Advertisement
Home MOVIES Malayalam അന്ന് മോഹൻലാൽ എൻറെ ഫ്രാക്ചർ ആയ കാലിൽ ചവിട്ടി. പ്രജയിലെ സൂപ്പർ ഹിറ്റ് സീനിനെ കുറിച്ച്...

അന്ന് മോഹൻലാൽ എൻറെ ഫ്രാക്ചർ ആയ കാലിൽ ചവിട്ടി. പ്രജയിലെ സൂപ്പർ ഹിറ്റ് സീനിനെ കുറിച്ച് ഷമ്മി തിലകൻ പറഞ്ഞത്.

60
ADVERTISEMENTS

മലയാള സിനിമയിൽ തന്നെ ഡയലോഗ് ഡെലിവറിയിൽ ഒരുപാട് മാറ്റം കൊണ്ടുവന്ന ഒരു ചിത്രമാണ് പ്രജ എന്ന ചിത്രം. പ്രജയിലെ ഡയലോഗുകൾ ഒന്നും അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. മാസ്സ് ഡയലോഗുകളുടെ ഒരു വലിയ മിശ്രണം തന്നെയായിരുന്നു പ്രജ എന്ന ചിത്രം എന്ന് പറയുന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഈ ചിത്രം എപ്പോഴും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്..

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടനായ ഷമ്മീ തിലകൻ. ജോഷിയുടെ കൂടെ ആദ്യചിത്രം മുതൽ തന്നെ താൻ വർക്ക് ചെയ്തിട്ടുണ്ട് എന്നാണ് ഷമ്മി തിലകൻ പറയുന്നത്. അപ്പോഴൊക്കെ അതൊരു അനുഭവം തന്നെയാണ്.

സാധാരണ ജോഷിയെട്ടന്‍ എന്നെ നേരിട്ട് വിളിക്കാറില്ല കൂടെയുള്ളവരെ കൊണ്ട് വിളിപ്പിച്ചിട്ടു അദ്ദേഹത്തെ വിളിക്കാന്‍ പറയുകയേ ഉള്ളു. താന്‍ വിളിക്കുമ്പോള്‍  ഒരാഴ്ചത്തേക്കുള്ള തയ്യാറെടുപ്പുകൾ ഒക്കെയായി വരാനാണ് ജോഷി പറയുന്നത്. നിനക്കൊരു വേഷം വന്നിട്ടുണ്ട് ഇങ്ങനെ പറയും. എന്നാൽ പ്രജ എന്ന ചിത്രത്തിലെ വേഷം ഞാൻ തന്നെ ചെയ്യണം എന്ന് അദ്ദേഹം ആഗ്രഹിച്ച് വിളിച്ചിരുന്നു.രണ്ടേ രണ്ടു ചിത്രങ്ങല്‍ക്കെ അദ്ദേഹം നേരിട്ട് വിളിച്ചിട്ട് ഉള്ളു എന്ന് ഷമ്മി തിലകന്‍ പറയുന്നു. അത് പ്രജയും പാപ്പനും.

ADVERTISEMENTS
READ NOW  എന്റെ മകനും അത്തരം അനുഭവം ഉണ്ടാകാൻ പാടില്ല. ഭാഗ്യം കൊണ്ട് അവൻ അക്കാര്യത്തിൽ വലുതായി ശ്രദ്ധിക്കുന്നില്ല. പൊതുവേദിയിൽ തന്റെ വേദന പങ്കുവെച്ച് മഞ്ജു പത്രോസ്

