Advertisement
Home MOVIES ആ ആഗ്രഹം ഇതുവരെയും നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അമ്മയും എതിർത്തു-ശോഭന

ആ ആഗ്രഹം ഇതുവരെയും നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അമ്മയും എതിർത്തു-ശോഭന

6333
ADVERTISEMENTS

മലയാള സിനിമയിൽ പകരം വയ്ക്കാൻ കഴിയാത്ത ഒരുപാട് മികച്ച കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ശോഭന. ബാലചന്ദ്രമേനോൻ മലയാള സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന പതിനാല് വയസുള്ള പിടിവാശിക്കാരിയായ ചെറിയ പെൺകുട്ടിയിൽ നിന്നുള്ള അവരുടെ വളർച്ച അഭൂതപൂർവമായിരുന്നു. ആ ചെറിയ പ്രായം മുതൽ അഭിനയകലയുടെ പാടങ്ങളെല്ലാം ഹൃദിസ്ഥമാക്കിയ ശോഭന തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികച്ചതാക്കി.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, റഹ്മാൻ തുടങ്ങിയ മുൻനിര താരങ്ങളുടെയൊക്കെ നായികയായി അഭിനയിക്കുവാനും താരത്തിന് സാധിച്ചിരുന്നു. അഭിനയം പോലെ തന്നെ താരം ഒരുപാട് ഇഷ്ടത്തോടെ ചെയ്യുന്ന ഒന്നാണ് നൃത്തം എന്ന് പറയുന്നത്. നൃത്തത്തിന് വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞു വച്ച അതുല്യ പ്രതിഭയാണ് ശോഭന.

ADVERTISEMENTS

മലയാളത്തിൽ മികച്ച ചിത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു അത് നിറവേറ്റുകയും ചെയ്യുന്നുണ്ട് എന്ന് താരം പറയുകയുണ്ടായി.ബോളിവൂഡിൽ അഭിനയിക്കുക എന്നത് തന്റെ ജീവിത സാഫല്യം ഒന്നും ആയിരുന്നില്ല എങ്കിലും ഹിന്ദിയിൽ മാധുരി ദീക്ഷിത് അഭിനയിച്ചത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് ഒരുകാലത്ത് ഒരുപാട് ആഗ്രഹിക്കുകയും ചെയ്തതാണ്.

READ NOW  "നാളെ ചാന്തു പൊട്ടെന്നു വിളിക്കാൻ അവസരമൊരുക്കുകയാണ്.. വിധു പ്രതാപിനും സന്നിധാനന്ദനും അധിക്ഷേപം

ബോളിവുഡിൽ നിന്ന് നിരവധി അവസരങ്ങളൊക്കെ തന്നെ തേടി വന്ന സമയങ്ങളിൽ തന്റെ അമ്മ നോ പറയുകയായിരുന്നു ചെയ്തത്. അത് വല്ലാത്തൊരു വേദനയായിരുന്നു ഉണ്ടാക്കിയത്. പിന്നീട് തന്റെ നടക്കാത്ത പോയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യണം എന്നത് .ഒരുപാട് ആഗ്രഹിച്ചിട്ടും അത് മാത്രം തനിക്ക് സാധിച്ചില്ല എന്ന് താൻ ദുഖിക്കുന്നു എന്ന്നും അതിനു സംവിധായകന്മാർക്ക് ആർക്കും താല്പര്യം ഉണ്ടായിരുന്നില്ല എന്നും താരം കൂട്ടി ചേർത്തു.

മറ്റൊരു വേദനിപ്പിക്കുന്ന കാര്യം എന്നത് ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല എന്നത് പലപ്പോഴും പല അഭിമുഖങ്ങളിലും പലരും ചോദിക്കാറുണ്ട്. എന്നാൽ ഇന്റർവ്യൂവിന് കയറുന്നതിനു മുൻപ് തന്നെ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണം എന്ന് പറയാറുള്ളതാണ്. എന്നിട്ടും പലരും അത്തരം ചോദ്യങ്ങൾ തന്നെ വീണ്ടും ചോദിക്കും.

ഞങ്ങളുടെ പരിപാടിക്ക് റേറ്റിംഗ് വേണ്ടേ എന്നാണ് അതിന് കാരണമായി അവർ പറയാറുള്ളത്. താരത്തിന്റെ വാക്കുകളെല്ലാം വളരെ വേഗമാണ് ശ്രദ്ധ നേടിയിരുന്നത്. കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണമാണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്. കാരണം അടുത്തകാലത്ത് ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയിൽ താരം എത്തി എന്നതാണ്.

READ NOW  കൊല്ലം സുധിയുടെ പുരസ്‌കാരങ്ങൾ ചാക്കിൽ കട്ടിലിനടിയിൽ - രേണു സുധിക്ക് പറയാനുള്ളത് : വിമർശനങ്ങൾക്കും വിശദീകരണങ്ങൾക്കും പിന്നിൽ

ഈ പരിപാടിയിൽ നരേന്ദ്രമോദിക്കൊപ്പം വേദിയിൽ ഇരുന്നതിനെക്കുറിച്ച് ആണ് പലരും ഇപ്പോൾ സംസാരിക്കുന്നത് ഇതോടെ താരം ബിജെപി അനുഭാവിയാണ് എന്ന നിലയിലാണ് പലരും സംസാരിക്കുന്നത്. എന്നാൽ ഇതേ ശോഭന തന്നെ കേരളീയം പരിപാടിയിൽ വന്നപ്പോൾ ആർക്കും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ എന്നാണ് പലരുംകമന്റുകളിലൂടെ മറുചോദ്യമായി ചോദിച്ചു കൊണ്ടിരിക്കുന്നത്.

ADVERTISEMENTS