Advertisement
Home MOVIES Malayalam ആദ്യമായി ലാല്‍ സാറിന്റെ മുഖത്തു നോക്കി ഐ ലവ് യു പറഞ്ഞു. ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു

ആദ്യമായി ലാല്‍ സാറിന്റെ മുഖത്തു നോക്കി ഐ ലവ് യു പറഞ്ഞു. ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു

1156
ADVERTISEMENTS

പത്താം വയസ്സ് മുതല്‍  ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രദ്ധ നേടിയ  താരമാണ് ഭാഗ്യലക്ഷ്മി. നിരവധി സിനിമകളുടെ ഭാഗമാകുകയും മുന്‍ നിര   നായികമാര്‍ക്ക്  ശബ്ദം കൊടുക്കുകയും ചെയ്തിട്ടുണ്ട് ഭാഗ്യലക്ഷ്മി. ഒട്ടനവധി പുരസ്ക്കാരങ്ങളും ഭാഗ്യ ലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്.

സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരോട് പറയാന്‍ മടി  കാണിക്കാത്ത വ്യക്തിയുമാണ് ഭാഗ്യ ലക്ഷ്മി.നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള ഭാഗ്യലക്ഷ്മി അതിനെയെല്ലാം ബോള്‍ഡ് ആയി തന്നെ നേരിട്ടിട്ടുമുണ്ട്.

ശോഭനയുടെ ശബ്ദമാണ് താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് സൃഷ്ടിച്ചത്. ഡബ്ബിങ് മേഖലയിൽ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്തു ജീവിതത്തിലുയർന്നു വന്ന വ്യക്തി കൂടിയാണ് ഭാഗ്യലക്ഷ്മി. തന്റെ ബാല്യകാലം ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു എന്ന് ഭാഗ്യലക്ഷ്മി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്റെ സിനിമ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ചില അനുഭവങ്ങളെ കുറിച്ചാണ് താരം പറയുന്നത്.

ADVERTISEMENTS
READ NOW  "കയറടി അകത്ത്‌" എന്നാൽ അത് ചെയ്യിപ്പിച്ചിട്ടേ നിന്നെ വിടുന്നുള്ളു എന്ന് പറഞ്ഞു സംവിധായകൻ അലറി- കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തു

വന്ദനം എന്ന ചിത്രത്തിൽ നായികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിനെ കുറിച്ചാണ് താരം ഓർമിക്കുന്നത്. സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് താരം പറയുന്നത്. മോഹൻലാലുമായി ഒരുമിച്ചിരുന്ന ഡബ്ബിങ്ങ് ചെയ്തതിനെ കുറിച്ചും താരം പറയുന്നു. ഞങ്ങൾ ആദ്യമായാണ് ഒന്നിച്ചിരുന്ന് ഡബ്ബിങ് ചെയ്യുന്നത്.

ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് രംഗമായ “എന്നാല്‍ എന്നോട് പറ ഐ ലവ് യൂ ” എന്ന  ഭാഗമാണ് ഡബ്ബ് ചെയ്യുന്നത്. ആ സമയത്ത് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍  ഞാനും ലാലേട്ടനും ഒരുമിച്ച്  ഉണ്ടായിരുന്നത്. അപ്പോൾ മോഹൻലാൽ തന്റെ മുഖത്തേക്ക് നോക്കി പറഞ്ഞത് ആ ഡയലോഗ്  എന്നെ നോക്കി പറയൂ എന്നാണ്.

വളരെ രസകരമായ രീതിയിലായിരുന്നു ആ ഡബ്ബിങ് നടന്നിരുന്നത്. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് വലിയ സന്തോഷമാണ് തോന്നുന്നത്. താൻ അങ്ങനെ തിരിച്ചു നോക്കി ഐ ലവ് യു എന്ന് പറഞ്ഞു. ആ സമയത്ത് നടൻ നരേന്ദ്രപ്രസാദ് സാറും അവിടെ വന്നിരുന്നു. അദ്ദേഹം അതു വരെ ഡബ്ബ് ചെയ്തിട്ടില്ല.

READ NOW  കങ്കണ റണൗട്ടിനെ സിഐഎസ്എഫ് കോൺസ്റ്റബിൾ തല്ലിയ സംഭവം : നടിയുടെ സംഘത്തിലെ ഒരാൾ വിമാനത്താവളത്തിൽ യുവതിയെ തല്ലി: വീഡിയോ വൈറൽ

ഡബ്ബിങ് എന്താണെന്ന് അറിയാതെ ആദ്യമായി വന്നതാണ് അദ്ദേഹം. അപ്പോൾ അദ്ദേഹം ഞങ്ങളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. മുഖത്തോട് മുഖം നോക്കി ഡബ്ബ് ചെയ്യുന്നത് കണ്ട് അദ്ദേഹം ചിരിക്കുന്നത് കണ്ടിരുന്നു. പിന്നെ അദ്ദേഹം ഞങ്ങളോട് പറഞ്ഞു ഒരു മൈക്കിന് മുൻപിൽ നിന്ന് നിങ്ങൾ എത്ര മനോഹരമായാണ് ഡബ്ബ് ചെയ്യുന്നത്. അത് കാണാൻ തന്നെ നല്ല ഭംഗിയാണ് എന്ന്. മോഹൻലാലിനോട് ഐ ലവ് യു പറഞ്ഞ സംഭവത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്ന ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു.

ADVERTISEMENTS
Previous articleഅധികമാർക്കും അറിയാത്ത ദിലീപിന്റെ നന്മ – ശാന്തിവിള ദിനേശ് പറഞ്ഞത്
Next articleപണ്ട് ഇവന്മാര്‍ ഒരുത്തന്‍റെ ചരിവ് നിവര്‍ത്താന്‍ നടന്നതാ.അത് പറഞ്ഞ് മുരളി പൊട്ടിച്ചിരിച്ചു.സംഭവം ഇങ്ങനെ
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.