മലയാളികളുടെ എല്ലാം സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മെഗാസ്റ്റാർ പട്ടം മമ്മൂട്ടി തോളിലേറ്റി നിൽക്കുകയാണ് ഇന്നും ആ സ്ഥാനം അലങ്കരിക്കാൻ മലയാള സിനിമയിൽ മറ്റൊരാൾ വന്നിട്ടില്ല.. മലയാള സിനിമയിൽ മമ്മൂട്ടിയോളം തന്നെ വലിയ ആരാധകരുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടിയുടെ ഭാര്യ സുൽഫിത്ത് . സഹപ്രവർത്തകർക്കും മലയാളി ആരാധകർക്കും ഒക്കെ സുൽഫിത്തിനെ കുറിച്ച് പറയാൻ 100 നാക്കാണ്. പ്രണയം എന്താണ് എന്ന് കണ്ടുപഠിച്ചത് വാപ്പയുടെയും ഉമ്മയുടെയും അരികിൽ നിന്നാണ് എന്നാണ് മകനായ ദുൽഖർ സൽമാൻ പോലും പല അഭിമുഖങ്ങളിലും പറഞ്ഞിരിക്കുന്നത്.
അത്രത്തോളം മാതൃക ദമ്പതിമാരാണ് ഇരുവരും. മമ്മൂട്ടിക്ക് ഭാര്യയെ എന്നാൽ ഭാര്യ മാത്രമല്ല ഒരു നല്ല സുഹൃത്തു കൂടിയാണ്. പലപ്പോഴും തന്റെ ഭാര്യയെ കുറിച്ച് വാചാലനാകുന്ന നല്ലൊരു ജീവിത പങ്കാളിയാണ് മമ്മൂക്ക എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഒരിക്കൽ ഭാര്യയെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പൊതുവേ മമ്മൂക്കയെക്കുറിച്ച് ഉയർന്നു വന്നിട്ടുള്ള ഏറ്റവും വലിയ വാർത്തകൾ എന്നത് മമ്മൂട്ടി ഒരു ചൂടനായ വ്യക്തിയാണ് ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കാതെ ദേഷ്യമാണ് അദ്ദേഹത്തിന്റെത് എന്നൊക്കെയാണ്.
എന്നാൽ താൻ അങ്ങനെയൊക്കെ തന്നെയാണെന്ന് അംഗീകരിക്കുകയാണ് മമ്മൂട്ടി എല്ലാവരും പറയുന്നതുപോലെ തന്നെയുള്ള സ്വഭാവമാണ് തന്റേത്, വീട്ടിൽ ആണെങ്കിൽ കുറച്ചുകൂടി ഗൗരവവും ദേഷ്യവും പരിക്കത്തരവും ഒക്കെയുള്ള ഒരു വ്യക്തി. അങ്ങനെയുള്ള തന്നെ ഒരാൾ സഹിക്കുക എന്നു പറയുന്നത് വളരെ വലിയ കാര്യമാണ് .അത്തരത്തിൽ തന്നെ സഹിക്കുന്ന വ്യക്തിയാണ് തന്റെ ഭാര്യയായ സുലു. എല്ലാത്തിലും ഉപരി തന്റെ സാന്നിധ്യം പലപ്പോഴും വീട്ടിൽ ഉണ്ടാവാറില്ല അത്രത്തോളം തിരക്കുകളാണ് .വീട്ടിൽ നിന്നും അകന്നു നിൽക്കുന്നത് ഒരു പതിവായി മാറിയിരുന്നു.
ഇപ്പോഴാണെങ്കിൽ അതിൽ നിന്നും ഒരുപാട് കുറവുണ്ട്. ആദ്യകാലങ്ങളിൽ വീട്ടിലുണ്ടാവാറില്ല . ഒരു ഭാര്യ മാത്രമല്ല തനിക്ക് നല്ലൊരു സുഹൃത്ത് കൂടിയാണ് സുലു. അത്യാവശ്യം നന്നായി സിനിമയെ ആസ്വദിക്കുകയും വായിക്കുകയും ഒക്കെ ചെയ്യുന്ന ഒരാളാണ് സുലു .മാത്രമല്ല ഒരുപാട് നല്ല ക്വാളിറ്റികൾ ഉള്ള ഒരു വ്യക്തി കൂടിയാണ് സുലു .തനിക്ക് ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ പേര് പറയാനുള്ളൂ അത് തന്റെ ഭാര്യയാണ്. എന്ത് കാര്യവും തനിക്ക് തുറന്നു പറയാവുന്ന ഒരു സുഹൃത്താണ് സുലു.