Advertisement
Home MOVIES TAMIL അർദ്ധരാത്രിയിലെ വരവും, വീട്ടുകാരുടെ എതിർപ്പും; അമലയുടെ വിവാഹമോചനത്തിന് പിന്നിലെന്ത്? കാർത്തി-തമന്ന പ്രണയാണ് തകരാൻ കാരണം,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി...

അർദ്ധരാത്രിയിലെ വരവും, വീട്ടുകാരുടെ എതിർപ്പും; അമലയുടെ വിവാഹമോചനത്തിന് പിന്നിലെന്ത്? കാർത്തി-തമന്ന പ്രണയാണ് തകരാൻ കാരണം,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സബിത ജോസഫ്.

738
ADVERTISEMENTS

ഒരു സമയത് സോഷ്യൽ മീഡിയ തുറന്നാൽ നിറഞ്ഞുനിന്നത് അമല പോളിന്റെയും ഭർത്താവ് ജഗത് ദേശായിയുടെയും വിശേഷങ്ങളാണ്. കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയതിന്റെ സന്തോഷത്തിൽ താരങ്ങൾ പങ്കിട്ട ചിത്രങ്ങൾ വലിയ തോതിൽ വൈറലായിരുന്നു . 2024 ജൂൺ 11-നാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്. ‘ഇളയ്’ എന്നാണ് അവർ തങ്ങളുടെ ഓമനപുത്രന് പേരിട്ടിരിക്കുന്നത്.

അച്ഛനായതിന്റെ സന്തോഷം ജഗത് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. കുഞ്ഞുമായി ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ അമലയ്ക്ക് വലിയൊരു സർപ്രൈസ് തന്നെ ജഗത് ഒരുക്കിയിരുന്നു. നീലയും വെള്ളയും ബലൂണുകൾ കൊണ്ട് വീടാകെ അലങ്കരിച്ച്, മനോഹരമായൊരു സ്വാഗതമാണ് അദ്ദേഹം ഭാര്യയ്ക്കും മകനും നൽകിയത്. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

ADVERTISEMENTS

വിവാദങ്ങളെ ചിരിച്ചുതള്ളിയ അമല

2023 നവംബറിലായിരുന്നു കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ വെച്ച് അമലയും ജഗത്തും വിവാഹിതരായത്. ഗോവയിൽ വെച്ചുള്ള വിവാഹാഭ്യർത്ഥനയ്ക്ക് പിന്നാലെയായിരുന്നു വിവാഹം. എന്നാൽ, വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും താരം നേരിട്ടിരുന്നു. വിവാഹത്തിന് മുൻപേ താരം ഗർഭിണിയായിരുന്നു എന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. എന്നാൽ ഇതൊന്നും അമലയെന്ന വ്യക്തിയെ ബാധിച്ചതേയില്ല. നിറവയറുമായി ‘ആടുജീവിതം’ സിനിമയുടെ പ്രൊമോഷൻ വേദികളിലും മറ്റും നിറഞ്ഞാടി തന്റെ സന്തോഷം അവർ ആഘോഷമാക്കുകയാണ് ചെയ്തത്.

READ NOW  അന്നയാളുടെ കൈകൾ എന്റെ പിൻ ഭാഗത്തൂടെ ഓടിക്കൊണ്ടിരുന്നു - അർജുനെതിരെ നടി അന്ന് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.അതിനു അർജുന്റെ മറുപടി

പഴയ വിവാഹമോചനവും പുതിയ വെളിപ്പെടുത്തലുകളും

അമലയുടെ ഈ സന്തോഷനിമിഷങ്ങൾക്കിടയിലും, പഴയ ചില വിവാദങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. തമിഴ് സിനിമാ നിരൂപകനായ സബിത ജോസഫ്, ‘ആഗായം സിനിമാസ്’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.അത് അമലയുടെ ആദ്യ ഭർത്താവ്യ സംവിധായകൻ വിജയ് മായുള്ള വിവാഹത്തെ കുറിച്ചായിരുന്നു. അമല പോളും സംവിധായകൻ എ.എൽ വിജയിയും തമ്മിലുള്ള വിവാഹബന്ധം തകരാനുള്ള കാരണങ്ങളെക്കുറിച്ചാണ് സബിത സംസാരിക്കുന്നത്.

