Advertisement
Home VIRAL NEWS ആണായി ജനിച്ചു, പെണ്ണായി വളർത്തി; 19-ാം വയസ്സിൽ ജിം തിരിച്ചറിഞ്ഞത് സ്വന്തം ശരീരത്തിലെ ആ വലിയ...

ആണായി ജനിച്ചു, പെണ്ണായി വളർത്തി; 19-ാം വയസ്സിൽ ജിം തിരിച്ചറിഞ്ഞത് സ്വന്തം ശരീരത്തിലെ ആ വലിയ രഹസ്യം,ഡോക്ടർമാരും രക്ഷിതാക്കളും ചേർന്നു ചെയ്ത ചതി , പിന്നെ നടന്നത്.

871
ADVERTISEMENTS

സ്വന്തം ശരീരം തന്റേതല്ലെന്നും, താൻ ജീവിക്കുന്ന ജീവിതം മറ്റാരോ എഴുതിത്തീർത്ത തിരക്കഥയാണെന്നും തിരിച്ചറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ? പത്തൊമ്പത് വർഷത്തോളം ഒരു പെൺകുട്ടിയായി ജീവിച്ച്, ഒടുവിൽ താൻ ജന്മം കൊണ്ട് ‘ഇന്റർസെക്സ്’ ആണെന്ന് തിരിച്ചറിഞ്ഞ ജിം ആംബ്രോസിന്റെ ജീവിതം സിനിമാക്കഥകളെ വെല്ലുന്ന യാഥാർത്ഥ്യമാണ്. ചാനൽ 4 പുറത്തിറക്കിയ ‘ദി സീക്രട്ട് ഓഫ് മി’ (The Secret of Me) എന്ന പുതിയ ഡോക്യുമെന്ററിയിലൂടെയാണ് ജിം തന്റെ നെഞ്ചുലയ്ക്കുന്ന അനുഭവം ലോകത്തോട് പങ്കുവെച്ചത്.

ക്രിസ്റ്റിയിൽ നിന്ന് ജിമ്മിലേക്കുള്ള ദൂരം

ലൂസിയാനയിലെ ബാറ്റൺ റൂജിൽ സ്‌നേഹമുള്ള മാതാപിതാക്കൾക്കൊപ്പം വളർന്ന ക്രിസ്റ്റി എന്ന പെൺകുട്ടി. സ്‌പോർട്‌സിലും ഫുട്‌ബോളിലും മിടുക്കിയായ, പുറത്ത് കളിച്ചു നടക്കാൻ ഇഷ്ടപ്പെടുന്ന പ്രകൃതം. അമ്മ നിർബന്ധിച്ച് ഗൗണുകൾ ധരിപ്പിക്കുമ്പോഴും മുടി ചുരുട്ടി വെക്കുമ്പോഴും ഉള്ളിലൊരു അസ്വസ്ഥത എപ്പോഴും ഉണ്ടായിരുന്നു. ‘ടോം ബോയ്’ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും, പെൺശരീരത്തിന്റെ അളവുകോലുകളിലേക്ക് തന്നെ ഒതുക്കുന്നതിൽ ക്രിസ്റ്റിക്ക് വല്ലാത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ അത് ചോദ്യം ചെയ്യാനുള്ള അറിവോ സാഹചര്യമോ അന്ന് ആ കുട്ടിക്കുണ്ടായിരുന്നില്ല.

READ NOW  ട്രെയിനിന്റെ അവസാന കോച്ചിലെ x' എന്ന അക്ഷരം എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?

ADVERTISEMENTS

കോളേജ് ക്ലാസ് മുറിയിലെ ആ തിരിച്ചറിവ്

പത്തൊമ്പതാം വയസ്സിൽ കോളേജിലെ ഒരു ഫെമിനിസ്റ്റ് സ്റ്റഡീസ് ക്ലാസിലിരിക്കുമ്പോഴാണ് ജിമ്മിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. പാഠപുസ്തകത്തിലെ വരികളിലൂടെ കണ്ണോടിച്ചപ്പോൾ, ജനനേന്ദ്രിയത്തിന് നിശ്ചിത അളവില്ലാത്ത കുട്ടികളെക്കുറിച്ച്  പറയുന്ന ഭാഗം ശ്രദ്ധയിൽപ്പെട്ടു. “നിശ്ചിത നീളമുണ്ടെങ്കിൽ അത് ആൺകുട്ടി, അതിൽ കുറവാണെങ്കിൽ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്ത് പെൺകുട്ടിയാക്കുന്നു” – ഈ വരികൾ വായിച്ചപ്പോൾ ഇത് തന്റെ തന്നെ കഥയാണെന്ന് ജിമ്മിന് തോന്നി.

സംശയം തീർക്കാനായി തന്റെ മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ച ജിം ഞെട്ടിത്തരിച്ചു. കാറിലിരുന്ന് വിറയ്ക്കുന്ന കൈകളോടെ ആ ഫയലുകൾ നോക്കുമ്പോൾ കണ്ടത് ‘XY Chromosome’ എന്ന രേഖപ്പെടുത്തലാണ്. അതായത് ജനിതകപരമായി താൻ ആണാണെന്ന സത്യം! 1976-ൽ ജനിച്ചപ്പോൾ, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാതാപിതാക്കൾ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ജിം എന്ന കുഞ്ഞിനെ ക്രിസ്റ്റിയാക്കി മാറ്റിയത്.

ഡോക്ടർമാരുടെ ക്രൂരമായ ‘ലോജിക്’

ആൺകുട്ടിയുടെ ജനനേന്ദ്രിയം നിർമ്മിക്കുന്നതിനേക്കാൾ എളുപ്പം പെൺകുട്ടിയുടെ ശരീരഘടന ഉണ്ടാക്കുന്നതാണെന്ന വിചിത്രമായ ന്യായമായിരുന്നു അന്നത്തെ ഡോക്ടർമാർക്കുണ്ടായിരുന്നത്. ഡോ. റിച്ചാർഡ് കാർട്ടർ എന്ന അന്നത്തെ ഡോക്ടർ ഡോക്യുമെന്ററിയിൽ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ജിമ്മിന്റെ വൃഷണങ്ങൾ നീക്കം ചെയ്യുകയും, 11-ാം വയസ്സിൽ ബലമായി ഈസ്ട്രജൻ ഗുളികകൾ നൽകി പെൺകുട്ടിയായി വളർത്തുകയുമായിരുന്നു.

READ NOW  കണ്ണീരണിയിച്ച് ഒരു അച്ഛന്റെ അവസാനത്തെ വാക്കുകൾ; മരണത്തിന് കീഴടങ്ങും മുൻപ് മകനോട് യാത്ര പറഞ്ഞ് ക്യാൻസർ രോഗി

“ഭാവിയിൽ ഭർത്താവിന് ലൈംഗികസുഖം നൽകാൻ നിന്റെ ശരീരത്തിൽ വജൈന നിർമ്മിക്കേണ്ടി വരും” എന്ന് ഡോക്ടർമാർ പറഞ്ഞത് ജിം വേദനയോടെ ഓർക്കുന്നു. സ്വന്തം സുഖത്തിനല്ല, മറിച്ച് മറ്റാരോക്കോ വേണ്ടി ജീവിക്കേണ്ട ഉപകരണമായി തന്നെ അവർ കണ്ടു എന്നതായിരുന്നു ആ കൗമാരക്കാരനെ തകർത്തത്.

ശരീരത്തെ വീണ്ടെടുക്കൽ

സത്യം തിരിച്ചറിഞ്ഞതോടെ ജിം ഈസ്ട്രജൻ മരുന്നുകൾ ഉപേക്ഷിച്ചു. പിന്നീട് പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ എടുത്തു തുടങ്ങിയപ്പോഴാണ് ആദ്യമായി സ്വന്തം ശരീരത്തിൽ താനൊരു അഭയാർത്ഥിയല്ലെന്ന് ജിമ്മിന് തോന്നിയത്. വർഷങ്ങൾക്ക് ശേഷം സ്തനങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കും  അദ്ദേഹം വിധേയനായി. പതിറ്റാണ്ടുകളായി മെഡിക്കൽ ലോകം കൈയേറിയ തന്റെ ശരീരത്തെ “തിരിച്ചുപിടിക്കൽ”  എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

മാതാപിതാക്കളോടും ഡോക്ടർമാരോടും, തന്റെ അനുവാദമില്ലാതെ വിധിയെഴുതിയ ഈ സംവിധാനത്തോടും കടുത്ത ദേഷ്യമായിരുന്നു ജിമ്മിന്. കുട്ടിക്കാലത്ത് രൂപത്തിന്റെ പേരിൽ നേരിടേണ്ടി വന്ന പരിഹാസങ്ങളും വേദനകളും ഇന്നും മായാത്ത മുറിവായി അവശേഷിക്കുന്നു. എന്നാൽ ഇന്ന് പങ്കാളി ഇവോണിനൊപ്പം സമാധാനത്തോടെ ജീവിക്കുകയാണ് ജിം.

READ NOW  വസ്ത്രമില്ലാതെ ഉറങ്ങുന്ന സ്ത്രീകൾക്ക് ആയുസ്സ് കൂടുമോ? പഠനങ്ങൾ പറയുന്ന 'രഹസ്യം' ഇതാണ്

മാറാത്ത ലോകം, മാറേണ്ട നിയമങ്ങൾ

ഇന്നും ലോകത്ത് 2000-ൽ ഒരു കുട്ടി എന്ന കണക്കിൽ ഇന്റർസെക്സ് സവിശേഷതകളോടെ ജനിക്കുന്നുണ്ട്. പല രാജ്യങ്ങളിലും ഇപ്പോഴും ഇത്തരം ‘തിരുത്തൽ ശസ്ത്രക്രിയകൾ’ നിർബാധം തുടരുന്നു. എന്നാൽ ഇന്ത്യയിൽ, തമിഴ്‌നാട് സർക്കാർ 2019-ൽ ഇന്റർസെക്സ് ശിശുക്കളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ചുകൊണ്ട് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നത് ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട കാര്യമാണ്.

കുട്ടികളുടെ ശരീരത്തിന്മേലുള്ള അവകാശം അവർക്ക് തന്നെ വിട്ടുകൊടുക്കണമെന്നും, മാതാപിതാക്കളോ ഡോക്ടർമാരോ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ജിം ആംബ്രോസിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. “ആ മുറിവ് ഉണങ്ങില്ല, കാരണം അത് നമ്മുടെ ശരീരവുമായുള്ള ബന്ധത്തെയാണ് ഇല്ലാതാക്കുന്നത്,” ജിം പറയുന്നു.

ADVERTISEMENTS