Advertisement
Home MOVIES Malayalam ശ്രീനിവാസന്‍ മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നതിനെ കുറിച്ചും സിനിമ എടുത്തതിനെ കുറിച്ചും ചോദിച്ചപ്പോള്‍ ലാല്‍ നല്‍കിയ...

ശ്രീനിവാസന്‍ മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നതിനെ കുറിച്ചും സിനിമ എടുത്തതിനെ കുറിച്ചും ചോദിച്ചപ്പോള്‍ ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ

1125
ADVERTISEMENTS

മലയാള സിനിമയിൽ വളരെയധികം സെൻസേഷണൽ ആയിട്ടുള്ള ഒരു കൂട്ടുകെട്ടാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. ഇരുവരും ഒരുമിച്ച് സിനിമയിൽ എത്തിയപ്പോഴെല്ലാം അത് ആരാധകർ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ പിൽകാലത്ത് പല അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ ഒരു പിണക്കം ഉണ്ടാവുകയും അത് വലിയതോതിൽ തന്നെ പ്രശ്നമായി മാറുകയും ചെയ്തിരുന്നു.

മോഹൻലാലിനെ കളിയാക്കിക്കൊണ്ട് ശ്രീനിവാസൻ ഒരു സിനിമ ചെയ്തു എന്നതായിരുന്നു ഏറ്റവും വലിയ രീതിയിൽ ശ്രദ്ധ നേടിയത്. പത്മശ്രീ ഡോക്ടർ സരോജ് കുമാർ എന്ന സിനിമ മോഹൻലാലിനെ മാത്രം ഉദ്ദേശിച്ചാണ് ശ്രീനിവാസൻ ചെയ്തത് എന്ന് പലരും പറഞ്ഞിരുന്നു.

ഇതിനെക്കുറിച്ചാണ് ഇപ്പോൾ മോഹൻലാൽ സംസാരിക്കുന്നത്. ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ ഈ സിനിമയെക്കുറിച്ച് മോഹൻലാലിനോട് ചോദിക്കുകയായിരുന്നു ചെയ്തത്. ജെബി ജംഗ്ഷനിൽ എത്തിയ സമയത്താണ് ജോൺ ബ്രിട്ടാസ് ഈ ഒരു സിനിമയെക്കുറിച്ച് ചോദിക്കുന്നത് അതിന് മോഹൻലാൽ പറയുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
READ NOW  സ്വന്തം സിനിമ മാത്രമല്ല മറ്റുള്ളവരുടെയും സിനിമ നന്നാകണമെന്ന് അദ്ദേഹം ആഗ്രഹിക്കാറുണ്ട്

തങ്ങൾ ഒരുമിച്ച് ഒരുപാട് നല്ല ചിത്രങ്ങൾ ചെയ്തിട്ടുണ്ടായെന്നും ഇനിയും നല്ല അവസരങ്ങൾ വരികയാണെങ്കിൽ ഒരുമിച്ച് അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ശാശ്വതമായ ഒരു ശത്രുത തങ്ങൾക്കിടയിൽ ഒരിക്കലും നിലനിൽക്കില്ല എന്നും ഒക്കെയാണ് മോഹൻലാൽ പറഞ്ഞത്. ശ്രീനിക്കും അങ്ങനെ തന്നോട് ഒരു ശത്രുത ഉണ്ടാവേണ്ട കാര്യമില്ല എന്നും മോഹൻലാൽ പറയുന്നുണ്ട്.

ഈയൊരു സിനിമയെ കുറിച്ച് തന്നോട് ചോദിച്ചവർ നിരവധിയാണ്. താൻ അത്തരം കാര്യങ്ങളോട് പ്രതികരിക്കുക പോലും ചെയ്തിട്ടില്ല. തന്നെ കുറിച്ചാണ് ആ സിനിമ എന്ന തനിക്ക് തോന്നേണ്ട കാര്യം എന്താണ് അത് തന്നെക്കുറിച്ച് അല്ല എന്ന് താൻ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമല്ലേ ഉള്ളൂ.

പലപ്പോഴും മറ്റുള്ളവർക്കാണ് പല കാര്യങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത് ശ്രീനിവാസൻ ഒരു സിനിമ എടുത്തതിൽ ആളുകൾ ഇത്തരത്തിൽ സംസാരിക്കേണ്ട കാര്യം എന്താണ്. താനി സിനിമ കണ്ടിട്ടുമില്ല അതുതന്നെ കുറിച്ചാണ് എന്ന് കരുതുന്നുമില്ല ഇങ്ങനെയായിരുന്നു മോഹൻലാൽ ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്.

READ NOW  ആ മോഹൻലാൽ ഇല്ലേ അവനെ  സൂക്ഷിക്കേണ്ടിയിരിക്കുന്നു, അവൻ അടുത്തുതന്നെ നായകനാകും എനിക്കൊരു ഭീഷണിയാവും": അന്ന് മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി പ്രവചിച്ചത് 

മോഹൻലാലിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു ഒരു നല്ല സുഹൃത്തിനെ അദ്ദേഹം പ്രൊട്ടക്ട് ചെയ്യുന്നതു പോലെയാണ് തോന്നിയത് എന്നായിരുന്നു പലരും ഇതിന് താഴെ കമന്റ് ചെയ്തത്. എന്നാല്‍ ഈ സംഭവത്തിന്‌ ശേഷം വീണ്ടും ശ്രീനിവാസന്‍ മോഹനലാലിനെ നേരിട്ട ടാര്‍ഗറ്റ് ചെയ്യുന്ന രീതിയില്‍ പറഞ്ഞിരുന്നു നസീരുമായി ബന്ധപ്പെടാ ശ്രീനിവാസന്റെ വിവാദ പ്രസ്താവന വളരെ മോശമായി പോയി എന്ന് മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ ഉള്‍പ്പടെ നിരവധി പേര്‍ പറഞ്ഞിരുന്നു.

എങ്കിലും മോഹന്‍ലാല്‍ ഇന്നും അതൊരു ശത്രുത എന്ന രീതിയില്‍ മനസ്സില്‍ എടുത്തിട്ടില്ല എന്നതാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പൊതുവേദിയില്‍ വച്ച് ശ്രീനിവാസനെ മോഹന്‍ലാല്‍ ചുംബിച്ചതിന് ശ്രീനിവാസന്‍ പറഞ്ഞത് മോഹന്‍ലാല്‍ കമ്പ്ലീറ്റ് ആക്ടര്‍ ആണ് എന്ന് പറയുന്നത് എന്തുകൊണ്ട് എന്ന് ഇപ്പോഴാണ് താന്‍ മനസിലാക്കിയത് എന്നാണ്. എങ്കിലും തനികെക്തിരെ ഉള്ള ഇത്തരം തുടരെ തുടരെ ഉള്ള ആക്ഷേപങ്ങള്‍ മോഹന്‍ലാല്‍ ശ്രീനിവാസന്‍ സുഹൃത്ത് ബന്ധത്തെ ബാധിച്ചിട്ടുണ്ട് എന്ന് മകന്‍ ധ്യാന്‍ പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ ഇപ്പോള്‍ അധികം മിണ്ടില്ല എന്നും അദ്ദേഹം പറയുന്നു.

READ NOW  ഒരുപാട് പേരുടെ അഹങ്കാരം താങ്ങാൻ സാധിക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്- ലാൽ ജോസിന്റെ തുറന്നു പറച്ചിൽ
ADVERTISEMENTS