Advertisement
Home MOVIES TAMIL അവളുടെ സമയം കഴിഞ്ഞു സമന്തക്കെതിരെ ലൈംഗിക പരാമർശവുമായി തെലുങ്ക് നിർമാതാവ്;കിടിലൻ മറുപടിയുമായി താരം.

അവളുടെ സമയം കഴിഞ്ഞു സമന്തക്കെതിരെ ലൈംഗിക പരാമർശവുമായി തെലുങ്ക് നിർമാതാവ്;കിടിലൻ മറുപടിയുമായി താരം.

216974
ADVERTISEMENTS

സിനിമ ലോകത്ത് ഒരു ഗോഡ് ഫാദറും ഇല്ലാതെ കടന്നുവന്ന് അതിശക്തമായ രീതിയിൽ മുന്നേറി വലിയ വിജയങ്ങൾ കീഴടക്കിയ നായികയാണ് സാമന്ത. കരിയറിന്റെ പല ഘട്ടങ്ങളിലും വെല്ലുവിളികൾ നേരിട്ട താരം അതിനെല്ലാം മറികടന്ന് മുന്നേറുകയാണ്. ഇപ്പോൾ താരത്തിനെ വെല്ലുവിളിയായിരിക്കുന്നത് ഒരു രോഗാവസ്ഥയാണ് ഇപ്പോൾ ആ രോഗാവസ്ഥ മറികടക്കാനുള്ള ശ്രമത്തിലാണ് താരം

സാമന്ത വീണ്ടും വാർത്തകൾ നിറയുന്നത് പ്രശസ്ത തെലുങ്ക് നിർമ്മാതാവ് ചിട്ടിബാബു താരത്തിനെതിരെ നടത്തിയ ചില പരാമർശങ്ങളിലൂടെയാണ്.സാമന്തയ്ക്ക് പ്രായമായെന്നും അവൾ ഇനി നായിക വേഷങ്ങൾ ചെയ്യരുതെന്നും സപ്പോർട്ടിംഗ് വേഷങ്ങൾ മാത്രമേ ചെയ്യാവുള്ളൂ എന്നും ആണ് ചിട്ടിബാബുവിന്റെ കണ്ടെത്തൽ

ADVERTISEMENTS

അവൾക്ക് ഇതിഹാസ കഥാപാത്രമായ ശകുന്തളയുടെ വേഷം ചെയ്യാനുള്ള സൗന്ദര്യവും രൂപ ഭംഗി ഇല്ലെന്നും, അവൾ ചീപ്പ് ടെക്നിക്കുകളിലൂടെയാണ് സിനിമകളെ അവർ പ്രൊമോട്ട് ചെയ്യുന്നത്. ശകുന്തളയുടെ വേഷത്തിൽ അവളെ കണ്ടപ്പോൾ താൻ അന്തിച്ചു പോയെന്ന് അദ്ദേഹം പറയുന്നു.

MUST READ:രാഷ്ട്രീയത്തിൽ താൽപര്യമുണ്ടോ ഇനി രാഷ്ട്രീയത്തിൽ ഇറങ്ങാൻ സാധ്യതയുണ്ടോ? മമ്മൂട്ടിയുടെ മറുപടി വൈറൽ

സമന്തയ്ക്ക് ചെറുപ്പക്കാരായ സ്ത്രീകളുടെ കഥാപാത്രങ്ങൾ ചെയ്യാൻ ഇനി കഴിയില്.ല അവൾക്കിപ്പോൾ 18 ഓ 20 ഓ വയസ്സ് അല്ല പ്രായമെന്നും. അവൾ നന്നായി പ്രായമായെന്ന് ആണ് ചിട്ടിബാബു പറയുന്നത്. പക്ഷേ 50 വയസ്സുള്ള നായകന്മാർ ചെറുപ്പക്കാരുടെ വേഷങ്ങൾ ചെയ്യുന്ന സിനിമ മേഖലയിൽ നിന്നുകൊണ്ടാണ് അദ്ദേഹം അതി സുന്ദരിയായ സാമന്തയെക്കുറിച്ചു ഇത് പറയുന്നത് എന്ന് നാം ഓർക്കണം. സമന്തയുടെ ഗ്ലാമർ ദിനങ്ങൾ അവസാനിച്ചു എന്ന് അദ്ദേഹം പറയുന്നു. ആ സത്യം അവർ അംഗീകരിക്കണമെന്നാണ് ചിട്ടി ബാബു പറയുന്നത്.

READ NOW  രജനി-വിജയ് കോംബോ സിനിമയും അദ്ദേഹത്തിന്റെ നാല് മുൻ ചിത്രങ്ങളുടെ തുടർച്ചകളും - നെൽസൺ സിനിമാറ്റിക് യൂണിവേഴ്സ് മാസ്റ്റർപ്ലാൻ

ചിട്ടി ബാബു തന്റെ പ്രായത്തെയും സൗന്ദര്യത്തെയും വിലയിരുത്തി കമന്റുകൾ ഇട്ട ഉടനെ തന്നെ കൃത്യമായ മറുപടിയാണ് സമന്ത അതിന് നൽകിയത്. ചിട്ടി ബാബുവിന്റെ ഇരു ചെവികളിലും രോമങ്ങൾ വളരുന്ന പ്രകൃതമുള്ള ആളായതുകൊണ്ട് തന്നെ ആ രീതിയിൽ തന്നെയാണ് ആ വിഷയം ഉന്നയിച്ചുകൊണ്ട് തന്നെയാണ് സമന്ത ഇതിന് മറുപടി നൽകിയത്. നേരിട്ട് അയാളുടെ പേര് പറയാതെ ആണ് താരം ട്രോളിയത്.

