അനിയൻ മിഥുന് കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയോ?- പൊട്ടിത്തെറിച്ചു മേജർ രവി.പക്ഷെ എല്ലാം കള്ളമെന്നു പറയാമോ ?

584

ബിഗ് ബോസിലൂടെ അനിയൻ ഈ വെളിപ്പെടുത്തൽ നടത്തിയതിനു ശേഷമുള്ള ദിവസം അവതാരകനായ മോഹൻലാൽ അനിയനോട് അയാൾ പറഞ്ഞ കാര്യങ്ങൾ ശെരിയാണോ എന്ന രീതിയിൽ ചോദിച്ചപ്പോൾ അത് ശെരിയാണ് എന്ന രീതിയിൽ ആണ് അനിയൻ മിഥുൻ സംസാരിച്ചത്. എന്നാൽ ആർമിയിൽ അങ്ങനെ ഒരു ലേഡി ഓഫീസർ ഇല്ല എന്നും ആർമിയിൽ ഇന്നത്തെ വരെ അത്തരത്തിൽ കമാൻഡോ ആയി ലേഡി ഓഫീസർമാർ ഒരിക്കലും കൊല്ലപ്പെട്ടിട്ടില്ല എന്നും മിഥുൻ പറയുന്ന കാര്യങ്ങൾ സംഭവിക്കാൻ ഒരു സാദ്ധ്യത ഇല്ല എന്നും നിങ്ങൾക്ക് തെറ്റ് മാറ്റിയതോ കള്ളം പറയുന്നതോ ആണോ എന്നും മോഹൻലാൽ ആവർത്തിച്ചു ചോദിച്ചിട്ടുമ്മ അനിയൻ മിഥുൻ താൻ പറഞ്ഞത് ശെരിയാണ് എന്ന് തന്നെയാണ് അഭിപ്രായത്തെ പറഞ്ഞത്.

ഇത്തരം കാര്യങ്ങൾ കള്ളം പറയാൻ പാടില്ല എന്നും അത് ദേശ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ആയതു കൊണ്ട് തന്നെ അതിന്റെ പല രീതിയിലുള്ള പ്രത്യഘാദങ്ങൾ ഉണ്ടാകുമെന്നും മോഹൻലാൽ ആവർത്തിച്ചു അനിയൻ മിഥുനെ ഓർമ്മിപ്പിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ മോഹൻലാലിൻറെ ചോദ്യം ചെയ്യലിൽ മിഥുൻ ബോധം കേട്ട് വീഴുകയും ചെയ്യുന്നുണ്ട്.

ADVERTISEMENTS
   

എന്നാൽ ഇപ്പോൾ മിഥുൻ പറഞ്ഞ ഓരോ കാര്യങ്ങളും തീർത്തും നുണ പ്രചാരണം ആണെന്നും അയാൾ ആർമ്മിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുളള പ്രവർത്തങ്ങൾ ആണ് കാഴ്ചവച്ചത് എന്നും അതിനു വലിയ രീതിയിലുള്ള മോശം ഭവിഷ്യത്തുകൾ അയാൾ നേരിടേണ്ടി വരുമെന്നും അനിയൻ മിഥുന് മുന്നറിയിപ്പായി സംവിധായകനും മുൻ ആർമി മേജറുമായ മേജർ രവി പ്റയുന്നു.

ഇന്ത്യൻ ആർമ്മിയിൽ ഇന്നേ വരെ ഡെഡ്ലി കോമ്പാക്ട് ചെയ്യുന്ന ഒരു ലേഡി കമാൻഡോ ഓഫീസർ ഉണ്ടായിട്ടില്ല എന്നും, അപ്പോൾ തന്നെ അനിയൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണു എന്നും തന്റെ പേരിനും പ്രശസ്തിക്കും വേണ്ടി അയാൾ വ്യാജ പ്രചാരണം നടത്തുകയാണ് എന്നും മേജർ രവി പറയുന്നു.യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുനന് കാലാൾപ്പടയിൽ പോലും ഇതുവരെ സ്ത്രീകളെ ഇന്ത്യൻ ആർമി അധികം ഉൾപ്പെടുത്തിയിട്ടില്ല. താൻ ഈ വ്യക്തിയെ മാനസിക പ്രശനമുള്ള ഒരാളായി മാത്രം ആണ് കാണുന്നത്. ഇത്രയുംമാധ്യമങ്ങൾ ചോദിച്ചത് കൊണ്ട് മാത്രമാണ് താൻ ഇത് പറയുന്നത്. അല്ലെങ്കിൽ യാതൊരു പ്രാധാന്യവും കൊടുക്കരുതാത്ത ആൾ ആണ് മിഥുൻ എന്നും മേജർ രവി പറയുന്നു.

ഇനി മിഥുൻ പറയുന്നത് വാദത്തിനു വേണ്ടി ശരിയാണെന്നു വച്ചാൽ പോലും അയാൾ പറയുന്ന കാര്യങ്ങൾ ശരിയല്ല. അയാൾ പറഞ്ഞത് ആ ലേഡി ഉദോഗസ്ഥയുമായി അയാൾ കാശ്മീരിൽ വച്ച് കണ്ടു മുട്ടി പ്രണയത്തിലായി അവരുമൊത്തു ഇന്ത്യ ഒട്ടാകെ കറങ്ങി എന്നൊക്കെ ആണ് അയാൾ പറയുന്നത്. എന്താണ് അത്രക്കും പ്രാധാന്യമേറിയ ഒരു സ്ഥലമായ കാശ്മീരിൽ ഒരു ലേഡി ഓഫീസർ ആയാലും ആരായാലും അവർക്ക് ഒരു ലീവ് കിട്ടണം എങ്കിൽ പോലും പത്തു തവണ എങ്കിലും റിക്വസ്റ്റ് ചെയ്യണം എന്നാൽ പോലും റിസ്ക് ആണ് കിട്ടാൻ അങ്ങനെ ഉള്ളപ്പോൾ അയാൾ അവരേം കൊണ്ട് രാജ്യം മുഴുവൻ കറങ്ങി എന്നും ആണ് മിഥുൻ പറയുന്നത്. അതെന്താ അവർക്ക് തന്റെ യൂണിറ്റിൽ ആരെയും ഇതൊന്നും അറിയിയ്ക്കേണ്ടേ എന്നും മേജർ രവി ചോദിക്കുന്നു. ആവശ്യപ്പെട്ടാൽ പോലും അത്രക്കും സീരിയസ് ആയ ഒരു കാരണമില്ലാതെ ഒരിക്കലും ലീവ് നാൽകില്ല.

തനിക്ക് ആർമി കോർട്ടേഴ്സ്റ്റിൽ നിന്നും എ ഡി ജി പിയുടെ കോൾ വന്നിരുന്നു എന്നും,താൻ ചെയ്യാന് പോകുന്ന  സിനിമയുടെ ഭാഗമായിട്ടു അദ്ദേഹവുമായി നിരന്തരം ബന്ധമുണ്ട്. അദ്ദേഹം ഈ കാര്യത്തെ കുറിച്ച് തിരക്കി എവിടെ എന്താണ് നടക്കുന്നത്. പട്ടാളത്തെ കുറിച്ച് പറയുന്നത് എന്താണ് എന്നൊക്കെ അദ്ദേഹം ചോദിച്ചു. കാശ്മീര് മാറ്റി ഇപ്പോൾ മിഥുൻ ജമ്മു ആക്കിയിട്ടുണ്ട് . പറയുന്ന  കാര്യങ്ങളിൽ യാതൊരു സ്ഥിരതയുമില്ല. ഒരു ആർമി ഓഫീസറെ അങ്ങനെ ഒന്നും വെറുതെ പോയി ഒരാൾക്ക് കാണാൻ പറ്റില്ല സമയങ്ങളോളം ഉള്ള സെക്യൂരിറ്റി ചെക്ക് നടത്തി വേണം ക്യാമ്പിനുള്ളില് കയറാന്  .

അനിയൻ മനസ്സിൽ ഒരു സാങ്കൽപ്പിക കഥ പറയുകയാണ്. സ്ഥിരമായി അത് പറഞ്ഞു ശീലിച്ചു ഇപ്പോൾ അയാളുടെ മനസ്സ് പോലും അത് വിശ്വസിക്കുന്ന തരത്തിൽ സാങ്കൽപ്പിക കഥയായി അത് മാറി എന്നും. അത് ഒരു മാനസിക പ്രശ്നമാണ് എന്നുമാണ് മേജർ രവി പറയുന്നത്. ഒഫീഷ്യൽ ആയി ഒരു ഇന്ററോഗേഷന് നടന്നാൽ ഒറ്റ ചോദ്യത്തിൽ അനിയൻ ഇതെല്ലം തിരുത്തി പറയും. ഒരു അറിയിപ്പ് ഒഫീഷ്യലായി ഇതിനെ ചൊല്ലി ആർമ്മിക്ക് നൽകിയാൽ എൻ ഐ എ വന്നു മിഥുനെ പൊക്കി കൊണ്ട് പോകും എന്നും മേജർ രവി പറയുന്നുണ്ട്.

