Advertisement
Home MOVIES Malayalam ഓസ്ക്കാര്‍ മേടിച്ച സംവിധായകന്‍ വന്നാലും അങ്ങനെ ഒരു സിനിമ ചെയ്യില്ല അത്രക്ക് വെറുപ്പാണ് അതിനോട്...

ഓസ്ക്കാര്‍ മേടിച്ച സംവിധായകന്‍ വന്നാലും അങ്ങനെ ഒരു സിനിമ ചെയ്യില്ല അത്രക്ക് വെറുപ്പാണ് അതിനോട് – കാവ്യ അന്ന് പറഞ്ഞത്.

2752
ADVERTISEMENTS

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് കാവ്യ മാധവൻ. കുറച്ചധികം കാലങ്ങളായി സിനിമയിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് താരം എന്നാൽ താരത്തിനോട് ഒരു പ്രത്യേക ഇഷ്ടം തന്നെ ആരാധകർക്ക് ഇപ്പോഴും ഉണ്ടെന്ന് പറയുന്നതാണ് സത്യം.

കാവ്യയുടെ ജീവിതത്തിൽ സംഭവിച്ച ഓരോ സംഭവങ്ങളെക്കുറിച്ചും പ്രേക്ഷകർ ഇപ്പോഴും ഓർമ്മിക്കുന്നു. മലയാള സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച ചിത്രങ്ങൾ അഭിനയിച്ച അഭിനേത്രിയായിരുന്നു കാവ്യ മാധവൻ. ഒരുപക്ഷേ അന്യഭാഷകളിലേക്ക് ഒക്കെ പോയിരുന്നു നയൻതാരയെ പോലെ ലേഡീ സൂപ്പർസ്റ്റാർ എന്നൊക്കെ അറിയപ്പെടാൻ സാധ്യതയുള്ള ഒരു നടി കൂടിയായിരുന്നു കാവ്യ.

ഇപ്പോഴത്തെ കാവ്യയുടെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ തനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യം എന്താണെന്നാണ് താരം പറയുന്നത്. തനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യം എന്നത് പൂച്ചയാണ്.

ADVERTISEMENTS
READ NOW  ആളുകൾക്ക് എന്നോടുള്ള സ്നേഹമാണ് അവർ പ്രകടിപ്പിക്കുന്നത് അതിനു നിങ്ങള്ക്ക് അസൂയയാണ്.ശ്രീനിവാസൻ സംവിധായകനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

പൂച്ചയോടെ മാത്രമാണ് തനിക്ക് വലിയ ഇഷ്ടക്കേട് ഉള്ളത് മറ്റു മൃഗങ്ങളോട് ഒന്നും തന്നെ യാതൊരു ഇഷ്ടക്കേടുമില്ല. തന്റെ വീട്ടിൽ കൊച്ച് ഒരു അക്വേറിയം ഉണ്ട് അതിൽ മത്സ്യങ്ങൾ ഉണ്ട് അതുപോലെ പക്ഷികളെയും ഇഷ്ടമാണ്. നായകളോടും ഒരു ഇഷ്ടക്കുറവും ഇല്ല. പക്ഷേ അവയുടെ ശരീരത്തിൽ ഒന്നും തൊടുന്നത് ഇഷ്ടമല്ല. എന്നാൽ പൂച്ചയോട് അങ്ങനെയല്ല വല്ലാത്തൊരു വെറുപ്പാണ് പൂച്ചയോട് തോന്നുന്നത്.

അതിന് വീട്ടിലുള്ള എല്ലാവരും പറയുന്നത് ഞാൻ കഴിഞ്ഞ ജന്മത്തിൽ എലി ആയിരിക്കും എന്നാണ്. മലയാളത്തിൽ ഒരു പ്രമുഖ സംവിധായകൻ കാവ്യാ മാധവനെയും ഒരു പൂച്ചയെയും പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരു സിനിമ ചെയ്യുകയാണ്. ആ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ അപ്പോൾ കാവ്യ എന്ത് ചെയ്യുമെന്നാണ് ഇതിനു മറുപടിയായി അവതാരകൻ ചോദിക്കുന്നത്.

എന്തുവന്നാലും താൻ ആ സിനിമ ചെയ്യില്ല എന്നും ആ സംവിധായകനോട് മാപ്പ് പറയുകയും ചെയ്യും എന്നാണ് കാവ്യ പറയുന്നത്. ഓസ്കാർ ലഭിക്കുമെന്ന് പറഞ്ഞാലും താനാ സിനിമ ചെയ്യില്ല എന്നും അത്രത്തോളം ദേഷ്യമാണ് തനിക്ക് പൂച്ചയോട് ഉള്ളത് എന്നും കാവ്യ പറയുന്നുണ്ട്. എന്നാൽ പൂച്ചയോട് ഇത്രയും വെറുപ്പ് വരാനുള്ള കാരണം എന്താണെന്ന് തനിക്ക് അറിയില്ല. പക്ഷേ കാരണമില്ലാത്ത ഒരു വെറുപ്പാണ് പൂച്ചയോട് ഉള്ളത് എന്ന് നടി വ്യക്തമാക്കുന്നുണ്ട്

READ NOW  അമൃതയുടെ പോസ്റ്റിനു പിന്തുണയുമായി ഗോപി സുന്ദർ - അദ്ദേഹം അമൃതയോട് പറഞ്ഞത് ഇങ്ങനെ.
ADVERTISEMENTS