Advertisement
Home MOVIES Malayalam തന്റെ ആ സിനിമ ഇത്രയും വലിയ പരാജയമാകാൻ കാരണക്കാരൻ മോഹൻലാലാണ്- അത് വീണ്ടും റീമെയ്ക് ചെയ്യാൻ...

തന്റെ ആ സിനിമ ഇത്രയും വലിയ പരാജയമാകാൻ കാരണക്കാരൻ മോഹൻലാലാണ്- അത് വീണ്ടും റീമെയ്ക് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു സിബി മലയിൽ

26926
ADVERTISEMENTS

ഒട്ടനവധി ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സിബി മലയില്‍. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്. ഇപ്പോഴിതാ, സംവിധാനം ചെയ്ത ചിത്രങ്ങളില്‍ തനിക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹമുള്ള ചിത്രം വെളിപ്പെടുത്തിയിരിക്കുകയാണ് സിബി മലയില്‍.

മോഹന്‍ലാല്‍ അഭിനയിച്ച ദേവദൂതന്‍ എന്ന ചിത്രത്തില്‍ ഏഴ് വയസ്സുള്ള ഒരു കുട്ടിയായിരുന്നു പ്രധാന കഥാപത്രമെന്നും മോഹന്‍ലാല്‍ ഈ കഥ കേട്ട് താല്‍പര്യം അറിയിച്ചതോടെയാണ് നിര്‍മ്മാതാവ് സിയാദ് കോക്കറിന് ഇത് മോഹന്‍ലാല്‍ സിനിമയായി തന്നെ ചെയ്യണമെന്ന് ആഗ്രഹം തോന്നിയതെന്നുമാണ് സിബി മലയില്‍ പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENTS

മോഹന്‍ലാല്‍ അഭിനയിക്കുമ്ബോള്‍ അതിന്റെ ക്യാന്‍വാസ് വീണ്ടും വലുതാവുകയും നിര്‍മ്മാതാവിനും സാമ്ബത്തികമായി ഗുണം ചെയ്യുമെന്നുള്ളത് കൊണ്ടും താന്‍ ആഗ്രഹിച്ച ഒരു സിനിമയായി ദേവദൂതന്‍ എന്ന ചിത്രത്തെ എനിക്ക് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും അതുകൊണ്ട് അതിന്റെ റീമേക്ക് ആഗ്രഹിക്കുന്നതായുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

READ NOW  ജിത്തു സാറിന്റെ ആ വാക്കാണ് തുടക്കം വലിയ എഴുത്തുകാരി ഒന്നുമല്ല ഞാൻ നേരിന്റെ വിശേഷങ്ങളുമായി ശാന്തി.

‘ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് റീമേക്ക് ചെയ്യണമെന്ന് ഏറ്റവും ആഗ്രഹം തോന്നുന്ന ഒരേയൊരു ചിത്രമേ ഉള്ളൂ. അത് ദേവദൂതന്‍ ആണ്. ഞാന്‍ ആഗ്രഹിച്ച വിധമല്ല അത് മലയാളത്തിലെത്തിയത്. അത് ഇനി മലയാളത്തില്‍ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് മറ്റൊരു ഭാഷയില്‍, ഞാന്‍ ആ സിനിമയെ എങ്ങനെയാണോ കണ്ടത് അതേ രീതിയില്‍ ചെയ്യണമെന്നുണ്ട്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി ഒരുപാട് വിട്ടുവീഴ്ച ചെയ്ത സിനിമയാണ് ദേവദൂതന്‍.’ സിബി മലയില്‍ പറഞ്ഞു.

ADVERTISEMENTS