Advertisement
Home MOVIES Malayalam സ്വയം സമാന്തയായി അവരോധിക്കുന്നതാണോ സംയുക്ത – മുഖസാദൃശ്യത്തിന്റെ കാരണം ഇതോ – മറുപടി പറഞ്ഞു സംയുക്ത

സ്വയം സമാന്തയായി അവരോധിക്കുന്നതാണോ സംയുക്ത – മുഖസാദൃശ്യത്തിന്റെ കാരണം ഇതോ – മറുപടി പറഞ്ഞു സംയുക്ത

185
ADVERTISEMENTS

വളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് സംയുക്ത മേനോൻ. വലിയൊരു ആരാധകനിരയെയും താരം സ്വന്തമാക്കിയിരുന്നു നടിമാർ പലപ്പോഴും കോസ്മാറ്റിക് സർജറികൾക്ക് വിധേയരാവുന്നത് പതിവാണ് അത്തരത്തിൽ നടി സംയുക്തയും ഒരു സർജറിക്ക് വിധേയയായി എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.

നടിമാർ മാത്രമല്ല പലപ്പോഴും നടന്മാരും ഇത്തരത്തിലുള്ള സർജറികൾക്ക് വിധേയരാവാറുണ്ട്. അടുത്ത കാലത്താണ് നടി സംയുക്തയുടെ ചില മുഖഭാവങ്ങൾ ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയത്. നടിയായ സമാന്തയുമായി സാമ്യതയുള്ളതാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതോടെ സമാന്തയുടെ അതേ തരത്തിലുള്ള രൂപം ലഭിക്കാനാണ് നടി സർജറി ചെയ്തത് എന്നായിരുന്നു പലരും ചോദിച്ചത്.

ADVERTISEMENTS

സമാന്തയുടെ മുഖചായ തനിക്കുണ്ട് എന്ന സംയുക്ത പറയാൻ ശ്രമിക്കുന്നുണ്ട് എന്ന് പലരും പറയുന്നുണ്ട്. അതിന് കാരണം ഇൻസ്റ്റഗ്രാമിൽ സമാന്തയുടേത് പോലെയാണ് സ്വന്തം അക്കൗണ്ടും സംയുക്ത ക്രിയേറ്റ് ചെയ്തിരിക്കുന്നത്. സമാന്ത സാം എന്ന തന്റെ അക്കൗണ്ടിൽ നൽകിയിട്ടുണ്ട്. അതുപോലെതന്നെയാണ് സംയുക്തയും നൽകിയിട്ടുള്ളത്. സ്വയമേ സമാന്തയാണ് താൻ എന്ന് പറഞ്ഞു നടക്കുകയാണോ സംയുക്ത എന്നായിരുന്നു പലതും കമന്റിലൂടെ ചോദിച്ചിരുന്നത്. മലയാളത്തിലെ ജൂനിയർ സമാന്ത എന്ന പേര് സംയുക്ത സ്വയം അവരോധിച്ചതാണ് എന്നും ആളുകൾ ചോദിക്കുന്നുണ്ട്.

READ NOW  എമ്പുരാനിൽ മാറ്റങ്ങൾ വരുത്താൻ ഒരിക്കലും കേന്ദ്ര സർക്കാർ ഇടപെട്ടിട്ടില്ല ; മാറ്റങ്ങൾ വരുത്തിയത് അവരാണ് ;പൃഥ്‌വിരാജിന്റെ വെളിപ്പെടുത്തൽ മോഹൻലാലിന് ഗുണം ചെയ്യും ; സുരേഷ് ഗോപി.

എന്നാൽ ഇത് കോസ്മോട്ടിക് സർജറികൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന സാമ്യതയാണ് എന്നാണ് വിദഗ്ധർ പറയുന്നത് പല കോസ്മോട്ടിക്ക് സർജറികൾക്കും ഇത്തരത്തിലുള്ള സാമ്യതകൾ ഉണ്ടാവാറുണ്ട് പഴയ ചിത്രങ്ങൾ എടുത്തു നോക്കുമ്പോൾ അത് മനസ്സിലാക്കാൻ സാധിക്കും.

അതേപോലെ തന്നെയാണ് സംയുക്തയുടേതും, ചിലരുടെ മുഖഭാവങ്ങൾ ഒരുപോലെയായിരിക്കും അതുകൊണ്ടുതന്നെ സർജറികളിൽ ചിലപ്പോൾ ചില സാമ്യതകൾ ഉണ്ടാവാമെന്നും അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നുമാണ് വിദഗ്ധർ പറയുന്നത്.

എന്നാല്‍ താരം ബോധപൂര്‍വ്വം അതിനൊരു ശ്രമം നടത്തുന്നു എന്നാ തരത്തിലുള്ള വാര്‍ത്തകളും വരുന്നുണ്ട്. കാരണ സമന്തയെ പോലെ അതെ രീതിയിലുലാല്‍ വസ്ത്രം സെലെക്റ്റ് ചെയ്യുക. അതെ പോസുകളില്‍ ഫോട്ടോ എടുക്കുക അങ്ങനെ ചിലത്.

താൻ സമാന്തയെ പോലെയുണ്ട് എന്ന് സ്ഥിരമായി പറയുന്നതിന് അടുത്തിടെ സംയുക്ത മറുപടി പറഞ്ഞിരുന്നു. ഇതിനെ വലിയ കാര്യമായി തരാം കാണുന്നില്ല ഒപ്പം അതിനെ പോസിറ്റീവ് ആയി ആണ് മറുപടിയും പറഞ്ഞത്.സാമന്തയെ പോലെയുണ്ട് ഞാനെന്നു കുറച്ചാളുകൾ പറഞ്ഞിട്ടുണ്ട് എന്നാൽ ഞാൻ സാമന്തയെ പോലെയാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ശരിക്കും സന്തോഷിച്ചേനെ എന്ന് സംയുക്ത ഇതിനു മറുപടി പറയുന്നു.

READ NOW  കുഞ്ഞുണ്ടാകാൻ താമസിച്ചപ്പോൾ ആളുകളുടെ കുത്തുവാക്കുകളെ എങ്ങനെ നേരിട്ടു - കുഞ്ചാക്കോ ബോബൻ പറഞ്ഞ മറുപടി ഇങ്ങനെ.

തെലുങ്കിൽ തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിക്കുകയാണ് നിലവിൽ സംയുക്തയും സമാന്തയുമായി ചെറിയൊരു രൂപസാദൃശ്യം സംയുക്ത എന്നത് സത്യം തന്നെയാണ്. പലരും അത് ചൂണ്ടിക്കാണിച്ചതുമാണ് അത്തരം വാദങ്ങൾ കൂടുതലായി വന്ന സമയത്ത് ഒരു പക്ഷേ താനും സമാന്തയും ഒരുപോലെയാണെന്ന് സംയുക്ത ക്കും തോന്നിയിട്ടുണ്ടാവാം എന്നും ചിലർ പറയുന്നുണ്ട് മലയാളത്തിൽ ഇപ്പോൾ അത്ര സജീവമല്ല സംയുക്ത കൂടുതലും അന്യഭാഷകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ADVERTISEMENTS