Advertisement
Home MOVIES Malayalam അപ്പോൾ തന്നെ അയാൾക്ക് നാല് ഭാര്യമാരുണ്ട് അഞ്ചാം ഭാര്യയായി എന്റെ മകൾ ചക്കിയെ വേണമെന്ന് അവൻ...

അപ്പോൾ തന്നെ അയാൾക്ക് നാല് ഭാര്യമാരുണ്ട് അഞ്ചാം ഭാര്യയായി എന്റെ മകൾ ചക്കിയെ വേണമെന്ന് അവൻ എന്നോട് പറഞ്ഞു ജയറാം പറയുന്നത്.

3651
ADVERTISEMENTS

മലയാളികളുടെ വളരെ പ്രീയപ്പെട്ട താരമാണ് നടൻ ജയറാം സ്വൊന്തം കുടുംബാംഗത്തെ പോലെ ഓരോ മലയാളിയും സ്നേഹിക്കുന്ന താരം അസാമാന്യ അഭിനയ പാടവമുള്ള ചുരുക്കം ചില മലയാള നടന്മാരിൽ ഒരാൾ.

ജയറാം പാർവതി ദമ്പതികളുടെ മക്കളായ കാളിദാസും മാളവികയും ഇരുവരും സിനിമ ലോകത്തേക്ക് തന്നെ അച്ഛനെ പോലെ എത്തിയിരിക്കുകയാണ്. ജയറാമിന്റെ മകൻ കാളിദാസ് ഇപ്പോൾ തന്നെ നിരവധി മലയാളം തമിഴ് ചിത്രങ്ങളിൽ നായക വേഷം ചെയ്തു കഴിഞ്ഞു. ജയറാമിന്റെ മകൾ പാർവതിയും മോഡലിംഗും സ്പോർട്സുമൊക്കെയായി പോവുകയാണ് എങ്കിലും ഉടൻ താനെന്ന സിനിമയിലേക്കത്തും എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ തന്നെ മാളവികയെ തേടി ധാരാളം ഓഫാറുകൾ എത്തിയിട്ടുണ്ട്.

ADVERTISEMENTS

ഇപ്പോൾ വൈറലാവുന്നത് ഒരു സ്വോകാര്യ ചാനലിൽ ഒരു പരിപാടിക്കിടെ ജയറാം പങ്ക് വച്ച തങ്ങളുടെ രസകരമായ ഒരു യാത്രാനുഭവം ആണ്.

സാധാരണ എല്ലാവരും ആഫ്രിക്കയിൽ പോവുക അപ്പോൾ ഏതെങ്കിലും ഒരു ടൗൺ ലക്ഷ്യം വെച്ചു അവിടെ നിന്ന് കാട്ടിലേക്ക് ഒരു സൈറ്റ് സീൻ യാത്ര നടത്തുകയാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി തങ്ങൾ പ്ലാൻ ചെയ്തത് കാടിനുള്ളിൽ അഞ്ചാറു ദിവസം താമസിക്കാനുള്ളതായിരുന്നു. അതിനായി ഇൻറർനെറ്റിൽ കുറെയൊക്കെ പരിധി ഒരു സ്ഥലം ബുക്ക് ചെയ്യുകയായിരുന്നു.

ആ സ്ഥലത്തേക്കുള്ള യാത്ര കുറെ ദൂരം കാട്ടിനുള്ളിലൂടെ സഞ്ചരിച്ചായിരുന്നു എത്തേണ്ടിരുന്നത്. അവർ താമസിക്കാൻ ആയിട്ടുള്ള സൗകര്യം കണ്ടെത്തിയിരുന്നത്. യാത്രയിൽ മൃഗങ്ങളെയും പുലിയും ഒക്കെ കണ്ടിരുന്നു. റിസപ്ഷനിൽ ചെന്നപ്പോഴാണ് തങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ള ചില സംഭവങ്ങൾ അവിടെ നടന്നതെന്ന് ജയറാം പറയുന്നു. അവിടെ ഒരു ഭാഷയും അറിയാത്ത പോലെ പ്രാകൃതരായ കുറെ സ്ത്രീകളാണ് ഉണ്ടായിരുന്നതെന്നും, റൂമിന്റെ ചാവി തിരക്കിയപ്പോൾ റൂമല്ല ടെന്റാണ് തങ്ങൾക്ക് താമസിക്കാൻ ഉള്ളതെന്നും സിബ് തുറക്കുന്ന രീതിയിലുള്ള ആംഗ്യം അവർ കാണിച്ചു തന്നു അപ്പോൾ ആണ് അത് മനസിലാവുന്നത് വന്നു ജയറാം പറയുന്നു.

