അമ്മ കാവലിരുന്നിട്ടും 15 കാരി ബസ് ഡ്രൈവറുടെ കൂടെ ഒളിച്ചോടി-ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ

43700

പുതിയ തലമുറയിലെ കുട്ടികൾ വൈകാരിക വിഷയങ്ങളെ എടുക്കുന്ന രീതി ഒട്ടും ആരോഗ്യ പരമല്ല എന്നുള്ളത് വളരെ ആശങ്കയോടെ നോക്കി കാണേണ്ടതാണ്. അതിൽ ഏറ്റവും പ്രധാനം അവർ പ്രണയത്തെയും വിവാഹത്തെയും കാണുന്ന രീതി ആണ്.

വളരെ പെട്ടാണ് തന്നെ ബന്ധങ്ങളിലേക്ക് വഴുതി വീഴുക മുൻപ് ഒരു പരിചയവുമില്ലാത്ത വ്യക്തികളോട് പോലും മണിക്കൂറുകൾ കൊണ്ട് ബന്ധമുണ്ടാക്കുകയും അന്തമായി വിശ്വസിക്കുകയും ചെയ്യുക. ലൈംഗികതയുടെ കാര്യത്തിൽ വല്ലാത്ത ഒരു വ്യഗ്രതയാണ് ഇവർ കാണിക്കുന്നത്. ഇത് പലപ്പോഴും വലിയ അബദ്ധങ്ങളിൽ ഇവരെ കൊണ്ടെത്തിക്കുന്നുണ്ട്. ദിനം പ്രതി ഇത്തരത്തിലുള്ള ധാരാളം വാർത്തകൾ നാം കാണുന്നുണ്ട് എന്നുള്ളതാണ് വലിയ വസ്തുത.

ADVERTISEMENTS
   

ഇപ്പോൾ പുറത്തു വരുന്ന ഒരു വാർത്തകൽ  നിങ്ങൾക്ക് മനസിലാക്കിത്തരും ഇന്നത്തെ കാലഘട്ടത്തിലെ അപകടങ്ങൾ. കുറച്ചു നാളുകള് മുൻപ് പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു പത്താം ക്ലാസുകാരിയെ കാണാതായിരുന്നു. അപ്പോൾ ആ പെൺകുട്ടിയെയും കൂടെ ഉള്ള സ്വകാര്യ ബസ് ഡ്രൈവറെയും കേരളത്തിലെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്ന് പോലീസ് അറസ്റ് ചെയ്തിരുന്നുഎന്നാണ് അന്ന് മാധ്യമങ്ങൾ കൊടുത്തിരിക്കുന്നത് ഒരു വർഷം മുൻപുള്ള വാര്ത്ത ആയതിനാല് ആരുടേയും വിവരങ്ങൾ ഉൾപ്പെടുത്തുന്നില്ല

വാർത്തയുടെ കൂടുതൽ സത്യങ്ങൾ അറിയുമ്പോഴാണ് കുട്ടികൾ കാര്യങ്ങളെ എങ്ങനെയാണു എടുക്കുന്നത് എന്ന് മനസിലാക്കുന്നത്. ഈ പെൺകുട്ടിയെ പോലീസ് വൈദ്യ പരിശോധനക്ക് അയച്ചിരുന്നു  പെൺകുട്ടിയുമായി യുവാവ് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടു എങ്കിൽ പോക്സോ വകുപ്പ് ചുമത്തിയാകും അന്ന് അയാളെ അറസ്റ് ചെയ്യേണ്ടി ഇരുന്നത്

കേസിൽ അന്ന് ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് തെളിഞ്ഞു എന്ന് പിന്നീട് വാർത്ത വന്നിരുന്നു. എങ്കിലും കുട്ടികൾ ഉത്തരവാദിത്തമില്ലാതെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വലിയ പ്രത്യഘാദമാണ്‌ സമൂഹത്തിൽ ഉണ്ടാക്കുന്നത്

ആ സംഭവത്തില് മകൾ എല്ലവരോടും സംസാരിക്കുന്നത് തന്റെ ഫോണിൽ കൂടിയായിരുന്നു. എന്നാൽ ഇടക്ക് മകളുടെ സംസാരത്തിലും പെരുമാറ്റത്തിലും ചില സംശയങ്ങൾ തോന്നിയ മാതാവ് പതിവ് പോലെ ഫോൺ നൽകിയപ്പോൾ അവളറിയാതെ റെക്കോർഡിങ് ഓപ്‌ഷൻ ഓൺ ആക്കി നൽകിയാണ് ഫോൺ കൊടുത്തത്.

അങ്ങനെയാണ് മകൾ ബസ് ഡ്രൈവറുമായി പ്രണയത്തിൽ ആണെന്നും ഒളിച്ചോടാൻ പദ്ധതി ഇട്ടിരിക്കുകയാണ് എന്നും അമ്മയ്ക്ക് മനസിലായത്. അതുകൊണ്ടു തന്നെ ‘അമ്മ മകൾക്ക് കാവലിരുന്നു എന്നിട്ടും പുലർച്ചയോടെ അമ്മയുടെ കണ്ണ് വെട്ടിച്ചു പെൺകുട്ടി ഇയാൾക്കൊപ്പം ഒളിച്ചോടി.

