ലോകത്തിൽ ഏറ്റവും സുന്ദരികളായ സ്ത്രീകൾ ഉള്ള രാജ്യം ഏത് – സന്തോ ജോർജ് കുളങ്ങര നൽകിയ മറുപടി

510

വിവിധ രാജ്യങ്ങൾ സന്ദർശിക്കുക അവിടുത്തെ സംസ്കാരങ്ങളെ കുറിച്ച് അറിയുക എന്നൊക്കെ പറയുന്നത് ഒരു പുതിയ അനുഭവമാണ്. പലർക്കും വളരെയധികം പ്രിയപ്പെട്ട ഒന്നാണ് യാത്രകൾ എന്നു പറയുന്നത്. നമ്മുടെ മനസ്സിലെ പല ഭാരങ്ങളെയും മാറ്റി നിർത്താൻ ഒരു യാത്രയ്ക്ക് സാധിക്കും എന്നാണ് പറയുന്നത്.. അത്തരത്തിൽ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ കൂടിയും യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണ് സന്തോഷ് ജോർജു കുളങ്ങര.

അദ്ദേഹത്തിന്റെ യാത്രകളും യാത്ര വിവരണങ്ങളും വളരെ ഹൃദ്യമായ രീതിയിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. കാരണം അത്രയും മനോഹരമായാണ് താൻ പോയിട്ടുള്ള സ്ഥലങ്ങളെ കുറിച്ചൊക്കെ അദ്ദേഹം സംസാരിക്കുകയും ചെയ്യാറുള്ളത്. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ന്യൂസിലെ സഞ്ചാരം എന്ൻ ടെലിവിഷൻ പരുപാടിയിൽ കൂടെയാണ് അദ്ദേഹം തന്റെ ടെലിവിഷൻ കരിയർത്തുടങ്ങിയത് ഇന്ന് അത് സഫാരി എന്ൻ സ്വൊന്തം ചാനലിൽ എത്തി നിൽക്കുന്നു.

ADVERTISEMENTS
   

അടുത്തകാലത്ത് അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ ലോകത്തിൽ വച്ച് ഏറ്റവും സുന്ദരികളായ സ്ത്രീകളുള്ളത് എവിടെയാണ് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു. വലിയ പ്രശ്നങ്ങളുണ്ടാകുമെന്നതു കൊണ്ട് ഇന്ത്യയെന്നുതന്നെ താൻ പറയാമെന്നാണ് ആദ്യം പറഞ്ഞത്. എങ്കിലും ഇന്ത്യയല്ലാതെ മറ്റൊരു രാജ്യം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഏതു രാജ്യമായിരിക്കും തിരഞ്ഞെടുക്കുന്നത് എന്ന് അവതാരകൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.

Ethiopian women

എത്യോപ്യൻ സുന്ദരിമാർ വളരെ പ്രത്യേകതകൾ നിറഞ്ഞ ആളുകളാണ് എന്നാണ് അദ്ദേഹം പറയുന്നത്. അവരുടെ സൗന്ദര്യം എന്ന് പറയുന്നത് ഒരുപാട് പ്രത്യേകത നിറഞ്ഞതാണ്. ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ കഴിയുന്ന ആളുകൾ എന്നതിലുപരി ഒരു മധ്യേഷ്യയുടെയും ആഫ്രിക്കയുടെയും വെസ്റ്റേണിന്റെയും ഒരു മിക്സ്ചർ ആണ് അവർ.

അതുപോലെ തന്നെ മൊറോക്കോയിലെ സൗന്ദര്യവും വ്യത്യസ്തമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് അവരൊക്കെ താമസിക്കുന്നതെന്ന് പറഞ്ഞാൽ നമ്മൾ വിശ്വസിക്കില്ല അതുപോലെയുള്ള സൗന്ദര്യമാണ് അവരുടേത്.

Morocco woman

എല്ലാ ഭൂഖണ്ഡത്തിലും വളരെ മനോഹരത നിറഞ്ഞ സുന്ദരികളായ സ്ത്രീകളുണ്ട് ഒരാളുടെ സൗന്ദര്യസങ്കല്പം എന്താണ് എന്നത് ആശ്രയിച്ചിരിക്കും ഈ ചോദ്യത്തിനുള്ള ഉത്തരം. എല്ലാ രാജ്യത്തെയും സൗന്ദര്യ സങ്കല്പം വളരെയധികം ആസ്വദിക്കുന്ന വ്യക്തിയാണ് താൻ. തനിക്ക് എല്ലാ രാജ്യത്തെയും സൗന്ദര്യ സങ്കല്പത്തോടെ വലിയ ഇഷ്ടവുമാണ്.

എങ്കിലും ഒരല്പം കൂടുതലുള്ളത് എത്യോപ്യയിലെയും മൊറോക്കോയിലെയും സൗന്ദര്യം തന്നെയാണ്. അതിമനോഹരമാണ് അവിടുത്തെ സൗന്ദര്യമെന്ന് തനിക്ക് തോന്നാറുണ്ട് എന്നും പറയുന്നുണ്ട് സന്തോഷ് ജോർജ് കുളങ്ങര. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

ADVERTISEMENTS
Previous articleമോഹൻലാലിന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിട്ട് പോലും ഡാൻസർ തമ്പികേട്ടില്ല ഇന്നയാളുടെ അവസ്ഥ- ശാന്തി വിള ദിനേശ്
Next articleമഞ്ഞുമ്മൽ ബോയ്സിൽ വേഷം കിട്ടിയപ്പോൾ സലിം കുമാർ മകനോട് പറഞ്ഞത് കേട്ട് അന്തം വിട്ടു സോഷ്യൽ മീഡിയ – മകൻ പറഞ്ഞത്