Advertisement
Home MOVIES Malayalam ഇവര്‍ക്കറിയില്ലേ നമ്മള്‍ എന്താണ് എന്ന്; എന്നിട്ടും … – നൊമ്പരപ്പെടുത്തുന്ന വാക്കുകളുമായി ദിലീപ് വീഡിയോ വൈറൽ.

ഇവര്‍ക്കറിയില്ലേ നമ്മള്‍ എന്താണ് എന്ന്; എന്നിട്ടും … – നൊമ്പരപ്പെടുത്തുന്ന വാക്കുകളുമായി ദിലീപ് വീഡിയോ വൈറൽ.

399
ADVERTISEMENTS

മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വന്ന് സിനിമാലോകത്തേക്ക് കടന്നു വന്ന നടനാണ് ദിലീപ്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി ദിലീപ് മാറുകയും ചെയ്തു. ജനപ്രിയനായകൻ എന്ന പേര് വളരെ പെട്ടെന്ന് തന്നെ സ്വന്തമാക്കാൻ ദിലീപിന് സാധിക്കുകയായിരുന്നു.

ഇപ്പോഴിതാ പവി കെയർ ടെക്കർ എന്ന ചിത്രത്തിലൂടെ വീണ്ടും ആ പഴയ ദിലീപ് ആയി അദ്ദേഹം തിരികെ വരുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഈ സാഹചര്യത്തിൽ പഴയ ഒരു അഭിമുഖത്തിൽ ദിലീപ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന ദിലീപ് സ്വകാര്യ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

ADVERTISEMENTS

നമ്മള്‍ അന്തമായിട്ട് എല്ലാം നമ്മുടേതാണ് എല്ലാവരും നമ്മുടേതാണ് എന്നൊക്കെ പറഞ്ഞു വിശ്വസിച്ചു പോകുമ്പോൾ ദൈവം നമ്മളോട് പറയും അങ്ങനെയല്ല ഒന്ന് കണ്ടോളൂ എന്ന്. അപ്പോഴാണ് നമ്മൾ വിശ്വസിച്ചിരുന്ന നമ്മൾ സ്നേഹിച്ചിരുന്ന ആൾക്കാരൊക്കെ നമ്മൾക്കെതിരെ എതിർ ഭാഗത്തു നിന്ന് സംസാരിക്കുമ്പോൾ നമ്മൾ ഷോക്ക് ആയി പോകാറുണ്ട് . അപ്പോള്‍ നമ്മള്‍ ചിന്തിക്കരുണ്ട് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇങ്ങനെ പറയുന്നത്. ഇവര്‍ക്കറിയില്ലേ നമ്മള്‍ എന്താണ് എന്ന്; എന്നിട്ടും എന്താണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് ചിന്തിച്ചു പോകാറുണ്ട് എന്നും താരം വളരെ ഇമോഷണൽ ആയി പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്,

READ NOW  സിനിമയിൽ നിങ്ങളുടെ സൗഹൃദത്തിന് ഒരു പ്രത്യേക ഭംഗിയാണ് - എന്താണ് അതിന്റെ കാരണം? മുകേഷ് നൽകിയ മറുപടി ഇങ്ങനെ

വളരെ വേദനയോടെയാണ് ദിലീപ് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ദിലീപിന്റെ ഈ ഒരു അഭിമുഖം കാണുന്ന ആളുകളില്‍ ഒരു വിഭാഗം  ദിലീപിന്റെ മനസ്സിലെ ആ വേദന മനസ്സിലാക്കുന്ന രീതിയില്‍ കമെന്റുകള്‍ ഇടുന്നുണ്ട്. ഒരു വിഭാഗം താരത്തിന്റെ പ്രവര്‍ത്തികളുടെ ഫലമാണ് എന്ന രീതിയിലും കമെന്റുകള്‍ ഇടുന്നുണ്ട്. അടുത്തകാലത്ത് സ്വകാര്യ ജീവിതത്തിൽ ദിലീപിന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നിട്ടുണ്ട്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ജയിൽവാസം വരെ ദിലീപിന് അനുഭവിക്കേണ്ടതായി വന്നിരുന്നു. അതിനുശേഷം സിനിമയിൽ നിന്നും മറ്റും നിരവധി ആളുകൾ ദിലീപിനെതിരെ രംഗത്തു വരുന്ന സാഹചര്യമാണ് ഉണ്ടായത്. ഈ ഒരു സാഹചര്യത്തെക്കുറിച്ച് ആയിരിക്കാം ഒരുപക്ഷേ ദിലീപ് ഉദ്ദേശിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

കുറച്ച് അധികം കാലങ്ങളിൽ ആയി പൊതുപരിപാടികളിൽ പോലും ദിലീപ് അത്ര സജീവമായിരുന്നില്ല. ആളുകളിൽ നിന്നൊക്കെ വേറിട്ട് നിൽക്കുകയായിരുന്നു ദിലീപ് ചെയ്തിരുന്നത്. വളരെ കുറച്ചു കാലങ്ങളെ ആയിട്ടുള്ളൂ വീണ്ടും പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലും ഒക്കെ തന്നെ ദിലീപ് സജീവമായി തുടങ്ങിയിട്ട്. എന്നാൽ ആ പഴയ എനർജി ഇപ്പോഴും ദിലീപിൽ തിരികെ വന്നിട്ടില്ലെന്ന് ചിലർ പറയുന്നുണ്ട്..

READ NOW  നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ് - പരാതി നൽകി യുവതി
ADVERTISEMENTS