Advertisement
Home MOVIES Malayalam മഞ്ഞുമ്മൽ ബോയ്സിൽ വേഷം കിട്ടിയപ്പോൾ സലിം കുമാർ മകനോട് പറഞ്ഞത് കേട്ട് അന്തം വിട്ടു സോഷ്യൽ...

മഞ്ഞുമ്മൽ ബോയ്സിൽ വേഷം കിട്ടിയപ്പോൾ സലിം കുമാർ മകനോട് പറഞ്ഞത് കേട്ട് അന്തം വിട്ടു സോഷ്യൽ മീഡിയ – മകൻ പറഞ്ഞത്

41
ADVERTISEMENTS

ഇപ്പോൾ മലയാള സിനിമയിൽ തന്നെ വലിയ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് . ഒരു അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു സലിം കുമാറിന്റെ മകൻ കാഴ്ച വെച്ചിരുന്നത്. ഒരു അപകടഘട്ടത്തിൽ തന്റെ സുഹൃത്തിന് ഉണ്ടാകുന്ന ആപത്തും അത് പ്രതീക്ഷിക്കാത്തതിനാൽ തന്നെ പകച്ചു പോയി മറ്റൊരു മാനസികാവസ്ഥയിലേക്ക് മാറിപ്പോകുന്ന ഒരു കഥാപാത്രമായി വളരെ മികച്ച രീതിയിൽ തന്നെ തന്റെ റോള് മനോഹരമായി അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി.

ഇപ്പോൾ ഈ ചിത്രത്തിന്റെ ഇന്റർവ്യൂ സമയത്ത് അദ്ദേഹത്തോട് അവതാരിക ചോദിക്കുന്ന ഒരു ചോദ്യവും അതിന് പറയുന്ന മറുപടിയും ആണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

അച്ഛൻ എന്തെങ്കിലും ടിപ്പുകൾ നൽകിയിട്ടുണ്ടായിരുന്നോ അഭിനയ സമയത്ത് എന്നായിരുന്നു അവതാരികയുടെ ചോദ്യം. അച്ഛൻ വലുതായി എന്നെ മൈൻഡ് ആക്കിയിട്ടില്ല എന്ന് രസകരമായ രീതിയിലാണ് ഇതിന് താരം മറുപടി പറയുന്നത്. അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് ഞാൻ രണ്ടു സിനിമകളിലാണ് അഭിനയിച്ചത് ഒന്ന്ലവ് ഇൻ സിംഗപ്പൂർ മറ്റൊന്ന് മാലിക് ഈ രണ്ടു ചിത്രങ്ങളിലും അച്ഛന്റെ ചെറുപ്പകാലം ആണ് അഭിനയിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഈ സിനിമയിൽ എന്നെ വിളിച്ചപ്പോൾ അച്ഛൻ ചോദിച്ചത് എന്റെ ചെറുപ്പകാലം അല്ലാതെ വേറെ റോളിന് ആരാടാ നിന്നെയൊക്കെ വിളിക്കുന്നത് എന്നാണ്.

READ NOW  മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുമോ ആ ചോദ്യത്തിന് ദിലീപിന്റെ മറുപിടി ആരും പ്രതീക്ഷിച്ചിരുന്നതല്ല പക്ഷേ മഞ്ജുവിന്റെ മറുപിടി അതിലും മാസ്സ്.

 

ഞാനപ്പോൾ പറഞ്ഞു ഗണപതിയാണ് വിളിച്ചത് എന്ന്. ആ ചുമ്മാതല്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞുവെന്ന് മകൻ രസകരമായ രീതിയിൽ പറയുന്നുണ്ട്. അച്ഛന്റെ ശൈലികൾ ഒക്കെ അതേപോലെ ലഭിച്ചിട്ടുണ്ട് എന്നും യഥാർത്ഥ ജീവിതത്തിലും അച്ഛനെ പോലെ വളരെ പെട്ടെന്ന് കൗണ്ടർ അടിക്കാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് സലിം കുമാറിന്റെ മകൻ എന്നും ഒക്കെ പലരും കമന്റുകളിലൂടെ പറയുന്നുണ്ട്.

അച്ഛന് അഭിമാനമായി തന്നെ മകൻ വളരട്ടെ എന്നും മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ മകനെ കാത്ത് ഇനിയും ഉണ്ടാവട്ടെ എന്നുമാണ് പ്രേക്ഷകരും പറയുന്നത്. റിലീസായി ഒരാഴ്ച കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ സ്വീകാര്യത നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം എന്നതുകൊണ്ട് തന്നെ ഈ ചിത്രം വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട് .

READ NOW  "മോഹൻലാലിന് എയ്ഡ്സ്, നടിമാർ പരിഭ്രാന്തിയിൽ" എന്ന തലക്കെട്ടോടെ അന്നയാൾ അത് പ്രിന്റ് ചെയ്തു വിറ്റു ,പണം തട്ടാനുള്ള ശ്രമം പാളിയപ്പോൾ ഉണ്ടായ പക ,വൈറൽ കുറിപ്പിലെ വിശദാംശങ്ങൾ
ADVERTISEMENTS