READ NOW  ശോഭന കാണിക്കുന്നത് കണ്ടു ഭയപ്പെട്ട് നില്‍ക്കുന്ന വിദേശികളില്‍ നിന്ന് രക്ഷിച്ചു കൊണ്ടു പോകുന്നത് ഞങ്ങളാണ് -മുകേഷ് പറഞ്ഞത്

സത്യത്തിൽ രണ്ടു റൂം ആണ് ബുക്ക് ചെയ്തത് ലഭിച്ചത് രണ്ടു റെന്റ് . നടു കാടിനുള്ളിൽ യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ ആ ടെൻറിനുള്ളിൽ കഴിയേണ്ട അവസ്ഥ വരും എന്നുള്ളത് മനസ്സിലാക്കിയപ്പോൾ രണ്ടു ടെന്റ് എന്നുള്ളത് മാറ്റി നാലുപേരും ഒന്നിച്ച് ഒരു ടെന്റിനുള്ളിൽ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും ജയറാം പറയുന്നു.

പിന്നീട് താൻ ഇവിടുത്തെ സെക്യൂരിറ്റിയെ കുറിച്ച് അവരോട് അന്വേഷിച്ചിരുന്നു എന്ത് സുരക്ഷയാണ് തങ്ങൾക്ക് ഇവിടെയുള്ളത് എന്നുള്ള അവരുടെ ചോദ്യത്തിന് പേടിക്കേണ്ട ഉടൻ സെക്യൂരിറ്റി വരുമെന്നാണ് അവർ മറുപടി തന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ വളരെ വലിയ ഉയരമുള്ള തടിയന്മാരായ നാല് നീഗ്രോകൾ തോക്കുമായി തങ്ങളുടെ സെക്യൂരിറ്റിക്കായി അവിടെ എത്തിയിരുന്നു.

ഇതോടെ മൃഗങ്ങളെ കുറിച്ചുള്ള ആശങ്ക മാറി. പക്ഷേ അടുത്ത നിമിഷം മുതൽ അവരെ ആലോചിച്ചു ഭയമായിരുന്നു തനിക്കും കുടുംബത്തിനും എന്ന് ജയറാം പറയുന്നു. പിന്നീട് അവിടെ നിന്നും മാസേ മാര എന്ന ആഫ്രിക്കയിലെ ഒരു ട്രൈബൽ കോളനിയിലേക്കാണ് തങ്ങൾ പോയത്. മസായി എന്ന് ഗോത്രത്തിൽ പെട്ട ആൾക്കാരായിരുന്നു അവിടെ മുഴുവൻ ഉള്ളത് കൊടും കാടിന് നടുവിലാണ് അവരുടെ കോളനി

അവിടെ ഉള്ള സ്ത്രീകൾ മുതിർന്നു വരുന്നതിനനുസരിച്ചു കഴുത്തിൽ ഒരു വലയം ഇടുമെന്നും അത് എന്തിനാണ് എന്ന് വച്ചാൽ കുറെ മുതിർന്നു കഴിയുമ്പോളേക്കും ഈ കഴുത്തു വല്ലതെ നീട് പോകും . അവർ എപ്പോഴെങ്കിലും തങ്ങളുടെ കുടുംബത്തിനോ ഗോത്രത്തിനോ കളങ്കം വരുത്തുന്ന എന്തെങ്കിലും ച്യ്താൽ ഈ വലയം ഊറി മാറ്റും അത് മൂപ്പലം വല്ലാതെ നീണ്ടു വളർന്ന കഴുത്തിന് സ്വൊയം നിൽക്കാനുള്ള കഴിവില്ലാതെ വരുകയും അവരുടെ കഴുത്തൊടിഞ്ഞു അവർ മരിച്ചു പോവുകയും ചെയ്യുമെന്നും അതിനാണ് അങ്ങനെ ചെയ്യുന്നത് എന്നും ജയറാം പറയുന്നു.

READ NOW  മുഖ്യധാരാ മാധ്യമങ്ങളടക്കം ദിലീപിനോട് മാപ്പ് പറയേണ്ടി വരും. ദിലീപ് ഇത് ചെയ്യില്ല എന്ന് എനിക്ക് 100% ഉറപ്പാണ്. യുക്തിസഹജമായ കാരണങ്ങൾ നിരത്തി അഖിൽ മാരാർ

പശുക്കളെ ചുറ്റിപ്പറ്റിയുള്ള ജീവിത രീതിയായിരുന്നു അവരുടേത് .പശുവിന്റെ പാല് മാത്രമല്ല പശുവിന്റെ രക്തവും അവർ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. അതിനായി അവർ പശുവിന്റെ ശരീരത്തിന് ഏതെങ്കിലും ഭാഗത്ത് ട്യൂബ് പോലുള്ള എന്തോ വസ്തു കൊണ്ട് കെട്ടുകയും അവിടത്തെ ഞരമ്പിൽ നിന്നും പശുവിന്റെ ചോരകുത്തിയെടുത്ത് അത് പാലുമായി മിക്സ് ചെയ്ത് ഒരു ജെല്ലി രൂപത്തിലാക്കി കരുതുകയും ചെയ്യുന്നു. ഇതായിരുന്നു അവരുടെ പ്രധാന ഭക്ഷണം. അവിടെ 15 പശുവുള്ള ഒരാൾക്ക് ഒരു വിവാഹം കഴിക്കാം. പശുക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് ഒന്നും രണ്ടും മൂന്നും വിവാഹം കഴിക്കുന്നതിന് അവിടെ പ്രശ്നമില്ലായിരുന്നു എന്നും ജയറാം പറയുന്നു. അവിടെ തങ്ങളെ സ്ഥലം കാണിക്കുന്നതിന് ആയിട്ട് മറ്റും തങ്ങളുടെ വഴികാട്ടിയായി എത്തിയ ഒരു യുവാവിന്റെ കാര്യമാണ് അതീവ രസകരമായതു.

