Advertisement
Home VIRAL NEWS നിങ്ങളുടെ വ്യത്യസ്തമായ ലൈംഗിക ആഗ്രഹങ്ങളെ കുറിച്ച് ചെറുകഥയെഴുതുക- സ്കൂളില്‍ നിന്ന് നല്‍കിയ നിര്‍ദേശം നിയമാവലി കേട്ടാല്‍...

നിങ്ങളുടെ വ്യത്യസ്തമായ ലൈംഗിക ആഗ്രഹങ്ങളെ കുറിച്ച് ചെറുകഥയെഴുതുക- സ്കൂളില്‍ നിന്ന് നല്‍കിയ നിര്‍ദേശം നിയമാവലി കേട്ടാല്‍ ഞെട്ടും

1990
ADVERTISEMENTS

ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നൽകിയ ഒരു പ്രത്യേക അസൈൻമെന്റിനെച്ചൊല്ലി മാതാപിതാക്കളും ഇന്റർനെറ്റ് ഉപയോക്താക്കളും ഇപ്പോള്‍ സ്കൂളിനെ അതി നിഷിദമായി വിമർശിക്കുന്നു.എന്താണന്നല്ലേ ?

തൂവലുകൾ, സുഗന്ധമുള്ള സിറപ്പ്, മസാജ് ഓയിൽ എന്നിവയുൾപ്പെടെയുള്ള സാമഗ്രികൾ ഉപയോഗിച്ച് ഒരു “ലൈംഗിക ഫാന്റസി” സൃഷ്ടിക്കാൻ എക്സ്-റേറ്റഡ് ഗൃഹപാഠത്തിന് വിദ്യാർത്ഥികളോട് അധ്യാപകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹൈ സ്കൂള്‍ വിഭാഗത്തിലെ കുട്ടികളോടു ആണ് ഇത്തരത്തിലുള്ള ആവശ്യം സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.

ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് അനുസരിച്ച് അനുസരിച്ച്, യൂജിനിലെ ചർച്ചിൽ ഹൈസ്കൂളിലെ ആരോഗ്യ ക്ലാസ് വിദ്യാർത്ഥികളോട് ജില്ല അംഗീകരിച്ച ഒരു സിലബസിൽ നിർദ്ദേശിച്ച പ്രകാരം ലൈംഗിക കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കള്‍ ഉള്‍പ്പെടുത്തി “ലൈംഗിക ഫാന്റസി” വിശദീകരിക്കുന്ന ഒരു ചെറുകഥ എഴുതാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത്.

ADVERTISEMENTS

“നിങ്ങൾ ഒന്നോ രണ്ടോ ഖണ്ഡികകളുള്ള ഒരു ചെറുകഥ എഴുതുക . ഈ കഥ ഒരു ലൈംഗിക ഫാന്റസിയാണ്, അത് ഒരു തരത്തിലുമുള്ള ഓറൽ സെക്‌സിലേയ്‌ക്കും ആഴത്തിലുള്ള സെക്സിലെക്കോ കടക്കാതെ (ലൈംഗിക രോഗങ്ങള്‍ പകരാന്‍ ഇടയില്ലാത്ത തരത്തിലുള്ള ലൈംഗികതെയെ പറ്റിയാവണം ഇത് തയ്യാറാക്കാന്‍,” ഇതാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഒറിഗോണിലുള്ള സ്കൂള്‍ നല്‍കിയ അസൈൻമെന്റ്.

READ NOW  മകന്റെ ഭാര്യയുമായി പ്രണയത്തിലായ പിതാവ് പിന്നെ ചെയ്തത് - സംഭവമിങ്ങനെ

“നിങ്ങളുടെ സ്റ്റോറിയിൽ ഉപയോഗിക്കുന്നതിന് നിങ്ങൾ 3 ഇനങ്ങൾ (റൊമാന്റിക് മ്യൂസിക്, മെഴുകുതിരികൾ, മസാജ് ഓയിൽ, തൂവലുകൾ, ഫ്ലേവർഡ് സിറപ്പ് മുതലായവ) തിരഞ്ഞെടുക്കാവുന്നതാണ്‌. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ നിങ്ങൾക്ക് ലൈംഗിക പരമായ ശാരീരിക സ്‌നേഹം കാണിക്കാനും സ്വീകരിക്കാനും കഴിയുമെന്ന് നിങ്ങളുടെ സ്റ്റോറി കാണിക്കണം.” ഇതാണ് അസ്സൈന്മെന്റ്

ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ അസൈൻമെന്റ് പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം, മാതാപിതാക്കൾ നൂറുകണക്കിന് കമന്റുകൾ ഇട്ടിരുന്നു.

സ്കൂളിലെ രോഷാകുലരായ രക്ഷിതാക്കളിൽ ഒരാളായ കാതറിൻ റോജേഴ്സ്, അധ്യാപകൻ കിർക്ക് മില്ലർ നൽകിയ “ലൈംഗിക ഫാന്റസി” പാഠത്തെ അപലപിച്ചു, ക്ലാസിലെ വിദ്യാർത്ഥികൾക്ക് “ഇത് വലിയ തോതിലുള്ള മാനസിക സങ്കര്‍ഷവും മോശം ശീലങ്ങളും ചെറുപ്പത്തില്‍ തന്നെ ഉണ്ടാകുമെന്ന് പറയുന്നു

മാത്രമല്ല, ഒറിഗൺ ലൈവ് റിപ്പോർട്ട് ചെയ്തതുപോലെ, ഇത്തരമൊരു പദ്ധതിക്ക് ജില്ലയ്ക്ക് എങ്ങനെ അനുമതി നൽകാനാകുമെന്ന് റോജേഴ്സ് ചോദിച്ചു. “ഈ പാഠ്യപദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് ജില്ല അവലോകനം ചെയ്യുന്നതല്ലേ എന്ന് അവര്‍ ചോദിക്കുന്നു.

READ NOW  തോൽവി ജനവിധിയിലല്ല, ഗൂഢാലോചനയിലാണ്; രാജി വയ്ക്കില്ലെന്ന് തുറന്നടിച്ച് മമത ബാനർജി

കുട്ടികളില്‍ തീര്‍ച്ചയായും ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമാണ് എങ്കിലും അതിന്‍റെ പരിധികള്‍ ലങ്കിച്ചുള്ള ഇത്തരം പ്രവര്‍ത്തികള്‍ ഒരിക്കലും നല്ല ഫലം ഉണ്ടാകുകയില്ല എന്ന് ഒരു രക്ഷിതാവ് പറയുന്നു. ചെറിയ കുട്ടികളില്‍ മോശമായ ലൈംഗിക ശീലങ്ങള്‍ ഉണ്ടാകുമെന്ന് പലരും അഭിപ്രായപ്പെടുന്നു. വാര്‍ത്ത പുറത്തു വന്നത് മുതല്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഒറിഗോണിലുള്ള സ്കൂള്‍ അതികൃതരും ജില്ല ഭരണകൂടവും എയറില്‍ ആണ്.

വലിയ രീതിയിലുള്ള പ്രതിഷേധം മൂലം ഈ അസൈന്മെന്റ് സ്കൂള്‍ ഉപേക്ഷിച്ചിരിക്കുകയാണ് എന്നാണ് പുതിയ വാര്‍ത്തകള്‍

ADVERTISEMENTS