Advertisement
Home MOVIES Malayalam പബ്ലിക്കായി ആരാധകനെ പച്ചത്തെറി വിളിച്ച് അൽഫോൻസ് പുത്രൻ സ്ക്രീൻഷോട്ട് കാണാം – വൈറൽ

പബ്ലിക്കായി ആരാധകനെ പച്ചത്തെറി വിളിച്ച് അൽഫോൻസ് പുത്രൻ സ്ക്രീൻഷോട്ട് കാണാം – വൈറൽ

84
ADVERTISEMENTS

മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങൾ മാത്രം മതി അദ്ദേഹത്തെ എന്നും പ്രേക്ഷകർക്ക് ഓർമ്മിച്ചുവയ്ക്കാൻ നേരവും പ്രേമവും. അതിനുശേഷം ഇറങ്ങിയോ ഗോൾഡ് എന്ന ചിത്രം സാമ്പത്തികമായി നഷ്ടമായില്ലെങ്കിൽ പോലും തിയേറ്ററിൽ വലിയ വിജയം നേടിയില്ല.. വലിയ താരനിരയിൽ വന്നിട്ട് പോലും ഈ ചിത്രം വിജയം നേടാതിരുന്നത് ഇത്രത്തോളം വിജയം നേടിയ ഒരു ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ വല്ലാതെ തന്നെ അൽഫോൻസ് പുത്രനെ ബാധിച്ചിരുന്നു. അദ്ദേഹത്തെ അത് വളരെ മോശമായ നിലയിൽ ബാധിച്ചിരുന്നു എന്ന് ആളുകൾ മനസ്സിലാക്കിയത് അദ്ദേഹം ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് പോയപ്പോഴാണ്

തുടർന്ന് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചിരുന്ന പല പോസ്റ്റുകളും വളരെയധികം ശ്രദ്ധ നേടിയതായിരുന്നു.. നല്ല ചിത്രങ്ങൾ ഏറ്റെടുക്കാൻ മലയാളികൾക്ക് യാതൊരു മടിയുമില്ല എന്നതിന്റെ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ പ്രേമം എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ അദ്ദേഹം എന്ത് മോശം ചിത്രം ചെയ്താലും അത് ആളുകൾ അംഗീകരിക്കണം എന്ന നിലയിൽ ആയിരുന്നു ..

READ NOW  ഇതൊക്കെ താങ്ങാവുന്നതിലുമപ്പുറം, മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പരിഗണിക്കാതെ ആണ് കോടതിയത് ചെയ്തത് ആത്മഹത്യക്കുറിപ്പിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു,

തന്റെ സിനിമകൾ മനപ്പൂർവ്വം ആരൊക്കെയോ ചേർന്ന് പൊട്ടിക്കുകയാണ് എന്ന നിലയിലായിരുന്നു അൽഫോൻസ് പിന്നീട് സംസാരിച്ചത് ഇതിനിടയിൽ മാനസികമായി അദ്ദേഹം വല്ലാതെ തകർന്നുപോയി എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

ADVERTISEMENTS

ഇപ്പോഴിതാ ഒരു സംവിധായകനിൽ നിന്നും ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഒരു വാക്കാണ് ഇപ്പോൾ അൽഫോൻസ് തന്റെ ആരാധകരോട് പറഞ്ഞിരിക്കുന്നത്. എവിടെയോ നല്ല രീതിയിൽ കിളി പോയിട്ടുണ്ട് എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തപ്പോൾ അതിന് താഴേ കേട്ടാൽ അറയ്ക്കുന്ന തെറിയാണ് അൽഫോൺസ് പുത്രൻ മറുപടിയായി നൽകിയിരിക്കുന്നത്.

മാത്രമല്ല ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ സംസാരിക്കുകയാണെങ്കിൽ അയാളുടെ വീട് തിരഞ്ഞുപിടിച്ച് അവിടെ വന്ന് തല്ലും എന്നുകൂടി അൽഫോൺസ് പറയുന്നുണ്ട്. ഒരേ ചീത്ത വാക്ക് തന്നെ രണ്ടും മൂന്നുവട്ടം അദ്ദേഹം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു സംവിധായകൻ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത്തരം രീതികൾ അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നും ഒരു വ്യക്തിയുടെ തകർച്ച അംഗീകരിക്കുന്നു. പക്ഷേ അതിന് മറ്റുള്ളവരെ ഒരിക്കലും പഴിക്കേണ്ട കാര്യമില്ല എന്നുമാണ് പലരും പറയുന്നത്. നിങ്ങളുടെ ചിത്രങ്ങൾ നല്ലതാണെങ്കിൽ തീർച്ചയായും ആളുകൾ അത് ഏറ്റെടുക്കുക തന്നെ ചെയ്യും മറിച്ച് മോശം ചിത്രങ്ങൾ ആളുകൾ ഏറ്റെടുക്കണം എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് പലരും ചോദിക്കുന്നത്.

READ NOW  മമ്മൂട്ടിയെ വച്ച് ഇനി ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നില്ല : രഞ്ജിത് ശങ്കർ അങ്ങനെ പറയാൻ ഉള്ള കാരണം ഇതാണ്
ADVERTISEMENTS
Previous articleജീവിതത്തിൽ നിന്ന് കിട്ടിയത് നല്ല കിടിലൻ പണിയായിരുന്നു. തുറന്നുപറഞ്ഞു മൈഥിലി
Next articleഒരുപാട് ഇഷ്ടം തോന്നിയ പെൺകുട്ടിയായിരുന്നു ആൻഡ്രിയ. പക്ഷേ അത് വർക്കൗട്ട് ആയില്ല.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.