Advertisement
Home MOVIES Malayalam ‘മകന് മുന്നിൽ വെച്ച് മോഹൻലാൽ അപമാനിച്ചു; എന്നെ ഇനിയും മലയാള സിനിമ തിരിച്ചറിഞ്ഞിട്ടില്ല’: ഉള്ളുതുറന്ന് സംവിധായകൻ...

‘മകന് മുന്നിൽ വെച്ച് മോഹൻലാൽ അപമാനിച്ചു; എന്നെ ഇനിയും മലയാള സിനിമ തിരിച്ചറിഞ്ഞിട്ടില്ല’: ഉള്ളുതുറന്ന് സംവിധായകൻ എം.ബി. പത്മകുമാർ

24
ADVERTISEMENTS

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിൽ നിന്ന് തനിക്കും മകനും നേരിടേണ്ടി വന്ന കടുത്ത അവഗണനയെക്കുറിച്ചും അപമാനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സംസ്ഥാന അവാർഡ് ജേതാവും സംവിധായകനുമായ എം.ബി. പത്മകുമാർ. അടുത്തിടെ തിരുവല്ലയിൽ നടന്ന ഒരു ചടങ്ങിനിടെ മകനുമൊത്ത് മോഹൻലാലിനൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോഴാണ് താരം മുഖത്തുനോക്കാതെ കയർത്തു സംസാരിച്ചതെന്നും, താനാരെന്ന് അദ്ദേഹത്തിന് മനസ്സിലായില്ലെന്നും പത്മകുമാർ വെളിപ്പെടുത്തി. ‘മാസ്റ്റർ ബിൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം സിനിമാലോകത്തെ തന്റെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചത്.

അവാർഡുകൾ പലത് നേടിയിട്ടും സൂപ്പർ താരങ്ങളുടെ മുന്നിൽ താൻ ഒന്നുമല്ലെന്ന വലിയ പാഠമാണ് ഈ സംഭവം തന്നെ പഠിപ്പിച്ചതെന്ന് പത്മകുമാർ പറയുന്നു. “തിരുവല്ലയിൽ ഒരു ചടങ്ങിനെത്തിയതായിരുന്നു മോഹൻലാൽ. അവിടെ മമ്മൂട്ടിയും ശ്വേത മേനോനും അടക്കമുള്ള മറ്റ് താരങ്ങളുമുണ്ടായിരുന്നു. മകന്റെ നിർബന്ധപ്രകാരമാണ് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നത്. സംസ്ഥാന അവാർഡുകൾ നേടുകയും, ചിത്രങ്ങൾ അന്താരാഷ്ട്ര ചലച്ചിത്ര മേളകളായ പനോരമയിലടക്കം പ്രദർശിപ്പിക്കപ്പെടുകയും ചെയ്ത ഒരു സംവിധായകൻ എന്ന നിലയിൽഅദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നത് എന്നാൽ അദ്ദേഹം എന്നെ തിരിച്ചറിയുമെന്നും വിശേഷങ്ങൾ ചോദിക്കുമെന്നും ഞാൻ കരുതി. എന്നാൽ അദ്ദേഹം എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അപ്പോൾ തന്നെ കണ്ണെടുത്തു. അപ്പോൾ എന്റെ മകൻ എന്റെ മുഖത്തേക്ക് ഒന്നുനോക്കി ,” പത്മകുമാർ വ്യക്തമാക്കുന്നു.

READ NOW  മലയാള സിനിമയിൽ തനിക്കെതിരെ നടന്ന ഗൂഡാലോചനകളുടെ തെളിവുകൾ സൽമാനും വിജയ് യും അന്ന് തന്നോട് പറഞ്ഞത് സിദ്ദിഖ് അന്ന് പറഞ്ഞത്.

മകനൊരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹത്താൽ, താൻ ആ വിഷയം ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞു എന്നാൽ അദ്ദേഹം ശ്രദ്ധിച്ചില്ല. അപ്പോൾ ഞാൻ മകനോട് പറഞ്ഞു മോഹൻലാൽ സംസാരിച്ചു നിൽക്കുന്നതിനിടെ അദ്ദേഹത്തിന്റെ പുറകിൽ മാറിനിൽക്കാൻ പറഞ്ഞു അപ്പോൾ ഫോട്ടോ താൻ അവിടെ നിന്ന് എടുക്കാം എന്നും പത്മകുമാർ മകനോട് പറഞ്ഞു. എന്നാൽ ഇത് കണ്ട മോഹൻലാൽ “എന്താ ഇങ്ങോട്ട് കേറി വന്ന് എടുക്ക്” എങ്ങോട്ടു തള്ളിക്കേറി വന്നു എടുക്ക് എന്ന് വളരെ പരുഷമായി പറയുകയായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. തന്റെ മുഖത്തേക്ക് നോക്കുക പോലും ചെയ്യാതെയായിരുന്നു താരത്തിന്റെ പ്രതികരണം. ഈ സംഭവം മകനെ വല്ലാതെ വേദനിപ്പിച്ചുവെന്നും, ഭാവിയിൽ അച്ഛനെ മലയാള സിനിമ വലിയ രീതിയിൽ അംഗീകരിക്കുന്ന അന്ന് മാത്രമേ ഈ ഫോട്ടോ പുറത്തുവിടുകയുള്ളൂ എന്ന് മകൻ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENTS
READ NOW  എന്തൊക്കെയാണ് ചെകുത്താൻ വിളിച്ചു പറയുന്നത് ; പത്ര പ്രവർത്തകരെക്കാളും ബുദ്ധിമമാനാണ് ചെകുത്താൻ എന്ന് ബാല

മോഹൻലാൽ എന്ന വലിയ പ്രതിഭയ്ക്ക് തന്നെ മനസ്സിലായില്ലെങ്കിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം ഇനിയും എത്രയോ താഴെയാണെന്ന തിരിച്ചറിവാണ് തനിക്കുണ്ടായതെന്ന് പത്മകുമാർ പറയുന്നു. സിനിമാ രംഗത്തെ തന്റെ തുടക്കകാലത്ത് ‘ഹരികൃഷ്ണൻസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് സംവിധായകൻ ഫാസിൽ വഴിയാണ് മോഹൻലാലിനെ ആദ്യമായി കാണുന്നതെന്നും ആ ഓർമ്മകളും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു. അന്ന് കണ്ട മോഹൻലാലിനെ തനിക്ക് ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂപ്പർ താരങ്ങളെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രണ്ട് ശക്തമായ തിരക്കഥകൾ തയ്യാറാക്കിയിരുന്നു. മോഹൻലാലിനെ വെച്ചുള്ള പ്രോജക്ടിനെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹവുമായി വളരെ അടുപ്പമുള്ള ഒരു പ്രൊഡക്ഷൻ കൺട്രോളറെ സമീപിച്ചിരുന്നു. എന്നാൽ അവാർഡ് സിനിമകൾ ചെയ്തതുകൊണ്ട് കാര്യമില്ലെന്നും, ഒരു കൊമേഴ്സ്യൽ സിനിമ ചെയ്ത് വിജയിച്ചതിന് ശേഷം മാത്രം ലാൽ സാറിനെ കാണാൻ വരിക എന്നുമായിരുന്നു കൺട്രോളറുടെ മറുപടിയെന്ന് അദ്ദേഹം പറയുന്നു. ഫഹദ് ഫാസിലിനെ നേരിൽ കാണാൻ പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല.

READ NOW  മോഹൻലാൽ ശ്രീകുമാരൻ തമ്പിയോട് ചെയ്ത വൻ ചതി നഷ്ടപ്പെട്ടത് അദ്ദേഹത്തിന് സ്വന്തം വീട്.

വർഷങ്ങളായി താൻ നേരിടുന്ന ഇത്തരം അവഗണനകളും വേദനകളും കടലാസിലേക്ക് പകർത്തുകയാണ് പത്മകുമാർ ഇപ്പോൾ. തന്റെ മനസ്സിലുണ്ടായിരുന്ന ഈ രണ്ട് തിരക്കഥകളും കൂട്ടിച്ചേർത്ത് ശക്തമായ ഒരു നോവൽ തയ്യാറാക്കിയിരിക്കുകയാണെന്നും, പ്രമുഖ പ്രസാധകർ വഴി അത് ഉടൻ പുറത്തിറങ്ങുമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിക്കുന്നത്. സിനിമാലോകത്തെ തിളക്കങ്ങൾക്കപ്പുറം ചെറിയ കലാകാരന്മാർക്ക് നേരിടേണ്ടി വരുന്ന അവഗണനകളുടെ നേർചിത്രമാവുകയാണ് ഈ തുറന്നുപറച്ചിൽ.

ADVERTISEMENTS