Advertisement
Home MOVIES Malayalam ഒരുകാലത്ത് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത റോമയ്ക്ക് സംഭവിച്ചത് എന്ത് നടിയുടെ ഇപ്പോഴത്തെ...

ഒരുകാലത്ത് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത റോമയ്ക്ക് സംഭവിച്ചത് എന്ത് നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

5970
ADVERTISEMENTS

മലയാള സിനിമയിൽ വളരെയധികം ആരാധകർ ഉണ്ടായിരുന്ന ഒരു നടിയാണ് റോമ. റോഷൻ ആൻഡ്രൂസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ഒരാളായിരുന്നു റോമാ. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവരാൻ താരത്തിന് സാധിച്ചിരുന്നു.

വലിയ തോതിൽ തന്നെ ആരാധകരെ സ്വന്തമാക്കിയ താരം വളരെ പെട്ടെന്ന് തന്നെ യുവ നടന്മാരുടെ നായികയായി ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് ദിലീപ് ജയസൂര്യ തുടങ്ങി നിരവധി താരങ്ങളുടെ ഒപ്പം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ റോമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിൽ തന്നെ പൃഥ്വിരാജ് റോമാ കൂട്ടുകെട്ട് വലിയതോതിൽ ആരാധകർ ഏറ്റെടുത്ത ഒന്നുകൂടി ആയിരുന്നു

മലയാളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച റോമ അന്യഭാഷകളിലേക്ക് ചേക്കേറാൻ പോലും മടിച്ചിരുന്നു. എങ്കിലും ഒരു തമിഴ് ചിത്രത്തിൽ താരം തന്റെ പ്രകടനം മികച്ചതാക്കി ഉണ്ടായിരുന്നു. എന്നാൽ വളരെ കുറച്ചു കാലം മാത്രം മലയാള സിനിമയിൽ നിലനിൽക്കാനാണ് റോമയ്ക്ക് സാധിച്ചത്. ശരീരഭാരം കുറച്ച് വീണ്ടും മലയാള സിനിമ ലോകത്തേക്ക് റോമ ഒരു തിരിച്ചുവരവ് നടത്താൻ ശ്രമിച്ചിരുന്നു. പക്ഷേ ആ തിരിച്ചു വരവിനു വലിയ  സ്വീകാര്യത ലഭിച്ചിരുന്നില്ല .

ADVERTISEMENTS
READ NOW  നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല:ചില നാറിയ സഖാക്കൾ ആണ് ഈ പോസ്റ്റ്‌ ഇടീക്കാൻ പ്രേരണ ആയത്- അഖിൽ മാരാരുടെ പുതിയ പോസ്റ്റ് വൈറൽ

തിരിച്ചുവരവിലെ ചിത്രങ്ങൾ എല്ലാം തകര്‍ച്ച നേരിടുന്ന സാഹചര്യമാണ് താരത്തിന് നേരിടേണ്ടതായി വന്നത്. അതോടെ സിനിമാലോകത്ത് ഇനിയൊരു നിലനിൽപ്പില്ല എന്ന് റോമ മനസ്സിലാക്കുകയായിരുന്നു.

പ്രധാന കാരണം താരം കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല എന്നത് തന്നെയാണ്. തടിയൊക്കെ കുറച്ച് അതിസുന്ദരിയായി തന്നെയായിരുന്നു രണ്ടാമത്തെ വരവിൽ താരം എത്തിയത്. എന്നാൽ തടി പോയതോടെ താരത്തിന്റെ ഭാഗ്യവും പോയി എന്ന് പല ആരാധകരും പറഞ്ഞിരുന്നു.

പിന്നീട് താരത്തിന് വലിയ അവസരങ്ങൾ ഒന്നും ലഭിച്ചില്ല അതോടൊപ്പം സ്വകാര്യജീവിതത്തിലെ ചില സംഭവങ്ങളും നടിയുടെ കരിയർ നശിക്കാൻ കാരണമായി എന്നാണ് പറയപ്പെടുന്നത്.

വെള്ളേപ്പം എന്ന ചിത്രമാണ് റോമയുടേതായി ഒരുങ്ങുന്നത്. പക്ഷേ ഇ സിനിമ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഒരുപാട് നാൾ ആയി എങ്കിലും ഇതുവരെയും റിലീസിനെത്തിയിട്ടില്ല ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നുമില്ല. 2022 ൽ ആയിരുന്നു ആദ്യം റിലീസ് പറഞ്ഞത്. ന്നാൽ ഇപ്പോൾ കിട്ടൂണാണ് വിവരം അനുസരിച്ചു ചിത്രം 2024 ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ മാത്രമേ തന്നെ തേടിയെത്തിയത് മുതലാണ് സിനിമയോട് അല്പം അകന്നത് എന്നും മികച്ച വേഷണങ്ങൾക്കായി കാത്തിരിക്കുകയാണ് എന്നും താരം മുൻപ് പറഞ്ഞിരുന്നു. തമിഴ്നാട് സ്വദേശിയാണ് റോമ.

READ NOW  ആ നടിമാർക്കൊക്കെ നേരെ അതിക്രമങ്ങൾ നടന്നു,അന്ന് വരെ രക്ഷിച്ചത് ഞാനാണ് ; മലയാള സിനിമയിലെ പവർ ഗ്രൂപ്പ് മോഹൻലാലും മമ്മൂട്ടിയുമാണ് -ഷക്കീല പറഞ്ഞത്

ഇപ്പോൾ റോമ സാമൂഹിക മാധ്യമങ്ങളിൽ പോലും അത്ര സജീവം അല്ല. താരം എവിടെയാണെന്ന് പോലും ആർക്കും അറിയില്ല.  ഒട്ടുമിക്ക നടിമാരുടെയും അവസ്ഥ ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്. നടിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ താരത്തിന്റെ ഒരു തിരിച്ചുവരവ് ഇപ്പോൾ ആഗ്രഹിക്കുന്നു എന്നാണ് പ്രേക്ഷകർ ഒക്കെ പറയുന്നത് നടി എവിടെയാണ് എന്നും ചിലർ ചോദിക്കുന്നുണ്ട്.

ADVERTISEMENTS