നിങ്ങൾ ഒരുമാസം എത്ര രൂപ സമ്പാദിക്കും? ആരാധകന് ഷാരൂഖ് ഖാന്റെ കിടിലൻ മറുപടി ഇങ്ങനെ ഒപ്പം മറ്റു ചോദ്യങ്ങൾക്കുള്ള രസകരമായ മറുപടികളും

78

ട്വിറ്ററിൽ ഒരു ആസ്ക് എസ്ആർകെ സെഷൻ ആരംഭിക്കുമ്പോൾ ഷാരൂഖ് ഖാൻ ആരാധകർക്ക് ഇത് എല്ലായ്പ്പോഴും സന്തോഷമാണ്. അത്തരത്തിൽ മുൻപ് തൻ്റെ ആ സമയത്തു ഇറങ്ങാനിരുന്ന ചിത്രമായ പത്താൻ പ്രമോട്ട് ചെയ്യാൻ വേണ്ടി സ്ജഹറഖ് ഖാൻ ട്വിറ്ററിൽ അത്തരത്തിൽ ആരാധകർക്ക് തന്നോട് ചോദ്യമാണ് ചോദിക്കാനുള്ള അവസരം നൽകിയിരുന്നു., ഫിറ്റ്നസിനുള്ള പ്രചോദനം,പത്താൻ സിനിമ കാണുന്നതിൻ്റെ ഉദ്ദേശ്യം, ഒരു മാസത്തിൽ എത്രമാത്രം പണം സമ്പാദിക്കുന്നു എന്നിവയെക്കുറിച്ച് ചോദിച്ച നിരവധി ആരാധകരോട് അതീവ രസകരമായ മറുപടിയുമായി ഷാരൂഖ് പ്രതികരിച്ചു. SRK ആയതിനാൽ, അവർക്കെല്ലാം വളരെ രസകരവും ആവേശകരവുമായ മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്.

ഒരു ആരാധകൻ ചോദിച്ചു, “സാർ ആളുകൾ ചോദിക്കുന്നത് പത്താൻ സിനിമ കാണുന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?”ഷാരൂഖ് ആ ചോദ്യത്തിന് നൽകിയ മറുപടി ഇതാണ് , “ദൈവമേ, ഈ ആളുകൾ ശരിക്കും വലിയ ആഴത്തിൽ ആണ് ചിന്തിക്കുന്നത് ….ജീവിതത്തിൻ്റെ ഉദ്ദേശ്യം എന്താണ്? എന്തിൻ്റെയും ഉദ്ദേശം എന്താണ്..? ക്ഷമിക്കണം ഞാൻ അത്ര ആഴത്തിൽ ചിന്തിക്കുന്ന ആളല്ല.

ADVERTISEMENTS

മറ്റൊരാൾ ഒരു മാസത്തിൽ എത്രമാത്രംപണം സമ്പാദിക്കുന്നുവെന്ന് ഷാരൂഖിനോട് ചോദിച്ചു . SRK മറുപടി നൽകി, “പ്യാർ ബെഷുമാർ കാമത ഹൂൻ….ഹർ ദിൻ…” എല്ലാ ദിവസവും അളവറ്റ സ്നേഹം ഞാൻ സമ്പാദിക്കുന്നുണ്ട് എന്നാണ് അദ്ദേഹം നൽകിയ മറുപടി . ഒരു ആരാധകൻ എഴുതി, “ഹൃത്വിക് ഇപ്പോൾ തന്റെ ശരീരം കാണിച്ചു എല്ലാവരെയും ഞെട്ടിക്കുകയാണ് അദ്ദേഹം നിങ്ങളെ വെല്ലുവിളിക്കുകയാണ് ഷാരൂഖ് അദ്ദേഹത്തിന് ഒരു മറുപടി നൽകു.ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് മറുപടി പറഞ്ഞത് ഇങ്ങനെ , “ഹൃത്വിക് ആണ് ആണ് എൻ്റെ ശരീരത്തിന് പ്രചോദനം…!!”

