Advertisement
Home MOVIES Malayalam ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു പ്രായമാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ അയാൾ ശ്രമിച്ചു പിന്നെ...

ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു പ്രായമാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ അയാൾ ശ്രമിച്ചു പിന്നെ നടന്നത് നിർമ്മാതാവ് പറയുന്നു.

47794
ADVERTISEMENTS

മലയാളത്തിലെ മികവുറ്റ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുള്ള നിർമ്മാതാവ് ആണ് ദിനേശ് പണിക്കർ. അദ്ദേഹം വെറുമൊരു നിർമ്മാതാവ് മാത്രമല്ല മികച്ച അഭിനേതാവ് കൂടിയാണ് . സിനിമയിലും സീരിയലിലും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു സീരിയലുകളില്  നടനായും അദ്ദേഹം സ്ഥിര സാനിധ്യം ആണ് .

ഇപ്പോൾ അദ്ദേഹം ഒരു വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. തന്റെ സിനിമ അനുഭവങ്ങൾ പങ്ക് വെക്കുന്ന വിഡിയോയിൽ തന്റെ സൂപ്പർ ഹിറ്റ് കുഞ്ചാക്കോ ബോബൻ നായകനായ ചിത്രമായ മയിൽപ്പീലിക്കാവിന്റെ ഷൂട്ടിംഗ് സമയത്താണ് തന്റെ സെറ്റിൽ ഇത്തരത്തിൽ ഒരു അനിഷ്ട സംഭവം നടക്കുന്നത്.

ADVERTISEMENTS

ചിത്രത്തിന്റെ തിരക്കുകളിൽ ഏവരും നടക്കുന്ന സമായതു ചിത്രത്തിൽ അഭിനയിക്കുന്നതിനായി നിരവധി കൊച്ചു കുട്ടികളും എത്തിയിട്ടുണ്ടായിരുന്നു. അവർക്ക് പത്തു പന്ത്രണ്ട് വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. അന്ന് അതിൽ പ്രായത്തിൽ കവിഞ്ഞു വളർച്ചയുണ്ടായിരുന്ന ഒരു കുട്ടി ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. തങ്ങളുടെ സെറ്റിലുള്ള ഒരു യുവാവ് ആ കുട്ടിയെയും കൂട്ടി ഹോട്ടലിൽ തന്റെ മുറിയിലേക്ക് രഹസ്യമായി പോയി . അയാൾ ആരാണെന്നോ ഏത് വിഭാഗത്തിൽ അന്ന് ജോലി ചെയ്തിരുന്ന ആൾ ആണോ എന്നൊന്നും താൻ ഇപ്പോൾ പറയുന്നില്ല. പഴയ കാര്യങ്ങൾ പറഞ്ഞു ഇപ്പോൾ ആരെയും വേദനിപ്പിക്കുന്നില്ല എന്നും ദിനേശ് പണിക്കർ പറയുന്നു.

READ NOW  ഒരുകാലത്ത് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത റോമയ്ക്ക് സംഭവിച്ചത് എന്ത് നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

എന്തോ കഥ പറയാനോ എന്തോ കാര്യം പറയാന് ഉണ്ട് എന്ന എന്ന രീതിയിൽ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.മറ്റെല്ലാവരും വലിയ തിരക്കുകളിൽ ആണ് രാവിലെ സമയമാണ് അതുകൊണ്ടു തന്നെ ആരും ശ്രദ്ധിച്ചില്ല. എന്നാൽ അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ കുട്ടിക്ക് കാര്യം മനസിലായി. ചെറിയ കുട്ടി ആയിരുന്നു എങ്കിലും ആ പ്രായത്തിൽ തന്നെ അവന്റെ ഉദ്ദേശം എന്താണ് എന്ന് ആ കുട്ടിക്ക് മനസ്സിലാവുകയും അത് ഉച്ചത്തിൽ കരഞ്ഞു ബഹളമുണ്ടാക്കി വെളിയിലേക്ക് വരികയും ചെയ്തു.

സത്യത്തിൽ അതോടെ താനടക്കമുള്ള എല്ലാവര്ക്കും കാര്യം മനസിലായി നമ്മുടെ സെറ്റിലുളള ഒരാൾ ആണ് ഇത്തരത്തിൽ മോശമായി ഒരു കൊച്ചു കുട്ടിയോട് പെരുമാറിയത് എന്ന് ഏവർക്കും മനസിലായി.പെട്ടന്ന് തന്നെ അന്ന് തന്നോടൊപ്പം ഉണ്ടായിരുന്ന പ്രൊഡക്ഷൻ കണ്ടറോളർ ആയ ശ്രീ രഞ്ജിത് അതായതു ഇന്നത്തെ നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് ആയ രഞ്ജിത് ചാടി ചെന്ന് ആ യുവാവിന് മുഖമടച്ചു ഒരടി കൊടുക്കുകയാണ് ചെയ്തത് . അന്ന് ആരോഗ്യ ദൃഢ ഗാത്രനായ രഞ്ജിത്തിന്റെ ആ അടി കണ്ടു താനടക്കം ഏവരും സ്തബ്ധനായി നിൽക്കുകയാണ് ആ അടി കൊണ്ട് ആ യുവാവിന്റെ ചെവി വരെ പോകാൻ സാധ്യത ഉണ്ട് എന്ന് ദിനേശ് പണിക്കർ പറയുന്നു.

READ NOW  അപ്പോൾ തന്നെ മുരളിയെ ഫാസിൽ സിനിമയിൽ നിന്ന് പുറത്താക്കി - തിലകൻ വെള്ളമടിച്ചു സെറ്റിൽ പ്രശ്നമുണ്ടാക്കും വെളിപ്പെടുത്തലുമായി പ്രൊഡക്ഷൻ കൺഡ്രോളർ

മുഖമടച്ചു അടി കൊടുക്കുക മാത്രമല്ല രഞ്ജിത് ചെയ്തത് ഇനി ഒരു നിമിഷം പോലും ഈ സെറ്റിൽ നീ ഉണ്ടാകരുത് എന്ന് അതീവ രോഷത്തോടെ ആ യുവാവിനോട് ആജ്ഞാപിക്കുകയും ചെയ്തു . താൻ മനസ്സിൽ കണ്ടത് നിമിഷങ്ങൾക്കുള്ളിൽ രഞ്ജിത് ചെയ്തു എന്ന് ദിനേശ് പണിക്കർ പറയുന്നു. രഞ്ജിത്തിന്റെ ആ അടി അത്രക്ക് ഭീകരമായിരുന്നു. ആ സംഭവത്തിന് ശേഷം ആ സെറ്റ് അതീവ ശാന്തമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS