സ്ത്രീകളെ നോക്കുമ്പോൾ പലരും അവരുടെ മുഖത്തല്ല നോക്കുന്നത്. ശരീരഭാഗങ്ങളിലേക്ക് ഉള്ള തുറിച്ചു നോട്ടം സഹിച്ചു ക്ഷമിച്ചു നിൽക്കേണ്ട കാര്യമല്ല എന്നും അതിനെതിരെ അതി ശക്തമായി പ്രതികരിക്കേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കുന്ന ഒരു ഹ്രസ്വചിത്രം സമൂഹത്തിൽ ചർച്ചയാകുന്നു. “സാർ നന്നായി നോക്കിക്കൊള്ളൂ സാർ സാറിന്റെ ഭാര്യയ്ക്കില്ലാത്തതൊന്നും എനിക്കുമില്ല” ഈ വാക്കുകൾ വലിയ ഒരു പ്രതിഷേധമാണ് വൈറലായ ഒരു ഹ്രസ്വചിത്രത്തിലെ ചില വാചകങ്ങളാണ് , സ്ത്രീ ശരീരത്തെ പരസ്യമായി അപമാനിക്കുന്നതിനെതിരായ ഒരു സ്ത്രീയുടെ ധൈര്യപ്രകടനമാണ് നമുക്ക് കാണാവുന്നത്.
ഒരു കമ്പനിയിലെ ജോലിക്കാരിയായ മീനാക്ഷിയാണ് ഹ്രസ്വചിത്രത്തിലെ നായിക. മീനാക്ഷിയെ മേലധികാരിയായ സാർ മനപൂർവം അപമാനിക്കുന്നു. മീനാക്ഷിയുടെ മാറിടത്തിലേക്ക് തുറിച്ചുനോക്കുന്നതും അവളെ സ്പർശിക്കുന്നതും സാർ പതിവാക്കുന്നു. മറ്റു സഹപ്രവർത്തകർക്ക് ഇതിൽ അതൃപ്തിയുണ്ടെങ്കിലും അയാളെ ഭയന്ന് അവർ നിശ്ശബ്ദത പാലിക്കുന്നു.
ഒരു ദിവസം, ഓഫീസ് ഫയലിന്റെ കാര്യമന്വേഷിച്ച് തന്നെ വിളിച്ചു വരുത്തിയ സാർ, താൻ സംസാരിക്കുന്ന ഔദ്യോഗിക കാര്യങ്ങൾ ശ്രദ്ധിക്കാതെ തന്റെ മാറിൽത്തന്നെ തുറിച്ചുനോക്കുന്നതു കണ്ട് സഹികെട്ട് മീനാക്ഷി അയാളോട് ചോദിക്കുന്നു. സാർ എന്തിന്റെയെങ്കിലും ഭംഗി ആസ്വദിക്കുകയാണോയെന്ന്.
എന്നിട്ടും അയാൾക്ക് ചമ്മലില്ലെന്നു കണ്ട് മീനാക്ഷി തുറന്നു ചോദിക്കുന്നു തന്റെ മാറിടത്തിന്റെ ഭംഗിയാണ് കഷ്ടപ്പെട്ട് ആസ്വദിക്കുന്നതെങ്കിൽ അതു താൻ കാട്ടിത്തരാമെന്നു.അങ്ങനെ പറഞ്ഞു കൊണ്ട് അവർ കുനിഞ്ഞു അവരുടെ ടോപ് താഴ്ത്തി കാണിക്കാൻ ശമിക്കുകയും ഇനി അത് പോരായെങ്കിൽ ഡ്രസ്സ് ഊരിക്കാനിക്കാമെന്നു പറയുകയും അതിനു ശമിക്കാൻ തുടങ്ങുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
അവളുടെ മുഖത്തേക്ക് പോലും നോക്കാൻ ധൈര്യമില്ലാതെ അപമാനിതനായി ഇരിക്കുന്ന മേലുദ്യോഗസ്ഥനെയും കാണാം “അവൾ തുറന്നു പറയുന്ന കാര്യങ്ങൾ ആണ് ചാർത്തച്ചയാവുന്നത്,സാറിന് എന്റെ മാറുകൾ കാണണമെങ്കിൽ നോക്കിക്കൊള്ളൂ സാർ കഷ്ടപ്പെട്ട് നോക്കണട എല്ലാവര്ക്കും അല്ലാതെ എനിക്കുമുള്ളു ,ചിലപ്പോൾ സൈസ് വ്യത്യാസം ഉണ്ടാകും .സാറിന്റെ ഭാര്യയുടെ എത്രയാണ് സൈസ് 34 ഓ അതോ 35 ഓ അവൾ ചോദിക്കുന്നു ; സാറിന്റെ ഭാര്യയ്ക്കില്ലാത്തതൊന്നും എനിക്കുമില്ല.” താങ്കൾ കാരണം ഞാൻ ഇപ്പോൾ സ്ലീവ് ലെസ്സ് ഡ്രെസ്സുകൾ ഇടുന്നത് നിർത്തിയിരിക്കുകയാണ് എന്ന് അയാള പറയുന്നു. ഒടുവിൽ ഗതികെട്ട അയാൾ അവളോട് മാപ്പ് പറയുന്നു. അതിനുശേഷം തല ഉയർത്തിപ്പിടിച്ചു നടന്നു പോകുന്ന അവളിൽ അത് അവസാനിക്കുന്നു.
ഈ ധൈര്യപ്രകടനം സമൂഹത്തിൽ ചർച്ചയാകുന്നു. സ്ത്രീ ശരീരത്തെ പരസ്യമായി അപമാനിക്കുന്നതിനെതിരായ പ്രതികരണമായി ഈ ഹ്രസ്വചിത്രത്തെ കാണുന്നവരുണ്ട്. സ്ത്രീകൾ അവരുടെ ശരീരത്തെക്കുറിച്ച് അഭിമാനം പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ ചിത്രം ബോധവൽക്കരണം നടത്തുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. തങ്ങളുടെ ശരീരത്തിനെതിരെയുള്ള തുറിച്ചു നോട്ടങ്ങളിൽ ചൂളിപ്പോകേണ്ട കാര്യമില്ല എന്നും അത്തരക്കക്കാർക്കെതിരെ ശക്തമായി പ്രതികരിക്കണം എന്നും ആണ് ഇത് നൽകുന്ന മെസ്സേജ്.
ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന അഹമ്മദ് ആണ് . അനുപമ അഹ്ലുവാലിയയയും സന അഹമ്മദും ഒന്നിച്ചാണ് ഇതിന്റെ കണ്സെപ്റ് തയ്യാറാക്കിയത് ചിത്രത്തിൽ മീനാക്ഷിയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡ് നടി മാൻവി ഗാർഗൂ ആണ്, ബോസ് ആയ ശർമയായി അഭിനയിച്ചിരിക്കുന്നത് പ്രശസ്ത നടൻ ജൈനീരാജ് രാജ് പുരോഹിത് ആണ്.