എങ്ങനെയാണ് ചെവിയിൽ രോമങ്ങൾ വളരുന്നത് എന്ന രീതിയിൽ ഇൻറർനെറ്റിൽ സെർച്ച് ചെയ്ത സ്ക്രീൻഷോട്ടുകൾ ആണ് സമന്ത പങ്കുവെച്ചത് അപ്പോൾ ഗൂഗിൾ അതിനുള്ള മറുപടിയും നൽകുന്നു. ടെസ്റ്റോസ്റ്റിറോൺ കൂടുതലുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നാണ് ഗൂഗിളിന്റെ മറുപടി. സമന്തയുടെ ആ പോസ്റ്റ് തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായ ചിട്ടി ബാബുവിന്റെ അടുത്ത കമൻറ് ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

READ NOW  (വീഡിയോ) തന്റെ കാമുകിയെ റോഡിലിട്ട് തല്ലിയ കാമുകനെ കയ്യോടെ പിടി കൂടി സോറി പറയിച്ചു വിട്ട് ടോളിവുഡ് നടൻ നാഗ ശൗര്യ

MUST READ:നയൻ താരയോട് പബ്ലിക്കായി ഐ ലവ് യു പറഞ്ഞു ദുൽഖർ. വീഡിയോ വീണ്ടും വൈറൽ. നയൻതാരയുടെ പ്രതികരണം

സാമന്ത തന്റെ ചെവിയിലെ രോമങ്ങളെ കളിയാക്കി കൊണ്ടുള്ള പോസ്റ്റിട്ടത് കണ്ട് ചിട്ടി ബാബു തിരിച്ച് പ്രതികരിച്ചത് ഇപ്രകാരമാണ്. അവൾ എൻറെ ചെവിയിൽ രോമങ്ങൾ വളർന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. പക്ഷേ എൻറെ ചെവിയിൽ മാത്രമല്ല ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ രോമങ്ങൾ വളർന്നിട്ടുണ്ട്. അത് വന്നു നോക്കി കണ്ടു പരിശോധിച്ചു റിപ്പോർട്ട് തയ്യാറാക്കുന്നതിൽ തനിക്ക് യാതൊരു തരത്തിലുള്ള എതിർപ്പും ഇല്ല എന്നാണ് ചിട്ടി ബാബുവിനെ കമൻറ്.

ചിട്ടി ബാബുവിന്റെ മറുപടിക്ക് ശേഷം ഇപ്പോള്‍ സാമന്ത തന്റെ ഇരുപതു വയസ്സിലെ ചിത്രങ്ങളും തന്റെ നായയുടെ ചിത്രങ്ങളും തന്റെ ഔട്ടിംഗ് ചിത്രങ്ങളും ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളുമൊക്കെ ഇന്സ്ടഗ്രാമിലൂടെ പങ്ക് വെക്കുക ആണ്.

സ്ത്രീകൾക്കെതിരെ ഇത്രയും മോശമായ ഭാഷയിൽ അശ്ലീല ചുവയോടെ കമന്റ് ഇട്ടതിന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ചിട്ടി ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചരിത്ര കഥയെ ആസ്പദമാക്കി ഒരുക്കിയ ശാകുന്തളം മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു എന്നാൽ ചിത്രം വേണ്ട രീതിയിൽ കളക്ഷൻ നേടാൻ കഴിയാതെ പരാജയപ്പെടുകയായണ് ഉണ്ടായത്.

READ NOW:ഒരു അധ്യാപകനായിരുന്നു എനിക്ക് ഇയാൾ തന്നിരുന്ന വേഷം കുളിമുറിയിൽ ഒളിഞ്ഞു നോട്ടം മോഷണം ഇവ ശ്രീനിവാസന്റെ മറുപടി

ഏകദേശം ഇരുപതു കോടിയോളം രൂപ നഷ്ടമുണ്ടായതായി നിർമ്മാതാക്കൾ പറയുന്നു. വലിയ വെല്ലുവിളി നിറഞ്ഞ കാലത്തിലൂടെയാണ് സാമന്ത പോകുന്നത്. നാഗ ചൈതന്യയുമായി വിവാഹ ബന്ധം വേർപെടുത്തിയതും ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയും സിനിമകളുടെ തുടരെ തുടരെ ഉള്ള പരാജയവും വലിയ വെല്ലുവിളയാണ് സാമന്തയുടെ കരിയറിൽ ഉയർത്തിയിരിക്കുന്നത്.

ADVERTISEMENTS