Advertisement
Home MOVIES എനിക്ക് അത് ഇഷ്ടമല്ല താല്പര്യമില്ല അങ്ങനെ പറഞ്ഞപ്പോൾ തനിക്ക് റോളില്ലെന്ന് പറഞ്ഞ് അപ്പോഴേ പുറത്താക്കുകയാണ് :...

എനിക്ക് അത് ഇഷ്ടമല്ല താല്പര്യമില്ല അങ്ങനെ പറഞ്ഞപ്പോൾ തനിക്ക് റോളില്ലെന്ന് പറഞ്ഞ് അപ്പോഴേ പുറത്താക്കുകയാണ് : മലയാളത്തിലെ അഭിനയത്തിനോടൊപ്പമുള്ള കിടക്ക പങ്കിടൽ രീതിയെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗീതി സംഗീത

5241
ADVERTISEMENTS

ക്യൂബൻ കോളനി എന്ന ചിത്രത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ഗീതി താരം അഭിനയ രംഗത്തേക്ക് എത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

മലയാള സിനിമയിൽ ആരും ഒന്നും നിർബന്ധിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്ന് ഗീതി സംഗീത. കരിയറിന്റെ തുടക്കത്തില് തന്നെ സമീപിച്ച് ചോദിച്ചിരുന്നുവെങ്കിലും താത്പര്യമില്ലെന്ന് പറഞ്ഞപ്പോള് റോളില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്ന് ഗീതി പറയുന്നു.

ഗീതി സംഗീതയുടെ വാക്കുകൾ ഇങ്ങനെ;

ADVERTISEMENTS

‘ഇവിടെ ആരും നിർബന്ധിക്കില്ല. പുതിയ കുട്ടികളുടെ മാതാപിതാക്കൾ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ആരും നിങ്ങളെ ഒന്നും ചെയ്യാൻ നിർബന്ധിക്കില്ല. ചിലപ്പോൾ അവർ ചോദിച്ചേക്കാം. ആദ്യം ഒന്നുരണ്ടുപേർ എന്നോട് ചോദിച്ചു, ഞാൻ അങ്ങനെയല്ലെന്ന് അവരോട് പറഞ്ഞു.

READ NOW  സ്വത്തിനോടും പണത്തിനോടും വല്ലാത്ത ആർത്തിയാണ് ഗണേഷ് കുമാറിന് അന്ന് സഹോദരി പറഞ്ഞത്.

എല്ലാ ജോലിയും ഉപേക്ഷിച്ച് സ്നേഹത്തോടെ ഞാൻ വന്നു. മര്യാദയുള്ള ജോലിയുണ്ടെങ്കിൽ വിളിക്കൂ, ഇല്ലെങ്കിൽ നമ്മളെ വിട്ടേക്കൂ. പിന്നെ ആരും ചോദിക്കില്ല. ഒരു പടമുണ്ട് പക്ഷേ ഗീതിയുടെ രീതിക്ക് പറ്റില്ല എന്ന് ചിലർ പറയും. ഇവിടെ എല്ലാം പരസ്യമാണ്. ഇൻഡസ്ട്രിയിൽ ഗീതി എന്ത് രീതിയിൽ ജോലി ചെയ്യുമെന്ന് മറ്റുള്ളവർ അറിയുന്നത് നല്ലതാണ് അതൊരു സന്തോഷവും അഭിമാനവുമാണ്.

ADVERTISEMENTS