മകൾ ഒളിച്ചോടി എന്ന് മനസിലാക്കിയ ‘അമ്മ അപ്പോൾ തന്നെ ആ യുവാവിനെ വിളിച്ചിരുന്നു പേടിക്കണ്ട മകൾ തന്റെ ഒപ്പം സുരക്ഷിതയാണോ എന്ന് മാത്രം പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു . അതോടെ പെൺകുട്ടിയുടെ മാതാവ് പോലീസിനെ വിവരമറിയിക്കുകയാണ് ചെയ്തത്.

അതോടെ പോലീസ് മൊബൈൽ ലൊക്കേഷൻ വച്ച് ഇരുവരെയും കണ്ടെത്തുകയായിരുന്നു.   ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല  വസ്തുത. ദിനം പ്രതി നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ പല കേസുകളിൽ ഉൾപ്പെട്ട വാർത്തകൾ നമ്മൾ വായിക്കാറുണ്ട്.

ഈ വാർത്ത കുറച്ചു പഴയതാണ് പക്ഷേ ഇത് കൊടുക്കാൻ കാരണം ഇന്നത്തെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് മാതാപിതാക്കൾക്ക് ഒരു അവബോധം നൽകാനാണ് ഈ വാർത്ത ഇവിടെ കൊടുത്തത്. ഓരോ മാതാപിതാക്കളും കുട്ടികളെ പരിപാലിക്കേണ്ടത് യാഥാർഥ്യബോധത്തോടെയും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ മനസ്സിലാക്കിയും വേണം

ഏവരും ചോദിക്കുന്നത് ഈ കുട്ടികൾ എന്ന് പഠിക്കും എന്നാണ്. ഇത് കുട്ടികളുടെ കുഴപ്പമല്ല അവർക്ക് വേണ്ട രീതിയിലുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് പ്രധാനം അതിനർത്ഥം അവരെ സയൻസും കണക്കും ഒക്കെ നന്നായി പഠിപ്പിക്കുക എന്നതല്ല. അതിനൊപ്പം ജീവിതത്തെ കുറിച്ചും ജീവിത മൂല്യങ്ങളെ കുറിച്ചും ലൈംഗികതയെ കുറിച്ചും മുന്നോട്ടുള്ള പാതയിൽ മോശമായ സാഹചര്യങ്ങൾ എന്തോകാകെ ഉണ്ടാകാം അതിനെ എങ്ങനെ നേരിടണം എന്നൊക്കകെ കുടുംബത്തിൽ നിന്ന് തന്നെ വളരെ അടുത്ത വ്യക്തികൾ കുട്ടികൾക്ക് വേണ്ട അറിവ് നൽകേണ്ടതായുണ്ട്.

മാതാപിതാക്കളിൽ നല്ലൊരു സുഹൃത്തിനെയും വഴികാട്ടിയെയും അവർ കണ്ടെത്തുന്നു എങ്കിൽ അത്തരം കുട്ടികൾക്ക് ഒരു പരിധി വരെ ഇന്നത്തെ ടെക് യുഗത്തിൽ പിടിച്ചു നില്ക്കാൻ ആകും എന്നതാണ് വസ്തുത. അല്ലെങ്കിൽ നിങ്ങളുടെ മക്കളെ കാത്തിരിക്കുന്നത് വളരെ വലിയ വിപത്തുകൾ തന്നെയാണ്. കുട്ടികളോട് സംസാരിക്കുക തുറന്നു സംസാരിക്കുക. അവർക്ക് നിയന്ത്രണങ്ങൾ അല്ല അവരുടെ ജീവിതത്തെ കുറിച്ചുള്ള ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിക്കുക ഉത്തരവാദിത്വങ്ങൾ നൽകുക. നമ്മൾ ഒന്നും തീരുമാനിക്കുന്ന ആൾ ആക്കാതിരിക്കുക നല്ല ഒരു ഗൈഡ് ആവുക. നിർദേശങ്ങൾ നൽകുന്ന അവരുടെ തീരുമാനങ്ങളിൽ പാളിച്ചകൾ ചൂണ്ടിക്കാണിക്കുന്ന ഒരു സഹായി ആവുക അതാണ് നമുക്ക് ചെയ്യാൻ ആകുന്നത്.

ADVERTISEMENTS
Previous articleഎന്റെ അരക്കെട്ടിലെ ടാറ്റുവിനാണ് ആരാധകരുള്ളത്. ആ ടാറ്റു കാരണം ഒരുപാട് വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് വെളിപ്പെടുത്തി  ആഷിക അശോക്
Next articleഅനിയൻ മിഥുന് കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയോ?- പൊട്ടിത്തെറിച്ചു മേജർ രവി.പക്ഷെ എല്ലാം കള്ളമെന്നു പറയാമോ ?