അത് പോലെ തന്നെ മിഥുൻ വുഷു ചാമ്ബ്യൻ ആണ് എന്ന് പറയുന്നതിലും വിശ്വസനീയത ഇല്ല എന്നും വുഷുവിലെ കേരളം ചീഫും ഇന്റർനാഷണൽ താരവുമായുള്ള ആൾ പറയുന്നത് മിഥുനെ അറിയുക പോലും ഇല്ല എന്നാണ്. മിഥുൻ പറഞ്ഞ കാശ്മീരിൽ ഉള്ള മിഥുന്റെ വുഷു ഗുരു എന്നയാൾ ഈ കേരളം ചീഫിന്റെ ശിഷ്യനാണ് അദ്ദേഹം പറയുന്നത് മിഥുനെ അറിയില്ല എന്നാണ്. സത്യത്തിൽ മിഥുൻ പറയുമാണ് എല്ലാ കാര്യങ്ങളും കൂടുതൽ അന്വോഷിക്കേണ്ടതായി ഉണ്ട് എന്നാണ് മേജർ രവി പറയുന്നത്.

പിന്നെ മിഥുൻ പറയുന്നത് അന്ന് ആർമി ഓഫീസറുടെ റൂമിൽ പോയപ്പോൾ അവൾ ഉപയോഗിക്കുനന് ആയുധങ്ങൾ കണ്ടു എന്നൊക്കെ ആണ്. ഒരിക്കലും ഒരു കമാൻഡോ ഓഫീസറുടെ ആയുധങ്ങൾ അവർക്ക് അവരുടെ റൂമിൽ കൊണ്ട് പോകാൻ പറ്റില്ല. ഇതൊക്കെ സൈന്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന കാര്യങ്ങൾ ആണ് എങ്ങനെ ഒരു സിവിലിയൻ ആയ ആൾ ഒരു ആർമി ക്യാമ്പിൽ പോയി അനുവാദമില്ലാതെ ഒരു ആർമി കമാൻഡോ ഓഫീസറുടെ മുറിയിൽ പോയി ആയുധങ്ങൾ കണ്ടു എന്നൊക്കെ വെറുതെ വിളിച്ചു പറയുന്നതിന്റെ പ്രശ്നനങ്ങൾ അയാൾക്ക് അറിയാത്തതാണ്. അത് വലിയ പ്രശ്നങ്ങളിലെ അയാളെ കൊണ്ട് ചെന്നെത്തിക്കു എന്നും മേജർ രവി പറയുന്നു.

അനിയൻ മിഥുൻ പറഞ്ഞ പോലെ അങ്ങനെ ഒരു പാരാ കമാൻഡോ ഓഫീസർ ആർമിയിൽ ഉണ്ടായിരുന്നോ എന്നൊക്കെ താങ്കൾ അന്വോഷിച്ചോ എന്ന് മേജർ രവിയോട് അവതാരകൻ ചോദിക്കുന്നുണ്ട്. അതിനു അദ്ദേഹം പറയുന്ന ഉത്തരം നിങ്ങൾക്ക് സംശയമുണ്ടെങ്കിനിൽ നിങ്ങൾ ജസ്റ്റ് നെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ മതി സന എന്ന പേരുള്ള ഒരു ആർമി കമാൻഡോ ഓഫീസർ ഇന്ത്യൻ ആർമിയിൽ ഉണ്ടോ എന്ന് സെർച്ച് ചെയ്താൽ താനെ ഉത്തരം കിട്ടും എന്നും. ഇതൊകകെ ഇതിന്റെ ഗൗരവം അറിയാതെ പറയുന്നതാണ്. ഇതിന്റെ പ്രത്യഘാദങ്ങൾ എന്താണെന്നു അറിയാതെ പറയുന്നതാണ് ഇങ്ങനെ ഒക്കെ പറഞ്ഞാൽ അനിയൻ നേരിടാൻ പോകുന്ന പ്രതി സന്ധികളും മേജർ രവി പറയുന്നുണ്ട്.

