മലയാള സിനിമയിൽ മോഹൻലാൽ മമ്മൂട്ടി എന്നീ താരങ്ങൾ ഉണ്ടാക്കിയിരിക്കുന്ന ചലനം എത്ര വലുതാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. മലയാള സിനിമയുടെ അടിസ്ഥാനമായാണ് രണ്ടുപേരും നിലനിൽക്കുന്നത്. മറ്റാർക്കും പകരം വയ്ക്കാൻ സാധിക്കാത്ത നിരവധി ചിത്രങ്ങളുടെ ഭാഗമായി ഇരുവരും മാറിയിട്ടുണ്ട്.
ഇപ്പോൾ സംവിധായകനായ ശ്രീകുമാരൻ തമ്പി മോഹൻലാലിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ വെച്ച് താൻ ഏകദേശം മൂന്നോളം സിനിമകൾ ചെയ്തിരുന്നു എന്നാണ് പറയുന്നത്. അതിൽ തന്നെ യുവജനോത്സവം എന്ന ചിത്രം ഹിറ്റ് ആയതോടെയാണ് മോഹൻലാൽ ഒരു സൂപ്പർ താര പരിവേഷത്തിലേക്ക് എത്തുന്നത്.. എന്നാൽ ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം മോഹൻലാൽ തനിക്ക് ഡേറ്റ് നൽകിയിട്ടില്ല എന്നും ശ്രീകുമാരൻ തമ്പി ഓർമിക്കുന്നുണ്ട്.
ആറുമാസത്തോളം മോഹൻലാലിന്റെ ഡേറ്റ് ലഭിക്കാതിരുന്നതിനു ശേഷം ഒരു സിനിമ തനിക്കൊപ്പം ചെയ്യാമെന്ന് പൂർണമായ ഉറപ്പ് മോഹൻലാൽ നൽകുകയും ചെയ്തു. ആ വാക്കിന്റെ പുറത്ത് താനൊരു വിതരണ കമ്പനി തുടങ്ങുകയായിരുന്നു ചെയ്തത്. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു അദ്ദേഹം തന്നെ വഞ്ചിക്കുകയാണ് ചെയ്തത്. അദ്ദേഹം സിനിമ ചെയ്യാൻ തയ്യാറായില്ല കമ്പനി ആരംഭിക്കാൻ വീട് 11 ലക്ഷം രൂപയ്ക്ക് താൻ നിൽക്കുകയാണ് ഉണ്ടായത്. ഇന്നത്തെ കാലത്ത് ഏകദേശം 17 കോടിയോളം രൂപ വിലമതിക്കുന്ന വീടാണ് അന്ന് 11 ലക്ഷം രൂപയ്ക്ക് താൻ വിറ്റത്.
എന്നാൽ അവാർഡ് വേദികളിൽ ഒക്കെ ഞാൻ മോഹൻലാലിനെ ആയിരുന്നു എപ്പോഴും പിന്തുണയ്ക്കാറുണ്ടായിരുന്നത്. അക്കാര്യത്തിൽ മമ്മൂട്ടിക്ക് തന്നോട് ദേഷ്യം വരെ ഉണ്ടായിട്ടുണ്ട്. താൻ പിന്തുണച്ച അതേ മോഹൻലാൽ കാരണം തനിക്ക് നഷ്ടമായത് സ്വന്തം വീടാണ്.
താൻ പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെങ്കിൽ ഒരിക്കലും മോഹൻലാലിന് ഭാരതത്തിന് അവാർഡ് കിട്ടുകയും ഇല്ലായിരുന്നു. താൻ അങ്ങനെയുള്ള ഒരു വ്യക്തിയല്ല കാരണം അത് കാണിക്കുന്നത് തന്റെ വ്യക്തിത്വമാണ് എന്നുകൂടി ശ്രീകുമാരൻ തമ്പി പറയുന്നുണ്ട്.
മോഹൻലാൽ നല്ല നടനാണ് എന്ന് ഒരിക്കൽ പറഞ്ഞതായിരുന്നു മമ്മൂട്ടിക്ക് തന്നോടുള്ള പിണക്കത്തിന്റെ കാരണം. എന്നാൽ തനിക്ക് മോഹൻലാലിനോട് പ്രത്യേകിച്ച് ഇഷ്ടമോ മമ്മൂട്ടിയോട് വൈരാഗ്യമോ ഇല്ല എന്നും ശ്രീകുമാരൻ തമ്പി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടി. പലരും മോഹൻലാലിനെ വിമർശിച്ചുകൊണ്ടാണ് രംഗത്ത് വരുന്നത് എന്തിനാണ് ഇത്തരത്തിൽ അദ്ദേഹത്തെ വേദനിപ്പിച്ചത് എന്നായിരുന്നു പലരും ചോദിച്ചിരുന്നത് ഇതിനോടകം തന്നെ ഇദ്ദേഹത്തിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു