Advertisement
Home MOVIES Malayalam നടിയുടെ മുറിയിൽ കയറിയ സംവിധായകനെ എനിക്കറിയാം-അന്ന് സംഭവിച്ചത് ഇത് -കയ്യിൽ തെളിവ് ഉണ്ട് -സംവിധായകൻ പദ്മകുമാർ.

നടിയുടെ മുറിയിൽ കയറിയ സംവിധായകനെ എനിക്കറിയാം-അന്ന് സംഭവിച്ചത് ഇത് -കയ്യിൽ തെളിവ് ഉണ്ട് -സംവിധായകൻ പദ്മകുമാർ.

148
ADVERTISEMENTS

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമ മേഖലയിൽ ഒരു വലിയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. പലരും ആരാധനാപാത്രങ്ങളായി കണ്ടിരുന്ന പല ബിംബങ്ങളും ഉടഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. സംവിധായകൻ രഞ്ജിത്തിനെതിരെയും നടൻ ഇടവേള ബാബുവിനെതിരെയും അതുപോലെതന്നെ അന്തരിച്ച നടൻ മാമുക്കോയക്കെതിരെയും മറ്റൊരു സംവിധായകനെതിരെയും ഒക്കെ പരസ്യമായ വെളിപ്പെടുത്തലുകൾ പേര് പറഞ്ഞുള്ള വെളിപ്പെടുത്തലുമായി പല സ്ത്രീകളും രംഗത്തെത്തുകയാണ്.

വരും ദിവസങ്ങളിൽ വലിയ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നുള്ളത് ഏകദേശം ഉറപ്പായ കാര്യവുമാണ്. ഹേമ കമ്മിറ്റ് റിപ്പോർട്ടിനെ ചൊല്ലി അമ്മയിൽ മാത്രമല്ല സർക്കാരിൽ പോലും ഭിന്ന അഭിപ്രായങ്ങൾ ഉയരുന്നു. ഇപ്പോൾ പ്രമുഖ സംവിധായകനും നടനുമായ എം ബി പദ്മകുമാർ തന്റെ വ്യക്തിപരമായ അനുഭവം തുറന്നു പറയുന്നതിനോടൊപ്പം തന്നെ തന്റെ സുഹൃത്തായിരുന്ന ഒരു നടിക്ക് നേരിട്ട് ദുരനുഭവം കൂടി തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ന്യൂസ് 18 ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറയുന്നത് അദ്ദേഹം പറയുന്നത് ഇങ്ങനെ.

തന്റെ കരിയറിന്റെ ചില ഭാഗങ്ങൾ കരിഞ്ഞുപോയത് ചിലരുടെ ഇടപെടൽ കൊണ്ടാണെന്ന് എംപി പത്മകുമാർ പറയുന്നു. നമ്മൾ പല വിഷയത്തിലും വ്യക്തിപരമായ അഭിപ്രായം പറയുമ്പോൾ ഈ പവർ മാഫിയ യിലുള്ള ചിലർക്ക് അത് ഉൾക്കൊള്ളാൻ പറ്റാതെ വരും. അപ്പോൾ അവർ നമ്മളെ മാറ്റിനിർത്തുന്ന ഒരു പ്രവണതയുണ്ട്. അത്തരത്തിൽ ഒരു പ്രവണതയുടെ ഇരയാണ് താനും. നിവേദ്യം എന്ന താൻ അഭിനയിച്ച ചിത്രത്തിനു ശേഷം പിന്നീട് തനിക്ക് മലയാള സിനിമയിൽ നിന്നും അവസരങ്ങൾ ഉണ്ടായിട്ടില്ല. അദ്ദേഹമിക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു അതിപ്പോൾ അദ്ദേഹം ചാനലിലും തുറന്നു പറയുന്നുണ്ട്.

ADVERTISEMENTS
READ NOW  മകൾ "കനികുസൃതി" അഭിനയിച്ച ബിരിയാണി സിനിമയിലെ ആ രംഗങ്ങൾ കണ്ടിരുന്നോ ? എന്താണ് തോന്നിയത് മൈത്രേയന്റെ മറുപടി ഇങ്ങനെ

പലരും നടന്മാരെ കുറിച്ചും സംവിധായകരെ കുറിച്ചും നിർമാതാക്കളെ കുറിച്ചും ഒക്കെ പറയുമ്പോൾ ഇതിലൊന്നും പെടാതെ ഒരു വിഭാഗം ഒളിഞ്ഞു നിൽക്കുന്നുണ്ട്. അതാണ് പ്രൊഡക്ഷൻ കൺട്രോളർമാർ അവരാണ് ഈ സംവിധായകരുടെ നിർമാതാക്കളുടെയും നടന്മാരുടെയും ഒക്കെ പൊതു സമൂഹത്തിലേക്കുള്ള ലിങ്ക് . ഇവരിൽ ഒരുപാട് നല്ല ആൾക്കാരുണ്ട്. പക്ഷേ ഇവരിലൂടെയാണ് പലരും സിനിമ മേഖലയിലേക്ക് കടക്കുകയും പുറത്തേക്ക് പോവുകയും ചെയ്യുന്നത്. ഇവരിൽ വലിയ വിഭാഗം ഈ ചൂഷണത്തിന്റെ ഒരു പ്രധാന കണ്ണിയാണ്സിനിമ മേഖലയിലെ പലരോടും ചോദിച്ചാൽ ഈ പ്രൊഡക്ഷൻ കൺട്രോളർമാരുടെ ശക്തമായ ഇടപെടൽ നിങ്ങൾക്ക് മനസ്സിലാകും. താൻ ഭാഗമായ പല സിനിമകളിലും ഈ കൺട്രോളർമാരുടെ ഇടപെടലുകൾ താൻ വ്യക്തമായി കണ്ടതാണ്.

അടുത്തിടെ ഒരു പ്രശസ്തനായ ഒരു സംവിധായകൻ ഒരു ചാനൽ ചർച്ചയ്ക്ക് ഇരുന്നു ഹേമാ കമ്മിറ്റി റിപ്പോർട്ടിലൂടെ സമൂഹത്തിൽ വെളിച്ചം കൊണ്ടുവരണം എന്നൊക്കെ തള്ളുന്നത് ന്നത് താൻ കേട്ടു . പക്ഷേ ആ സംവിധായകൻ ഇടപെട്ട് ഒരു സംഭവം തന്റെ ലൈഫിൽ നേരിട്ട് അറിഞ്ഞിട്ടുണ്ട് എന്ന് സംവിധായകൻ പത്മകുമാർ പറയുന്നു.

READ NOW  നീങ്ക മമ്മൂട്ടി ഫാനാ പ്രഭു ചോദിച്ചു ,അവർ എന്നുടെ അപ്പ ,ദുൽഖറിനെ മറുപിടി കേട്ട് പ്രഭുവും മകനും ഞെട്ടി

ഒരിക്കൽ ഒരു നടി അവർ എൻറെ സൗഹൃദ ബന്ധത്തിലുള്ള ആളാണ് അവരോട് താൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവർ ആ സമയത്ത് ഒരു പുതിയ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്ആ സംസാരത്തിനിടെ പെട്ടെന്ന് ഈ സംവിധായകൻ കതകിന് മുട്ടുകയും അയാൾ വാതിൽ തുറന്നു മുറിക്കകത്തേക്ക് കയറുകയുംഅവരോട് സംസാരിക്കുന്നതൊക്കെ ഞാൻ അവരോടുള്ള ഫോൺ സംഭാഷണത്തിനിടെ കേട്ടതാണ്പിന്നീട് നടിയുടെ അമ്മ വാതിൽ തട്ടി തുറന്നു അകത്തുകയറി അയാളെ പുറത്താക്കുന്നത് താൻതൻറെ ചെവിയിൽ കൂടെ കേട്ടതാണ്. ഒരുപക്ഷേ വേണമെങ്കിൽ തന്റെ ഫോണിൻറെ ലൈബ്രറിയിൽ തിരഞ്ഞാൽ ഇപ്പോഴും ആ ശബ്ദസംഭാഷണം തൻറെ ഫോണിൽ കാണാം എന്ന് പത്മകുമാർ പറയുന്നു.

