Advertisement
Home MOVIES Malayalam ഡോക്ടർ ആവാൻ ഒരുപാട് ആഗ്രഹിച്ച പെൺകുട്ടി പൃഥ്വിരാജുമായുള്ള പ്രണയ ഗോസിപ്പ്. തുടർന്ന് എല്ലാവരെയും ഞെട്ടിച്ച വിവാഹം...

ഡോക്ടർ ആവാൻ ഒരുപാട് ആഗ്രഹിച്ച പെൺകുട്ടി പൃഥ്വിരാജുമായുള്ള പ്രണയ ഗോസിപ്പ്. തുടർന്ന് എല്ലാവരെയും ഞെട്ടിച്ച വിവാഹം നടിയുടെ ജീവിതം ഇങ്ങനെ

104
ADVERTISEMENTS

മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടാൻ സാധിച്ച അഭിനേത്രിയായിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് മലയാളം സിനിമയ്ക്ക് സമ്മാനിച്ച അഭിനേത്രി മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. അതിശക്തമായ കഥാപാത്രങ്ങളെ ആയിരുന്നു മലയാളത്തിൽ താരം അവതരിപ്പിച്ചിരുന്നത് എന്നാൽ മലയാളത്തിൽ വലിയതോതിൽ ഉയർന്നതിനോടൊപ്പം തന്നെ ഗോസിപ്പുകളും മീരയെ തേടി വന്നിരുന്നു സിനിമയിൽ തന്നെ നിലയുറപ്പിക്കണമെന്ന് താൻ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ല എന്നാണ് അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ മീര പറഞ്ഞിരുന്നത് രണ്ടു സിനിമകൾ ചെയ്തതിനുശേഷം ഡോക്ടർ ആവണം എന്നാണ് താൻ ആഗ്രഹിച്ചത്

എന്നാൽ സിനിമയിൽ താൻ നിലനിന്നു പോവുകയായിരുന്നു ചെയ്തത്. സിനിമയിൽ എത്തിച്ച ലോഹിതദാസ് മുതൽ നിരവധി ആളുകളുടെ പേര് ചേർത്ത് ഗോസിപ്പുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടായിരുന്നു. ഒരു കാലത്ത് നടൻ പൃഥ്വിരാജ് മീരയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ വലിയതോതിൽ തന്നെ പ്രചരിച്ചിരുന്നു.

READ NOW  അന്ന് മകൾക്കെതിരെ സൈബർ ആക്രമണവും ശാപവാക്കുകളും ഞാൻ അത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ല അതെന്നെ തകർത്തു കളഞ്ഞു - ആര്യ വെളിപ്പെടുത്തുന്നു

ADVERTISEMENTS

ഉണ്ടാകുന്ന കുട്ടികൾക്ക് ഇടുന്ന പേരുകൾ വരെ മീര ഒരു അഭിമുഖത്തിൽ പ്രഖ്യാപിച്ചിരുന്നു എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പൃഥ്വിരാജ് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് മീര തന്നെ ഒരു വിവാഹ പ്രഖ്യാപനം നടത്തിയിരുന്നു. സംഗീതസംവിധായകനായ മാൻഡലിംഗ് രാജേഷിനെ വിവാഹം കഴിക്കുകയാണ് എന്നതായിരുന്നു താരം നടത്തിയ പ്രഖ്യാപനം.

എന്നാൽ ആ പ്രഖ്യാപനത്തിനുശേഷം മീര എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദുബായിൽ ബിസിനസുകാരനായ അനിൽ ജോണിനെ വിവാഹം കഴിക്കുകയായിരുന്നു ചെയ്തത്. അനിൽ മുൻപ് വിവാഹിതനായിരുന്നു എന്നും അതിനാൽ തന്നെ മീരയുമായുള്ള വിവാഹത്തിന് ആ വീട്ടുകാർ പ്രശ്നമുണ്ടാക്കും എന്നും പറഞ്ഞ് വലിയ പോലീസ് സുരക്ഷയായിരുന്നു മീരയുടെ വിവാഹദിന ഉണ്ടായിരുന്നത്.

മാത്രമല്ല തിരുവനന്തപുരം കോർപ്പറേഷൻ വിവാഹം രജിസ്റ്റർ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നില്ല. ഇതൊക്കെ അക്കാലത്ത് വലിയ തോതിൽ തന്നെ വാർത്തയായി മാറിയിരുന്നു. ഇപ്പോഴും മീര സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും വിവാഹജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല.

READ NOW  മമ്മൂട്ടിയുടെ കുറുമ്പ്/ കലിപ്പ് മറികടക്കാൻ മോഹൻലാൽ കണ്ടെത്തിയ ഒരു മാർഗ്ഗം ഇതാണ്.

ഏറ്റവും അടുത്ത പുറത്തുവന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിന്റെ അഭിമുഖങ്ങളിൽ പോലും തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ മീര തുറന്നു പറഞ്ഞിരുന്നില്ല. രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഒരുമിച്ചുള്ള ഒരു ചിത്രം പോലും മീര പങ്ക് വയ്ക്കുകയും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ വിവാഹജീവിതം വേർപിരിഞ്ഞു എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തി കൂടിയാണ് മീര.

ADVERTISEMENTS