Advertisement
Home MOVIES ബാക്കിൽ നിന്ന് പിടിച്ചു” 10 മിനിറ്റ് സമ്മതിച്ചാൽ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാം വെളിപ്പെടുത്തലുമായി മാളവിക

ബാക്കിൽ നിന്ന് പിടിച്ചു” 10 മിനിറ്റ് സമ്മതിച്ചാൽ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാം വെളിപ്പെടുത്തലുമായി മാളവിക

8787
ADVERTISEMENTS

ഗ്ളാമറിന്റെയും പ്രശസ്തിയുടെയും പണത്തിന്റെയും ലോകമായ സിനിമയില്‍ എത്താന്‍  വലിയ സ്വപ്നങ്ങൾ കാണുന്നവരാണ് മിക്ക പെൺകുട്ടികളും. അവിടേക്ക് എത്തിപ്പെടാൻ കിട്ടുന്ന അവസരങ്ങൾ ആരും കളയാറുമില്ല. പക്ഷേ ഈ കാര്യങ്ങൾ മനസ്സിൽ വച്ച് കൊണ്ട് തന്നെ അവിടേക്കെത്തുന്ന പെൺകുട്ടികളെ ചൂഷണം ചെയ്യാൻ കാത്തിരിക്കുന്ന ഒരു വിഭാഗവും സിനിമയുടെ വൃത്തികെട്ട പിന്നാമ്പുറങ്ങളിൽ ഉണ്ട് എന്ന് പലരും മനസിലാക്കുന്നില്ല. അതറിയാതെ വീണു പോകുന്ന പലരും ചെന്ന് വീഴുന്നത് വലിയ വിപത്തിലേക്കാണ്.

സിനിമയിലെ മോശം പ്രവണതകൾ ഇപ്പോൾ സ്ത്രീകൾ തുറന്നു പറയുന്നത് പതിവായിരിക്കുകയാണ്. സിനിമ ലോകത്തു ഇത്തരം മോശം അനുഭവങ്ങൾ നേരിടുന്നത് മിക്കതും തുടക്കക്കാരാണ്  എന്നുള്ളതാണ് മറ്റൊരു ദയനീയമായ സത്യം.

മാളവിക ശ്രീനാഥ് എന്ന മലയാളി നടിയാണ് ഇപ്പോൾ തന്റെ ദുരനുഭവം തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്വകാര്യ യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് പെൺകുട്ടി ഈ സത്യം വെളിപ്പെടുത്തുന്നത്. നടി മഞ്ജു വാര്യരുടെ സിനിമയിൽ അവരുടെ മകളായി അഭിനയിപ്പിക്കാൻ എന്ന ഓഫ്ഫർ നൽകിയാണ് തന്നോട് മോശമായി പെരുമാറിയത് എന്ന് താരം വെളിപ്പെടുത്തുന്നു.

ADVERTISEMENTS
READ NOW  അയാൾ ഒരു മണ്ടനാണ് ഞങ്ങൾ എപ്പോഴും കളിയാക്കാറുണ്ട് - ഭീമൻ രഘുവിനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞത് - സംഭവം ഇങ്ങനെ

തനിക്ക് ഇപ്പോൾ ഈ തുറന്നു പറച്ചിൽ നടത്താൻ ധൈര്യം വന്നതിനു കാരണം ഇപ്പോൾ സിനിമയിൽ തനിക്ക് ഒരു ഇടമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും ഒരു ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ്. ഇത്രയും നാൾ ഇത് എങ്ങും പറഞ്ഞിട്ടില്ല സിനിമയിൽ കാസ്റ്റിംഗ് കൗച് ഉണ്ട് എന്നത് വ്യക്തമാണ്. താനും അതിനു ഇരയാണ് എന്നും മാളവിക പറയുന്നു.

ആരുടേയും പേരുകൾ വെളിപ്പെടുത്താതെയാണ് മാളവിക സംഭവം പറയുന്നത്. മൂന്ന് വര്ഷം മുൻപ് മഞ്ജുവാര്യരുടെ ഒരു ചിത്രത്തിൽ അവരുടെ മകളായി അഭിനയിക്കാൻ ആണെന്നും പറഞ്ഞാണ് തനിക്ക് ഒരു കോൾ വരുന്നത്. എന്നാൽ ഇന്ന് തനിക്കറിയാം ആ ചിത്രവുമായി ബന്ധപ്പെട്ട ആരുമല്ല അന്നത് ചെയ്തത്. മഞ്ജുവിന്റെ മകളായി ഒരു ചാൻസ് കിട്ടുക എന്ന് കേട്ടപ്പോൾ തന്നെ താൻ ഫ്ലാറ്റ് ആയി സമ്മതിച്ചു . സിനിമയിൽ ആരുമായും വലിയ ബന്ധങ്ങൾ ഇല്ലാതിരുനാണ് സമയമാണ്. എങ്ങനെയെങ്കിലും മഞ്ജു ചേച്ചിയെ ഒന്ന് പരിചയപ്പെടണം എന്ന ആഗ്രഹവുമായി നടക്കുന്ന  എന്നെ സംബന്ധിച്ചടത്തോളം ആ ഓഫർ വലുതായിരുന്നു.