ആ യുവാവിനെ ആ നാട്ടിൽ വലിയ ബഹുമാനം ലഭിച്ചിരുന്നു. അതിന്റെ പ്രധാന കാരണം പശുക്കളെ മേയ്ക്കാൻ കാട്ടിൽ പോകുന്ന സമയത്ത് അയാളെ സിംഹം ക്രമിക്കുകയും സിംഹത്തിനോട് യുദ്ധം ചെയ്ത സിംഹത്തെ കൊലപ്പെടുത്തിയ ധീരനായ യുവാവായിട്ടാണ് അയാളെ നാട്ടുകാർ പരിഗണിച്ചിരുന്നത്. ശരീരമാകെ സിംഹം ആക്രമിച്ചതിന്റെ പാടുകൾ ആയിരുന്നു. അത് അയാൾ തങ്ങളെ കാണിച്ചിരുന്നു എന്നും ജയറാം പറയുന്നു.

READ NOW  അർഹിക്കുന്നതിൽ കൂടുതൽ പരിഗണന നൽകിയിട്ടും കേരളത്തെ മറന്ന വ്യക്തിയാണ് യേശുദാസ് -പറയാൻ കാരണം ഇത്

പക്ഷേ ഇപ്പോൾ ആ വീര പരിവേഷം കൊണ്ടുതന്നെ അയാൾ നാലു വിവാഹം കഴിച്ചിട്ടുണ്ട് അയാൾക്ക് നാല് ഭാര്യമാർ ഉണ്ട് പശുക്കൾ ഇല്ലാതെ തന്നെ. അയാളുടെ വീര പരിവേഷം കൊണ്ടാണ് അയാൾക്ക് നാല് ഭാര്യമാരെ ലഭിച്ചത് എന്നാണ് ജയറാം പറയുന്നത്.

തങ്ങളോട് വളരെയധികം അടുത്ത ഇടപെടുകയും തന്റെ മകൾ ചക്കി അയാളെ മലയാളം ഭാഷ വരെ പഠിപ്പിക്കുകയും ചെയ്തിരുന്നു. എന്നും ജയറാം പറയുന്നു തങ്ങളോട് ഉള്ള സ്നേഹം കൊണ്ട് അയാൾ തന്റെ ഗ്രാമത്തിൽ നിന്ന് ആൾക്കാരെ കൂട്ടിക്കൊണ്ടു തങ്ങൾക്ക് പ്രത്യേക വിരുന്നു ഏർപ്പെടുത്തിയിരുന്നു ജയറാം പറയുന്നു. പോകാൻ നേരം തൻറെ ആഗ്രഹം അയാൾ പ്രകടിപ്പിച്ചതാണ് ജയറാമിനെ അന്തം വിടീച്ചത് എന്ന് അദ്ദേഹം പറയുന്നു.

തങ്ങൾക്ക് പോകാൻ നേരമായപ്പോൾ അവൻ പറഞ്ഞു തനിക്ക് ഒരു ആഗ്രഹമുണ്ടെന്നും സാധിച്ചു തരണമെന്നും. പണമോ ജോലിയോ മറ്റോ ആയിരിക്കുമെന്ന് താൻ കരുതിയിരുന്നു. അതുകൊണ്ട് ധൈര്യമായി പറഞ്ഞോളാൻ പറഞ്ഞു.

അപ്പോഴാണ് അയാൾ പറഞ്ഞത് തന്റെ അഞ്ചാം ഭാര്യയായി അദ്ദേഹത്തിന്റെ മകൾ ചക്കിയെ അവനു വിവാഹം കഴിച്ചു തരണമെന്നാണ് ആ യുവാവ് ആവശ്യപ്പെട്ടത്. അതുവരെ അവർ അയാളെ സിംഹത്തെ കൊന്ന ആളായത് കൊണ്ട് സിംഹം എന്ന് തന്നെയാണ് വിളിച്ചത്. ഇത് കേട്ടതോടെ എല്ലാവരും ഞെട്ടിപ്പോയെന്നും വളരെ പെട്ടെന്ന് തന്നെ അവിടെ നിന്നും തങ്ങൾ തിരിച്ചുപോന്നു ആണ് ജയറാം പറഞ്ഞത്. പിന്നീട് അതുവരെ അയാളോടൊപ്പം വളരെ സൗഹൃദത്തിൽ നടന്ന ചക്കി പിന്നീട് അയാളുടെ പേര് കേൾക്കുമ്പോൾ തന്നെ സ്ഥലം വിടുമെന്നും ജയറാം പറയുന്നു.

ADVERTISEMENTS