Advertisement
Home CELEBRITY ഇപ്പോൾ വിധി കാരണം അവൾ എന്റെ കൂടെയും ഞാൻ അവളുടെ കൂടെയുമില്ല.എലിസബത്തിന്റെ സ്വഭാവത്തെ കുറിച്ച് ബാല...

ഇപ്പോൾ വിധി കാരണം അവൾ എന്റെ കൂടെയും ഞാൻ അവളുടെ കൂടെയുമില്ല.എലിസബത്തിന്റെ സ്വഭാവത്തെ കുറിച്ച് ബാല പറയുന്നതിങ്ങനെ.

1587
ADVERTISEMENTS

 

മലയാളി പ്രേക്ഷകർക്ക് വളരെയധികം സൂപരിചിതനായ നടനാണ് ബാല. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന ബാല പലപ്പോളും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയും ചെയ്യാറുണ്ട് .ഈ തുറന്നുപറച്ചിലുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടാറുണ്ട്.

അടുത്ത സമയത്ത് തന്റെ ആദ്യ ഭാര്യയായ അമൃതയെ കുറിച്ച് ബാല നടത്തിയ വെളിപ്പെടുത്തൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.അമൃതയുമായി വേർപിരിയാനുള്ള കാരണം എന്താണ് എന്ന് ചോദിച്ചപ്പോൾ ബാല പറഞ്ഞത് താൻ അമൃതയെ ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ടുപോയി എന്നാണ്.

ADVERTISEMENTS

അതോടെ താൻ തകർന്നു പോയി എന്നും ബാല പറഞ്ഞിരുന്നു. അമൃതയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് ഡോക്ടർ ആയ എലിസബത്തിനെ ബാല രണ്ടാമത് വിവാഹം കഴിക്കുന്നത്. ഈ വിവാഹവാർത്ത വലിയതോതിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതായിരുന്നു .ഇരുവരും സോഷ്യൽ മീഡിയയിൽഇന്റർവ്യൂവിൽ എത്തുകയും ചെയ്തിരുന്നു.

READ NOW  ഹോളിവുഡ് ഇതിഹാസം എമ്മ വാട്സന്റെ ജീവ ചരിത്രവും അറിയാക്കഥകളും.

ബാലയുടെ ജീവിതത്തിലെ ഏറ്റവും മോശമായ സാഹചര്യത്തിലും ബാലക്കൊപ്പം നിന്ന വ്യക്തിയാണ് എലിസബത്ത്. അതുകൊണ്ടുതന്നെ എലിസബത്തിനോട് ഒരു പ്രത്യേകമായ ഇഷ്ടം പ്രേക്ഷകർക്കും ഉണ്ട് ഇപ്പോൾ എലിസബത്തുമായി വേർപിരിഞ്ഞൊ എന്ന് ചോദിക്കുമ്പോൾ എലിസബത്തിനെ കുറിച്ച് പറയുകയാണ് ബാല.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ എലിസബത്തിനെ കുറിച്ച് ബാല പറഞ്ഞത് ഇങ്ങനെയാണ് .എലിസബത്തിനെ കുറിച്ച് താൻ അഭിമുഖങ്ങളിൽ പോലും അങ്ങനെ പറയാറില്ല. എന്നാൽ അവളുടെ സ്വഭാവത്തെക്കുറിച്ച് പറയുകയാണെങ്കിൽ സ്വർണ്ണം പോലെ പരിശുദ്ധമാണ് .ഇപ്പോൾ വിധി കാരണം അവൾ എന്റെ കൂടെയും ഞാൻ അവളുടെ കൂടെയുമില്ല

എന്നാൽ എലിസബത്തിന്റെ അത്രയും നല്ല സ്വഭാവമുള്ള ഒരു പെൺകുട്ടിയെ താൻ കണ്ടിട്ടു പോലുമില്ല സ്വർണത്തിന് മുകളിലാണ് അവളുടെ സ്വഭാവം . ഒരിക്കലും എലിസബത്തിനെ കുറിച്ച് ഒരു കുറ്റവും തനിക്ക് പറയാനില്ല മരണപ്പെട്ടാൽ പോലും അങ്ങനെ ഒന്നും പറയാനില്ല .

READ NOW  തന്റെ ജീവിത ലക്‌ഷ്യം മാറ്റി വച്ച് പല ജോലികൾ ചെയ്ത ആ ചെറുപ്പക്കാരൻ.ഒടുവിൽ തന്റെ ലക്‌ഷ്യം സാധിച്ചു തമിഴ് സിനിമ ലോകത്തിലെ ജനപ്രിയ താരമാണ്.

എപ്പോഴും അവൾ സന്തോഷവതിയായിരിക്കണം എന്നതാണ് തന്റെ ആഗ്രഹം. ഇങ്ങനെയാണ് എലിസബത്തിനെ കുറിച്ച് ബാല സംസാരിക്കുന്നത് ഈ വാക്കുകൾ എല്ലാം തന്നെ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സമയത്ത് ബാലക്ക് എല്ലാ അർത്ഥത്തിലും തുണയായി നിന്നത് എലിസബത്ത് ആയിരുന്നു. ബാലയെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് തന്നെ എലിസബത്ത് ആണെന്ന് വേണമെങ്കിൽ പറയാം.

ADVERTISEMENTS