പ്രണയിച്ച് വിവാഹിതരായവരായിരുന്നു അമലയും വിജയിയും. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. സബിതയുടെ വാക്കുകൾ പ്രകാരം, തികച്ചും യാഥാസ്ഥിതികമായ ഒരു കുടുംബമായിരുന്നു വിജയിയുടേത്. സിനിമാ നടി എന്നതിലുപരി, വീട്ടുകാര്യങ്ങൾ നോക്കിനടത്തുന്ന, ഭർത്താവിനെ അനുസരിക്കുന്ന ഒരു മരുമകളെയാണ് അവർ ആഗ്രഹിച്ചിരുന്നത്. എന്നാൽ കരിയറിന് പ്രാധാന്യം നൽകുന്ന വളരെ ബോൾഡായ വ്യക്തിയായ അമലയ്ക്ക് അത് ഉൾക്കൊള്ളാനായില്ല.

READ NOW  വീഡിയോ- തന്റെ സ്വകാര്യ ഭാഗത്തു കടന്നു പിടിച്ച യുവാവിനെ തല്ലിയൊതുക്കി അവതാരിക ഐശ്വര്യ രഗുപതി

“വിവാഹശേഷം അഭിനയം തുടരുമെന്ന് അമല നേരത്തെ വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പലപ്പോഴും അർദ്ധരാത്രിയോടെയാണ് അമല വീട്ടിലെത്തിയിരുന്നത്. വിജയിയുടെ മാതാപിതാക്കൾക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. മരുമകൾ വീട്ടിലൊതുങ്ങി കഴിയണമെന്ന അവരുടെ വാശി ഒടുവിൽ വിവാഹമോചനത്തിൽ കലാശിച്ചു,” സബിത പറയുന്നു.

കാർത്തിയും തമന്നയും പ്രണയത്തിലായിരുന്നോ?

അമലയുടെ കാര്യം മാത്രമല്ല, തമിഴ് സിനിമയിലെ പ്രബലരായ ശിവകുമാറിന്റെ കുടുംബത്തെക്കുറിച്ചും സബിത ചില വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്. നടൻ സൂര്യയുടെയും ജ്യോതികയുടെയും വിവാഹം പോലും വലിയ കടമ്പകൾ കടന്നാണ് നടന്നത്. സ്വന്തം സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ മകൻ വിവാഹം ചെയ്യണമെന്നായിരുന്നു ശിവകുമാറിന്റെ ആഗ്രഹം. എന്നാൽ ജ്യോതികയുമായുള്ള സൂര്യയുടെ പ്രണയം മാധ്യമങ്ങളിൽ വാർത്തയായതോടെ ഗത്യന്തരമില്ലാതെ അദ്ദേഹം സമ്മതിക്കുകയായിരുന്നു.

ഇതിനേക്കാൾ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കാർത്തിയെക്കുറിച്ചാണ്. സൂര്യയുടെ സഹോദരൻ കാർത്തിയും നടി തമന്നയും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവെന്ന് സബിത അവകാശപ്പെടുന്നു. ‘പയ്യ’ എന്ന സിനിമയുടെ സെറ്റിലൊക്കെ ഇത് സംസാരവിഷയമായിരുന്നു. എന്നാൽ, സൂര്യയുടെ കാര്യത്തിൽ സംഭവിച്ചത് ആവർത്തിക്കാൻ ശിവകുമാർ അനുവദിച്ചില്ല. അദ്ദേഹം ഇടപെട്ട് ആ ബന്ധം തകർക്കുകയും, കാർത്തിയെക്കൊണ്ട് വീട്ടുകാർ കണ്ടുപിടിച്ച കുട്ടിയെ വിവാഹം കഴിപ്പിക്കുകയുമായിരുന്നുവത്രേ.

READ NOW  ശ്രീദേവിയുടെ വീട്ടിൽ വിവാഹ അഭ്യർത്ഥനയുമായി പോയ രജനികാന്ത് ആ നിമിഷം അത് വേണ്ട എന്ന് തീരുമാനിച്ചു - കാരണം ഇത് -സംവിധായകന്റെ വെളിപ്പെടുത്തൽ.

എന്തായാലും പഴയ കഥകൾ അവിടെ നിൽക്കട്ടെ, ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, കരിയറിലും ജീവിതത്തിലും വിജയിച്ചു നിൽക്കുകയാണ് അമല പോൾ. ‘ലെവൽ ക്രോസ്’ ഉൾപ്പെടെയുള്ള പുതിയ സിനിമകളും കുഞ്ഞുവാവയുടെ വരവുമൊക്കെയായി തിരക്കിലാണ് താരം ഇപ്പോൾ.

ADVERTISEMENTS