Advertisement
Home MOVIES TAMIL മണിരത്നം സാർ എങ്ങനെയാണ് മാം നിങ്ങളെ പ്രണയിക്കുന്നത്.ആ പ്രണയത്തെ കുറിച്ച് അവതാരയുടെ ചോദ്യത്തിന് സുഹാസിനിയുടെ മറുപടി...

മണിരത്നം സാർ എങ്ങനെയാണ് മാം നിങ്ങളെ പ്രണയിക്കുന്നത്.ആ പ്രണയത്തെ കുറിച്ച് അവതാരയുടെ ചോദ്യത്തിന് സുഹാസിനിയുടെ മറുപടി കേട്ട് ഞെട്ടി ആരാധകര്‍

19554
ADVERTISEMENTS

ഇന്ത്യൻ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തുമാണ് മണിരത്‌നം.ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലും പ്രവർത്തിച്ച അദ്ദേഹം ആറ് തവണ ദേശീയ അവാർഡിനും നിരവധി തവണ ഫിലിം ഫെയർ അവാർഡിനും അര്ഹനായിട്ടുണ്ട് . അദ്ദേഹത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട് .ഇപ്പോൾ തമിഴ് ഫിലിം ഇന്ടസ്ട്രിയിലാണ് അദ്ദേഹത്തിൻറെ വർക്കുകൾ മുഴുവൻ . തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളാണ് മണിരത്‌നം. കഥാപാത്ര സൃഷ്ടി കൊണ്ടും കഥയുടെ ആത്മസത്ത കൊണ്ടും എന്നും മണിരത്‌നം ചിത്രങ്ങൾ വേറിട്ട് നിൽക്കുന്നവയാണ് .

മറ്റു ചിത്രങ്ങളിൽ നിന്നും മണിരത്നം ചിത്രത്തെ വേറിട്ട് നിർത്തുന്നത് അതിലെ പ്രണയത്തിന്റെ ആഴമാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേഷകരുടെ മനസ്സിൽ എന്നും മായാതെ തന്നെ അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ ഇടംപിടിക്കും.

ADVERTISEMENTS

പ്രണയത്തെ വിവിധ തലത്തിൽ അവതരിപ്പിക്കുന്ന അദ്ദേഹത്തിൻറെ വിവാഹവും പ്രണയിച്ചായിരുന്നു. അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമായ ,കൽക്കിയുടെ പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്ക്കരമായ പൊന്നിയിൻ സെൽവനിലും പ്രണയത്തിന്റെ ചൂട് പ്രേക്ഷകർക്ക് ലഭിക്കുന്ന രീതിയിൽ തന്നെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

READ NOW  സിൽക്ക് സ്മിതയുടെ ജീവിതം ദുരന്തമായി മാറിയതിന് പിന്നിൽ ചികിൽസിച്ച ഡോക്ടറുടെ മകനുമായുള്ള പ്രണയവും തുടർന്നുണ്ടായ വഞ്ചനയും?

അതുകൊണ്ട് തന്നെയാകാം പൊന്നിയിൻ സെൽവന്റെ ഓഡിയോ ലോഞ്ച് വേദിയിൽ വച്ച് അവതാരകയായ ദിവ്യ ദർശിനി സുഹാസിനിയോട് ആ ചോദ്യം ചോദിച്ചത് . ചോദ്യം ഇങ്ങനെയായിരുന്നു.എങ്ങനെയാണു മാം ,മണിരത്‌നം സാർ നിങ്ങളെ പ്രണയിക്കുന്നത്. അദ്ദേഹം എങ്ങനെയുള്ള ലവർ ആണ്? പറഞ്ഞു തരാമോ എന്നായിരുന്നു അത്.

ഒരു 35 വർഷം മുന്നേ ചോദിക്കേണ്ട ചോദ്യമാണെന്നും അത് ഞാൻ ഇപ്പോൾ എങ്ങനെയാണു പറയുക എന്നും സുഹാസിനി ചോദിക്കുന്നു. അന്ന് അതിനു പറ്റിയില്ലല്ലോ അതുകൊണ്ടാണ് ഇപ്പോൾ ചോദിക്കുന്നതെന്നാണ് അവതാരക പറഞ്ഞത്.

സുഹാസിനിയുടെ വാക്കുകള്‍ ഇങ്ങനെ “മണി ഭയങ്കര റൊമാന്റിക് ആണ് അത് ഒട്ടുമിക്കവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ സിനിമയിലെ നായകൻമാർ എങ്ങനെയാണോ അങ്ങനെയൊക്കെ തന്നെയാണ് മണി വീട്ടിലും എന്ന് സുഹാസിനി പറയുന്നു. വീട്ടിൽ ഉള്ളപ്പോൾ ,കളിയും ചിരിയും, ഗുസ്തി പിടുത്തവും ,റൊമാന്സും ഒക്കെയുള്ള മനുഷ്യനാണ് മണി.

READ NOW  ‘ആരാണ് നിങ്ങളുടെ തമ്പി?’: മുതിർന്ന നടൻ നെപ്പോളിയനെ വിജയ് അപമാനിച്ചോ? പഴയ സംഭവം വീണ്ടും ചർച്ചയാകുന്നു

അങ്ങനെയുള്ള മണിയെ അധികമാർക്കും അറിയില്ല. അദ്ദേഹത്തിൻറെ നായികമാരെ കണ്ടില്ലേ എത്ര സുന്ദരികളും സന്തോഷവതികളുമാണ് .അപ്പോൾ അദ്ദേഹത്തിൻറെ പെർമനന്റ് ഹീറോയിനെ അദ്ദേഹം എങ്ങനെയാകും നോക്കുക എന്ന് ഊഹിക്കാമല്ലോ?” എന്നാണ് സുഹാസിനി പറയുന്നത്.

മുൻപും സുഹാസിനി അദ്ദേഹത്തിനോടുള്ള പ്രണയത്തെ കുറിച്ച് വാചാല ആയിട്ടുണ്ട്. തന്റെ ഭർത്താവ് മണിരത്‌നമാണ് തന്റെ ഏറ്റവും വലിയ സ്വത്തെന്നും . മണിയാണ് എന്റെ ഏറ്റവും വലിയ സ്നേഹമെന്നും അവർ കൂട്ടിച്ചേർത്തു. സുഹാസിനി തന്റെ ഭർത്താവ് മണിരത്‌നത്തെ ക്രോണിക് റൊമാന്റിക് ആയി മുദ്രകുത്തുകയും ചെയ്തിരുന്നു.

ADVERTISEMENTS