ഇന്ത്യൻ ആർമിയുടെ സെക്യൂരിറ്റിയെ ചോദ്യം ചെയ്യുക എന്ന വലിയ കുറ്റം.,എങ്ങനെ നിങ്ങളെ പോലെ ഒരു വ്യക്തി ഒരു സ്ത്രീ വിളിച്ചിട്ടു ക്യാമ്പിനുള്ളിൽ പോയി ,ഏതാണ് ഈ സ്ത്രീ ,ആരാണ് ആ സ്ത്രീ ,എവിടെയാണ് ഈ ക്യാമ്പ്. ഈ ചോദ്യങ്ങൾക്ക്ക് അനിയൻ ഉത്തരം പറയേണ്ടി വരും അതിനു കഴിഞ്ഞില്ലേൽ വലിയ രീതിയിലുളള പ്രത്യഘാദങ്ങൾ നേരിടേണ്ടി വരും . എങ്ങനെ ആർമി ഓഫീസർ മരിച്ചാൽ ഒരു സാധാരണക്കാരന് ക്യാമ്പിനുള്ളിൽ വച്ച് ആ ശവ ശരീരത്തിൽ കെട്ടി പിടിച്ചു കരയാൻ സാധിക്കും. സ്വന്തക്കാർക്ക് പോലും അതിനു അനുവാദമില്ല അപ്പോൾ ഈ പറയുന്നത് ഒക്കെ വലിയ നുണകളാണ് എന്നും സൂക്ഷിച്ചില്ലേൽ അനിയൻ ഇതിനു വലിയ വില കൊടുക്കേണ്ടി വരും എന്നും മേജർ രവി പറയുന്നു.

ഇത് സംഗതി കൂടുതൽ കുഴപ്പത്തിലായാൽ ആർമിയുടെ രീതികൾ മിഥുന് ഒരിക്കലും താങ്ങാൻ ആകില്ല എന്നും അതിനുള്ള ശേഷി അയാൾക്കുണ്ടാവില്ല എന്നും മേജർ രവി പറയുന്നു. ചാനലിനെ പോലും ഈ യുവാവ് പറ്റിച്ചിരിക്കുകയാണ് എന്നും മേജർ രവി പറയുന്നു. ഏത് അന്താരാഷ്ട്ര മല്സരത്തില് ആണ് ഇയാൾക്ക് അവാർഡ് കിട്ടിയത് എന്നും അദ്ദേഹം ചോദിക്കുന്നു. ഈ സംഘടനയിൽ പെട്ട ആർക്കും ഇതിനെ കുറിച്ച് ഒരറിവുമില്ല എന്നും മേജർ രവി പറയുന്നു.

Note: പക്ഷേ മിഥുന്റെ വുഷു നേട്ടത്തെ കുറിച്ച് മുൻപ് പല മാധ്യമങ്ങളിലും വാർത്തകൾ വന്നിരുന്നു കൊച്ചിൻ ടൈംസ് മലയാള മനോരമ, മാതൃഭൂമി എന്നീ മാധ്യമങ്ങളിലും മുൻപ് വാർത്തകൾ വന്നിട്ടുണ്ട് എന്നുള്ളത് കൊണ്ട് തന്നെ താരത്തിന്റെ വുഷു നേട്ടങ്ങളെ കുറച്ചു കാണേണ്ട എന്നതാണ് ഞങ്ങളുടെ വ്യക്തി പരമായ അഭിപ്രായം. ഒരാളുടെ ഭാഗത്തു ഒരു പിഴവ് വരുമ്പോൾ അയാളുടെ മുഴുവൻ നേട്ടങ്ങളെയും കരിവാരിതേക്കുന്ന  രീതി ശരിയല്ല.

ADVERTISEMENTS
Previous articleഅമ്മ കാവലിരുന്നിട്ടും 15 കാരി ബസ് ഡ്രൈവറുടെ കൂടെ ഒളിച്ചോടി-ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ
Next articleആ സിനിമയിൽ ജഗതിയുടെയും മോഹൻലാലിന്റേയും ടൈമിംഗ് കണ്ട് കട്ട് പറയാൻ പോലും മറന്നിട്ടുണ്ട് ഡബിൾ മീനിങ് കോമഡി….. -പ്രിയദർശൻ പറയുന്നു.