READ NOW  സൽമാൻ ഖാൻ എന്നോട് ചെയ്ത ക്രൂരതകൾ ഇതൊക്കെ ഇനി ഒരിക്കലും അയാളോടൊപ്പം അഭിനയിക്കില്ല -ഐശ്വര്യ റായ് അന്ന് പറഞ്ഞത്

ചിത്രത്തിലെ സൽമാൻ ഖാൻ്റെ പ്രവേശനത്തെക്കുറിച്ച് വളരെയധികം താൽപ്പര്യം ഉള്ളതിനാൽ, പ്രതീക്ഷയുള്ള ഒരു ആരാധകൻ ചോദിച്ചു, “പത്താൻ മേ സൽമാൻ ഖാൻ കി എൻട്രി കബ് ഹോഗി? #AskSrk.”പഠാണിൽ സൽമാന്റെ എൻട്രി എപ്പോഴാണ് ഉണ്ടാവുക എന്ന് “#പത്താൻ ഒരു ഇൻ്ററാക്ടീവ് മൂവിയാണ് ഭായ് സൽമാൻ എപ്പോഴൊക്കെ സിനിമയിൽ വരണമെന്ന് ആഗ്രഹിക്കുമ്പോഴെല്ലാം ടിക്കറ്റിലെ ക്യുആർ കോഡ് ഉപയോഗിക്കുക, അവൻ സിനിമയിൽ വരും” എന്ന് ഷാരൂഖ് മറുപടി എഴുതി.

അടുത്ത ഷാരൂഖിനോടുള്ള അടുത്ത ചോദ്യം അതീവ രസകരമായിരുന്നു , “സാർ നിങ്ങളുടെ ഫോണിലേക്ക് ഒരു OTP വന്നിട്ടുണ്ട് ഒന്ന് പറയാമോ എന്ന് .” SRK മറുപടി പറഞ്ഞു, (“Beta main itna famous hoon mujhe OTP nahi aate….vendors just send me the goods when I order…tum apna dekh lo.”)”മോനെ എനിക്ക് അങ്ങനെ otp ഒന്നും വേണ്ട ഞാൻ അത്രക്ക് പ്രശസ്തനാണ്.ഞാൻ എന്ത് ഓർഡർ ചെയ്താലും വെണ്ടർമാർ എനിക്ക് സാധനങ്ങൾ otp ഒന്നും ഇല്ലാതെ തന്നെ അയച്ചു തരും നീ നിൻറെ നോക്കിക്കോളൂ എന്ന് …തും അപ്നാ ദേഖ് ലോ.”

READ NOW  തൻ്റെ ആദ്യ ചുംബനം ഇന്ത്യ മുഴുവൻ വലിയ വിവാദമായി; പക്ഷേ തനിക്ക് അന്ന് വായ ഡെറ്റോൾ ഒഴിച്ച് കഴുകേണ്ടി വന്നു നടി നീന

പഠാന് വേണ്ടത്ര ‘പ്രമോഷൻ’ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മറ്റൊരു ആരധകൻ അന്ന് ഷാരൂഖിനോട് ചോദിച്ചിരുന്നു അതിനു ഷാരൂഖ് ഒരു ആരാധകനോട് പറഞ്ഞ മറുപടി ഇങ്ങനെയാണ് , “#പത്താൻ എപ്പോഴാണ് റിലീസ് ചെയ്യുന്നത് എന്ന് നിങ്ങൾക്കറിയാമോ? അത് തന്നെ മതിയായ പ്രമോഷൻ ആണ്. ”

നാല് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ്റെ സിനിമയിലേക്കുള്ള തിരിച്ചുവരവാണ് പത്താൻ എന്ന ചിത്രത്തിന്റെ വിജയത്തോടെ ഉണ്ടായത് . കത്രീന കൈഫ്, അനുഷ്‌ക ശർമ്മ എന്നിവർക്കൊപ്പം സീറോ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പത്താൻ ,ജവാൻ ഡങ്കി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ 2023 ഷാരൂഖ് തന്റെ പേരിൽ ആക്കി ഇപ്പോളും താൻ തന്നെയാണ് ബോളിവുഡിലെ കിംഗ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ADVERTISEMENTS