അതുകൊണ്ടു തന്നെ വിളിച്ചവർ ശെരിക്കും ആ ചിത്രവുമായി ബന്ധമുള്ളവരാണോ എന്നൊന്നും അറിയാതെ തന്നെ ഓഡിഷന് ചെല്ലാമെന്നു സമ്മതിച്ചു. അവർ തന്നെ വീട്ടിലേക്കു വണ്ടി വിട്ടു തന്നു. ത്യശ്ശൂരിൽ എവിടെയോ വച്ചായിരുന്നു ഓഡിഷൻ നടന്നത്. താനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഗ്ലാസിട്ട ഒരു റൂമിൽ വച്ചായിരുന്നു ഓഡിഷൻ നടന്നത്.

READ NOW  തന്റെ ജീവിതം മാറ്റി പ്രശസ്തമായ ഒരു ഡയലോഗ് പോലെയുള്ള ആ മലയാളം നടന്റെ വാക്കുകളാണ് - ദിലീപിന്റെ തുറന്നു പറച്ചിൽ

കുറെ തവണ പലതും അഭിനയിച്ചു കാണിച്ചു കഴിഞ്ഞപ്പോൾ ഒരാൾ പറഞ്ഞു കുട്ടിയുടെ മുടി അല്പം പാറിയിട്ടുണ്ട് അപ്പുറത്തെ മേക്ക് ആപ്പ് റൂമിൽ പോയി ഒന്ന് ശരിയാക്കിയിട്ട് വരൂ എന്ന്. അപ്പോഴാണ് ഒരിക്കലും മറക്കാനാവാത്ത എ സംഭവം ഉണ്ടായത്. നല്ല താടിയും പൊക്കവും വണ്ണവുമുള്ള ഒരാൾ വന്നു തന്റെ പിന്നിൽ നിന്ന് കയറി  പിടിച്ചു. ആ നിമിഷം ആകെ വിറങ്ങലിച്ചു ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെയായി പോയി.

തള്ളി മാറ്റി ഓടിക്കൂടെ എന്നൊക്കെ ചോദിക്കാം പക്ഷേ നമ്മൾ അങ്ങനെ ഒന്നും  പറ്റാത്ത അത്രയും ഷോക്കിലാണ് അപ്പോൾ. അത്തരം സമയത്തു ഒരു ചെറിയ പ്രതികരണവും പോലും നടത്താൻ പറ്റില്ല. ഞാൻ അന്ന് ചെറിയ കുട്ടിയാണ് പറ്റുന്ന പോലെ അയാളുടെ കൈകൾ തട്ടിമാറ്റുന്നുണ്ട്. പക്ഷേ കഴിയുന്നില്ല.

മാളവിക.. നീ ഒരു പത്തു മിനിട്ടു അനങ്ങാതെ ഇവിടെ നിന്നാൽ പിന്നെ നിന്നെ ജനങ്ങൾ കാണാൻ പോകുന്നത് മഞ്ജു വാര്യരുടെ മകൾ ആയിട്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് അയാൾ പ്രവർത്തി തുടരുന്നത്. അമ്മയും അനിയത്തിയുമൊക്കെ അവിടെ ഇരുന്നോട്ടെ നീ ഒരു പത്തു മിനിറ്റ് ഇവിടെ ഇങ്ങനെ ഒന്ന് നിന്ന് തന്നാൽ മതി എന്ന് അയാൾ പറഞ്ഞു. അത് കേട്ടതോടെ താൻ പൊട്ടിക്കരഞ്ഞു കൊണ്ട് അയാളുടെ കയ്യിലെ ക്യാമറയും തട്ടിക്കളഞ്ഞു വെളിയിലേക്ക് ഓടി.

READ NOW  അന്ന് മമ്മൂട്ടി എത്തിയത് വാതിൽ ചവിട്ടി പൊളിച്ചായിരുന്നു. ഉണ്ണിമേരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഒന്നുമറിയാതെ അമ്മയും അനിയത്തിയും എന്റെ പുറകിൽ വരുന്നുണ്ട്. ഞാൻ നേരെ ഓടിച്ചെന്നു അപ്പോൾ കണ്ട ഒരു ബസ്സിൽ കയറി. പിറകെ വന്നു അമ്മയും അനിയത്തിയും തന്റെ ഒപ്പംകയറി ബസ്സിൽ കയറി ഇരുന്നു. താൻ വലിയ കരച്ചിൽ ആയിരുന്നു എന്ന് മാളവിക പറയുന്നു.

ഇത്തരത്തിൽ പിന്നെ രണ്ടോ മൂന്നോ തവണ താൻ ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ട് എന്ന് മാളവിക ശ്രീനാഥ് പറയുന്നു.

ADVERTISEMENTS