Advertisement
Home MOVIES TAMIL വിജയ്ക്ക് തൃഷയോട് കടുത്ത പ്രണയം, പക്ഷേ തൃഷയ്ക്ക് വിജയ് അറിഞ്ഞും അറിയാതെയും നിരവധി ബന്ധങ്ങൾ ;...

വിജയ്ക്ക് തൃഷയോട് കടുത്ത പ്രണയം, പക്ഷേ തൃഷയ്ക്ക് വിജയ് അറിഞ്ഞും അറിയാതെയും നിരവധി ബന്ധങ്ങൾ ; ഭാര്യ സംഗീതയെ വിജയ് മർദ്ദിച്ചു – വിജയ് സംഗീത വിവാഹ മോചനവും തൃഷയുമായുള്ള ബന്ധത്തെ കുറിച്ചും ഞട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുചിത്ര

484

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വെളിപ്പെടുത്തലുകളുമായി പ്രശസ്ത പിന്നണി ഗായിക സുചിത്ര. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന ആരോപണങ്ങൾ സുചിത്ര ഉന്നയിച്ചത്. നടൻ വിജയ്‌യും നടി തൃഷയും തമ്മിൽ പ്രണയത്തിലാണെന്നും, വിജയ്‌യുടെ ഭാര്യ സംഗീത വീടുവിട്ടു പോകാനും വിവാഹ മോചന പരാതി നൽകിയതിനും പ്രധാന കാരണം തൃഷയോടുള്ള വിജയ്‌യുടെ പ്രണയവും ഗാർഹിക പീഡനമാണെന്നുമാണ് ഗായികയുടെ പ്രധാന ആരോപണങ്ങൾ. വിജയ്‌യുടെ പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) പ്രവർത്തനങ്ങൾ സജീവമാകുന്ന പശ്ചാത്തലത്തിൽ പുറത്തുവന്ന ഈ വെളിപ്പെടുത്തലുകൾ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സുചിത്ര അഭിമുഖത്തിൽ പ്രധാനമായും പരാമർശിച്ചത്. ഗായികയുടെ വാക്കുകൾ അനുസരിച്ച്, ഇരുവരും കടുത്ത പ്രണയത്തിലാണ്. വിജയ്‌യെ സംബന്ധിച്ചിടത്തോളം അതൊരു ആത്മാർത്ഥ പ്രണയമാണെങ്കിലും തൃഷയ്ക്ക് മറ്റ് പലരുമായും ബന്ധമുണ്ടെന്നാണ് സുചിത്ര ആരോപിക്കുന്നത്. ഇക്കാര്യങ്ങളിൽ ചിലത് വിജയ്‌ക്ക് അറിയാമെന്നും, എന്നാൽ പല കാര്യങ്ങളും അദ്ദേഹത്തിന് അജ്ഞാതമാണെന്നും അവർ കൂട്ടിച്ചേർത്തു. തൃഷ വിജയ്‌യെ വഞ്ചിക്കുകയാണെന്നും, ഈ യാഥാർത്ഥ്യങ്ങൾ ഭാര്യ സംഗീത പലതവണ വിജയ്‌യെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നതായും എങ്ങനെയും ത്നങ്ങളുടെ കുടുംബം നശിക്കാതിരിക്കാൻ തന്നാൽ കഴിയുന്ന രീതിയിൽ സംഗീത ശ്രമിച്ചിരുന്നു എന്നും സുചിത്ര വ്യക്തമാക്കുന്നു.

READ NOW  അന്നയാളുടെ കൈകൾ എന്റെ പിൻ ഭാഗത്തൂടെ ഓടിക്കൊണ്ടിരുന്നു - അർജുനെതിരെ നടി അന്ന് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.അതിനു അർജുന്റെ മറുപടി

വർഷങ്ങളായി തമിഴ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന, വിജയ്-സംഗീത വിവാഹമോചന അഭ്യൂഹങ്ങൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചും തികച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് സുചിത്ര പങ്കുവെക്കുന്നത്. തങ്ങളുടെ വിവാഹബന്ധം നിലനിർത്താൻ സംഗീത പരമാവധി ശ്രമിച്ചിരുന്നുവെന്ന് അവർ പറയുന്നു. എന്നാൽ, സംഗീതയ്ക്ക് നേരെ വിജയ് കൈയോങ്ങിയെന്നും, ഇത്തരത്തിലുള്ള ഗാർഹിക പീഡനങ്ങൾ ഒരു സ്ത്രീക്കും സഹിക്കാൻ കഴിയില്ലെന്നുമാണ് ഗായിക തുറന്നടിക്കുന്നത്. “ഏതൊരു സാധാരണ സ്ത്രീയെപ്പോലെയും സംഗീതയ്ക്കും ഇത് ഗാർഹിക പീഡനമായാണ് അനുഭവപ്പെട്ടത്. രണ്ടോ മൂന്നോ തവണ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് അവർ കുട്ടികളെയും കൂട്ടി വീടുവിട്ടിറങ്ങിയത്,” സുചിത്ര അഭിമുഖത്തിൽ വെളിപ്പെടുത്തി.

ADVERTISEMENTS

താരത്തോടുള്ള അന്ധമായ ആരാധനയെ വിമർശിക്കാനും സുചിത്ര മറന്നില്ല. വിജയ് കൈയോങ്ങിയാൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ ആരാധകർ അത് വലിയൊരു കാര്യമായി സന്തോഷത്തോടെ സ്വീകരിച്ചേക്കാം, ആഹാ ഞങളുടെ തളപതിയുടെ കൈ എന്റെ മുഖത്തു കൊണ്ട് എന്ന് പറഞ്ഞു സന്തോഷിക്കുമായിരിക്കാം എന്നാൽ സ്വന്തം ഭാര്യയായ സംഗീതയ്ക്ക് അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒരു ആരാധകയെ വിവാഹം കഴിക്കുന്നതായിരുന്നു ഇതിലും ഭേദമെന്ന പരിഹാസവും ഗായികയുടെ ഭാഗത്തുനിന്നുണ്ടായി. പക്ഷേ സംഗീതയ്ക്ക് അത് ഗാർഹിക പീഡനമായി തോന്നി അങ്ങനെ തൻ്റെ രണ്ടു മക്കളെയും കൂട്ടി അവർ പോയതെന്നും സുചിത്ര പറയുന്നു. മുൻപും വിജയ് തൃഷ ധനുഷ് തുടങ്ങിയ തമിഴിലെ വൻ താരങ്ങൾക്കെതിരെ സുചിത്ര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.. അതൊക്കെ ശരി വെക്കുനന് രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.

READ NOW  വൈരമുത്തുവിനെതിരെ സുചിത്രയും ചിന്മയിയും - നിന്റെ സ്വരത്തിൽ കാമമുണ്ട് ,കേൾക്കുമ്പോൾ.. അയാളുടെ ഡയലോഗുകൾ വെളിപ്പെടുത്തി താരങ്ങൾ -വൈരമുത്തുവിന്റെ മറുപടി

സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് വിജയ്. ഈ നിർണ്ണായക സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഉയർന്നുവന്നിരിക്കുന്ന ഇത്തരം ഗുരുതരമായ ആരോപണങ്ങൾ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം, സുചിത്രയുടെ ഈ ആരോപണങ്ങളോട് വിജയ്‌യോ തൃഷയോ സംഗീതയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആരോപണങ്ങളുടെ സത്യാവസ്ഥ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തമിഴകവും സിനിമാലോകവും.

ADVERTISEMENTS