എനിക്ക് കാലിൽ ഫ്രാക്ച്ചറായ സമയത്താണ് ആ ഒരു സിനിമ ചെയ്യുവാൻ വേണ്ടി പോകുന്നത്. ഞാൻ ചെല്ലുമ്പോൾ 65 പേജുള്ള ഡയലോഗ് ആണ് ഉള്ളത്. അതിൽ കുറച്ചു പേജ് മാത്രമാണ് തയ്യാറായിട്ടുള്ളത്. ആ ഡയലോഗ് തന്നു. അതാണ് മോഹൻലാലിനെ കാണാനായി ഞാൻ എത്തുന്ന ആ ഒരു രംഗം. ആ രംഗം ചിത്രീകരിക്കുന്നത് നോക്കിയാൽ അറിയാം ആദ്യം എന്റെ ഫ്രാക്ച്ചറുള്ള കാലാണ് കാണിക്കുന്നത്. ശരിക്കും അത് ഫ്രാക്ച്ചർ ആയിരുന്നു.

ശേഷം മോഹൻലാലിന്റെ അരികിൽ നിന്ന് സംസാരിക്കുന്നതാണ്. കംഫർട്ട് സോണിൽ നിന്ന് സംസാരിക്കാൻ എന്നൊക്കെ പറയുന്ന ഡയലോഗ്. ആ ഡയലോഗ് എടുക്കുന്ന സമയത്ത് ഞങ്ങൾ ഇവിടെ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. അപ്പോൾ മുകളിൽ ഇരുന്നുകൊണ്ട് രഞ്ജി പണിക്കർ അടുത്ത ഡയലോഗ് എഴുതിക്കൊണ്ടിരിക്കുന്നു.

ഇത് ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാൽ എന്റെ കാലിൽ അറിയാതെ ചവിട്ടി. വീണ്ടും ഫ്രാക്ചര്‍ ആയി വീണ്ടും കോയമ്പത്തൂർ ഒരു ആയുര്‍വേദ ഡോകടര്‍ ദമ്പതിമാരെ പിന്നെ അവരുടെ വീട്ടില്‍ പൊയ് കണ്ടു അവര്‍ പിന്നെയും കാലു കെട്ടി വച്ച് വളരെ ബുദ്ധിമുട്ടി അഭിനയിച്ച സീന്‍ ആണ് . മോഹന്‍ലാലിനു അന്നത് അറിയാതെ സംഭവിച്ചതാണ്. ഞങ്ങൾ ഇതിന്റെ ഷൂട്ടിംഗ് തീർത്തപ്പോഴേക്കും രഞ്ജി പണിക്കർ ഇറങ്ങിവന്ന് അടുത്ത അഞ്ചു പേജും കൂടി ആയിട്ടുണ്ട് എന്ന് പറഞ്ഞ് ഡയലോഗുകൾ തന്നു.

READ NOW  അനിയൻ മിഥുന് കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയോ?- പൊട്ടിത്തെറിച്ചു മേജർ രവി.പക്ഷെ എല്ലാം കള്ളമെന്നു പറയാമോ ?

ജോഷിയേട്ടൻ ആണെങ്കിൽ സൂം ക്യാമറയിലാണ് ഇത് എടുത്തു കൊണ്ടിരിക്കുന്നത്. അങ്ങനെ ആ ചിത്രം ഒന്നും അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല എന്നാണ് പറയുന്നത്. അന്നത്തെ ആ സീന്‍ ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാണ്. അത് ജോഷിയുടെ കയ്യൊപ്പ് പതിഞ്ഞ സീനാണ് പിന്നെ അങ്ങനെ ഹിറ്റാകാതിരിക്കും എന്ന് ഷമ്മി തിലകന്‍ ചോദിക്കുന്നു.

ADVERTISEMENTS
Previous articleഞങ്ങൾ വീണ്ടും ആ പഴയ ഏഴാം കൂലികളായി മാറി എന്നു പറയുന്നതാണ് സത്യം.കലാഭവൻ മണിയുടെ അനുജന്റെ വെളിപ്പെടുത്തൽ
Next articleആ 5 ദിവസം കൊണ്ടാണ് അവർ തമ്മിൽ പ്രണയത്തിൽ ആവുന്നത്
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.