ആ സംവിധായകൻറെ പേര് വെളിപ്പെടുത്താൻ കഴിയുമോ എന്ന ചോദ്യത്തിന് താൻ പുറത്തുനിന്നുള്ള ഒരാളായതുകൊണ്ട് തന്നെ താൻ അത് പറയുന്നത് ശരിയല്ല എന്ന് പത്മകുമാർ പറയുന്നു. കാരണം ആ പ്രതിസന്ധി നേരിട്ട വ്യക്തി അല്ലല്ലോ താൻ അത് വെളിയിൽ നിന്നും കേട്ട ഒരാളായതുകൊണ്ട് തന്നെ അത് പറയാൻ പാടില്ല എന്ന് അദ്ദേഹം പറയുന്നു. അതുപോലെതന്നെ സിനിമയിൽ പവർ ഗ്രൂപ് ഉണ്ടെന്നുള്ളത് 100% ശരിയായ കാര്യമാണ് തന്റെ വ്യക്തിപരമായ അനുഭവത്തിലും താനത് അറിഞ്ഞതാണ് . നമ്മളുടെ നിലപാട് ഒരു സംവിധായകനോടോ ഒരു നിർമ്മാതാവിനോടോ പറഞ്ഞു കഴിഞ്ഞാൽ പിന്നെ നമ്മളെ സിനിമയിൽ നിന്നും പൂർണമായി ഒഴിവാക്കുക എന്നുള്ള ഒരു രീതി അവർ നടപ്പിലാക്കിയിട്ടുണ്ട്.

READ NOW  മരണം വരെ മുരളി എന്നെ ശത്രുവായിട്ടാണ് കണ്ടത് - തന്നെ ഇന്നും വേദനിപ്പിക്കുന്ന ആ സംഭവം തുറന്നു പറഞ്ഞു മമ്മൂട്ടി

നിവേദ്യത്തിനുശേഷം ഒരു സിനിമയിൽ താൻ അഭിനയിക്കാൻ എത്തിയപ്പോൾ തൻറെ ഒരു നിലപാട് വ്യക്തമാക്കിയതിന് തന്നെ സിനിമ ലോകത്തുതന്നെ പുറത്താക്കി ഒരുപാട് ടോർച്ചർ ചെയ്ത അനുഭവം നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു . അതേപോലെതന്നെ ഒരുപാട് പേർ ധാരാളം പൈസ ഒക്കെ നൽകി സിനിമയുടെ അവസരത്തിനായി വന്നിട്ട് അവരുടെ പൈസ എല്ലാം മേടിച്ചിട്ട് അവർക്ക് അവസരം കൊടുക്കാതെ കറിവേപ്പില പോലെ പുറത്താക്കുന്ന നിരവധി പേർ ഇവിടെയുണ്ട്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇവരുടെ ഇരകളായിട്ട് ഉള്ളവരുണ്ട്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോടതിയെ സമീപിച്ച ഒരു നടിയെ നമുക്ക് അറിയാവുന്ന കാര്യമാണ് അവരും താനും തമ്മിൽ ഒരു സീരിയൽ അഭിനയിച്ചിട്ടുണ്ട്. അവർ ഒരു സീരിയൽ അഭിനയിക്കുകയായിരുന്നു അവർ ആ സീരിയലിൽ ഫേസ് ചെയ്തത് താൻ കണ്ടിട്ടുണ്ട്. അ വർ അവരുടെ നിലപാട് വ്യക്തമാക്കി എന്ന് പറഞ്ഞ് അവരെ ഭിത്തിയിൽ ഫോട്ടോയാക്കി വച്ച സമയത്ത് അവർ അത് നിയമം വഴി നേരിടുകയും നിയമത്തിന്റെ ആനുകൂല്യത്തോടെ വീണ്ടും സജീവമാവുകയും ചെയ്തു. അത്തരത്തിൽനിരവധി പേർ ഇത്തരക്കാരുടെ ഇടപെടൽ മൂലം സഹിക്കുന്നുണ്ടെന്നു അദ്ദേഹം പറയുന്നു.

ADVERTISEMENTS