Advertisement
Home MOVIES Malayalam ഗവൺമെൻ്റ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? ഹേമാ കമ്മിറ്റിയിൽ മൊഴി കൊടുത്ത പ്രകാരം , കേസെടുത്ത് പ്രതികളെ ശിക്ഷിക്കട്ടെ,...

ഗവൺമെൻ്റ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? ഹേമാ കമ്മിറ്റിയിൽ മൊഴി കൊടുത്ത പ്രകാരം , കേസെടുത്ത് പ്രതികളെ ശിക്ഷിക്കട്ടെ, കൂടുതൽ ചോദ്യോത്തരം ഒന്നും വേണ്ട എന്നാണോ? പാർവതി തിരുവോത്തിനോട് ചോദ്യവുമായി മാലാ പാർവതി

119
ADVERTISEMENTS

സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടികളെച്ചൊല്ലി മലയാള സിനിമാ ലോകത്ത് പുതിയ വിവാദം. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്ന് വിമർശിച്ച് നടി പാർവതി തിരുവോത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് മാലാ പാർവതിയുടെ പ്രതികരണം. കോടതിയിൽ പരാതി നൽകാൻ തയ്യാറാകാതെ നിയമനടപടി ആവശ്യപ്പെടുന്നതിന്റെ ഔചിത്യമെന്താണെന്ന് മാലാ പാർവതി പാർവതിയോട് ചോദിച്ചു.

പാർവതി തിരുവോത്ത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സർക്കാരിന്റെ മെല്ലെപ്പോക്കിനെ വിമർശിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമായെന്നും, എന്നിട്ടും എന്തെങ്കിലും തീരുമാനമായോ എന്നും അവർ മുഖ്യമന്ത്രിയോടായി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് മാലാ പാർവതി ഒരു തുറന്ന കത്ത് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്.

മാലാ പാർവതിയുടെ വാക്കുകൾ ഇങ്ങനെ: “പ്രിയപ്പെട്ട പാർവതി തിരുവോത്തിന് ഒരു തുറന്ന കത്ത്. അഞ്ച് വർഷമായി, സർക്കാർ എന്ത് ചെയ്തു, എന്ന് പാർവതി തിരുവോത്തിന്റെ ചോദ്യത്തെ വിസ്മയത്തോടെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. ഹേമ കമ്മിറ്റി വച്ചതും, SIT രൂപീകരിച്ചതും, WDC (വിമൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) യുടെ പ്രവർത്തനങ്ങളും, സ്ത്രീകളെ ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവരാൻ അക്കാദമി ചെയ്യുന്ന കാര്യങ്ങളും, കരട് രേഖ ചമയ്ക്കുന്നതിന്റെ ചർച്ചകളും ഒന്നും കാണാതെ പോകുന്നുണ്ടോ എന്നൊരു സംശയം.”

ADVERTISEMENTS
READ NOW  ആ ദിവസം ഞാൻ എന്റെ അഭിനയ ജീവിതം അവസാനിപ്പിക്കും ഉറപ്പാണ് മോഹൻലാൽ മനസു തുറന്നു പറയുന്നത്.

സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമായിരുന്നെന്നും മാലാ പാർവതി ചൂണ്ടിക്കാട്ടി. ഒരു സഹപ്രവർത്തക തന്നോട് രഹസ്യമായി പങ്കുവെച്ച ദുരനുഭവം ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ പറഞ്ഞിരുന്നുവെന്നും, അത് സിനിമയിൽ പ്രവർത്തിക്കാൻ വരുന്ന സ്ത്രീകൾക്ക് ഗുണകരമാകുമെന്ന ആഗ്രഹത്താലായിരുന്നെന്നും അവർ വ്യക്തമാക്കി. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് പങ്കുവെച്ച ആ വിഷയങ്ങളിൽ FIR ഇട്ടു എന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും, അതിനെക്കാൾ വിഷമിപ്പിച്ചത് തന്റെ സഹപ്രവർത്തക പറഞ്ഞ കാര്യത്തെക്കുറിച്ച് FIR ഉണ്ട് എന്നറിഞ്ഞപ്പോഴാണെന്നും മാലാ പാർവതി പറഞ്ഞു.

SIT-യിൽ മൊഴി കൊടുക്കാൻ പോയപ്പോഴാണ് താനിത് അറിഞ്ഞതെന്നും, ഉടൻ തന്നെ ആ കുട്ടിയെ ഫോണിൽ വിളിച്ചെന്നും മാലാ പാർവതി പറയുന്നു. “ആ പെൺകുട്ടി എന്നോട് ക്ഷോഭിച്ചു. എങ്ങനെയും പേര് ഒഴിവാക്കണമെന്നും, അവർ നേരിട്ടതിനെക്കാൾ വലിയ ഉപദ്രവം ചെയ്തത് ഞാനാണെന്നും പറഞ്ഞപ്പോൾ, പരിഹാരം കാണാനായാണ് സുപ്രീം കോടതിയിൽ പോയത്. അത് ശരിയായിരുന്നോ തെറ്റായിരുന്നോ ചെയ്തത് എന്നതിനെക്കാൾ ഈ വിഷയത്തിൽ ക്ലാരിറ്റി ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. കൃത്യമായ ഒരു ഡിക്രി ആണ് കോടതി തന്നത്,” മാലാ പാർവതി വിശദീകരിച്ചു.

READ NOW  മോഹൻലാലിൻറെ ആ മറുപടി കേട്ടപ്പോൾ ജോഷി പറഞ്ഞതു ഇതുകൊണ്ടാണ് ഇയാൾ ഇപ്പോഴും മോഹൻലാൽ ആയി ഇരിക്കുന്നത് - ദീപക് ദേവിന്റെ വെളിപ്പെടുത്തൽ

കോടതിയിൽ പോയി പരാതിപ്പെടാതെ, സ്വന്തം പക്ഷം പറയാതെ നിയമനടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ലെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു. രേവതി സമ്പത്ത് പോലുള്ളവർ കേസ് നടത്തുന്നതും അവർക്ക് പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നതും ഇതിന് തെളിവാണെന്നും മാലാ പാർവതി ചൂണ്ടിക്കാട്ടി. സ്ത്രീകൾ പറഞ്ഞതുകൊണ്ട് മാത്രം നടപടി എന്നതും ശരിയല്ലെന്നും, Right To Be Heard എന്നത് അടിസ്ഥാനപരമായ തത്വമാണെന്നും അത് സ്ത്രീക്കും പുരുഷനും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.

മാലാ പാർവതിയുടെ ഈ നിലപാട് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ സർക്കാരിനെതിരെ വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിലെ പുതിയ വാഗ്വാദം സിനിമാ രംഗത്തെ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്.

READ NOW  ആ 5 ദിവസം കൊണ്ടാണ് അവർ തമ്മിൽ പ്രണയത്തിൽ ആവുന്നത്
ADVERTISEMENTS