Advertisement
Home MOVIES Malayalam നായകന്മാർക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തന്നെക്കുറിച്ച് അവർ എന്താണ് കരുതുന്നത്- അഞ്ജലിയുടെ വെളിപ്പെടുത്തല്‍.

നായകന്മാർക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തന്നെക്കുറിച്ച് അവർ എന്താണ് കരുതുന്നത്- അഞ്ജലിയുടെ വെളിപ്പെടുത്തല്‍.

1442
ADVERTISEMENTS

മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ മനസ്സിൽ തൻെറതായ ഇടം നേടിയ നടിയാണ് അഞ്ജലി. ആന്ധ്ര സ്വദേശിനിയായ അഞ്ജലി തെലുങ്ക് ചിത്രങ്ങളിലൂടെ ആയിരുന്നു ആദ്യകാലങ്ങളിൽ ശ്രദ്ധ നേടുന്നത്. പക്ഷേ തമിഴ് സിനിമ ലോകത്താണ് വലിയൊരു ആരാധകനിരയെ നടി നേടാൻ സാധിച്ചിരുന്നത്.

അഞ്ജലിക്കൊപ്പം ജയ് കൂടി എത്തിയാൽ ആ കെമിസ്ട്രി പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ ഏറ്റെടുക്കാൻ തുടങ്ങി. കൈ നിറയെ അവസരങ്ങളും മികച്ച വേഷങ്ങളുമായി തമിഴ് സിനിമ ലോകത്ത് തന്റേതായ സാന്നിധ്യം അഞ്ജലി ഉറപ്പിച്ചു തുടങ്ങി. അതോടൊപ്പം തന്നെ നിരവധി ഗോസിപ്പുകളും താരത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സ്വകാര്യജീവിതവും അത്ര സുന്ദരമായിരുന്നില്ല എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.

ഒരിക്കൽ തന്റെ രണ്ടാനമ്മ ഭാരതി ദേവിയും സംവിധായകൻ കലിഞ്ജയും കൂടി തന്റെ സമ്പാദ്യങ്ങൾ ഒക്കെയും തട്ടിയെടുത്തു എന്നു പറഞ്ഞുകൊണ്ട് അഞ്ജലി രംഗത്ത് വന്നിരുന്നു. ഒപ്പം തന്നെ ഇവരിൽ നിന്നും താൻ ഭീഷണി നേരിടുന്നുണ്ട് എന്നും താരം പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ചെന്നൈയിലെ വീടുവിട്ട് താരം ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ചെയ്തത്.

ADVERTISEMENTS
READ NOW  അമല പോളിന് വിവാഹം - കാമുകന്റെ മനോഹരമായ പ്രൊപോസൽ വീഡിയോ വൈറൽ കാണാം

പിന്നീട് സിനിമ രംഗത്ത് താരം സജീവമായി മാറിയെങ്കിലും വലിയതോതിൽ ശ്രദ്ധ നേടിയില്ല എന്നതാണ് സത്യം. എന്നാൽ അടുത്തകാലത്തായി വീണ്ടും ശക്തമായ കഥാപാത്രങ്ങളിലൂടെ താരം സിനിമയിൽ എത്തിയിട്ടുണ്ട്. സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് അഞ്ജലി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

പ്രണയ രംഗങ്ങളൊക്കെ അഭിനയിക്കാൻ തനിക്ക് പലപ്പോഴും മടി തോന്നാറുണ്ട് എന്നാണ് താരം പറയുന്നത്. പ്രത്യേകിച്ച് ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളും. അത് സ്വാഭാവികമായി സിനിമയിൽ ഉള്ളതാണ്. സിനിമയ്ക്കത് ആവശ്യമായ ഒന്നാണെങ്കിൽ നായികമാർക്ക് അഭിനയിക്കാതിരിക്കാൻ സാധിക്കുന്ന കാര്യവുമല്ല.

എന്നാൽ നായകന്മാർക്കൊപ്പം അത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തന്നെക്കുറിച്ച് അവർ എന്താണ് കരുതുന്നത് എന്ന് താൻ അപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. മടിയും നാണവും ഒക്കെ മറച്ചുവെച്ചുകൊണ്ടാണ് അത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കുന്നത്.

രണ്ട് കമിതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും രണ്ട് അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും ഒരുപാട് വ്യത്യസ്തമായിട്ടുള്ള ഒന്നാണ്. അതുകൊണ്ടു തന്നെ ഇത്തരം രംഗങ്ങൾ അഭിനയിക്കാൻ തനിക്ക് മടി തോന്നാറുണ്ട്. അഞ്ജലിക്കൊപ്പം ഏറ്റവും കൂടുതൽ വട്ടം കേൾക്കപ്പെട്ട ഒരു നടന്റെ പേര് എന്നത് നടൻ ജയുടേതാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ ഇവരുടെ ആരാധകർ തന്നെ ഉണ്ടാക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ അതില്‍ അല്പം കാര്യമില്ലാതില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും ഉണ്ടായിട്ടുണ്ട്.

READ NOW  "നൃത്തം മറന്നു, ഓർമ്മകൾ മാഞ്ഞു... ഭാനുപ്രിയയ്ക്ക് സംഭവിച്ചതെന്ത്? നൊമ്പരമായി ആ വെളിപ്പെടുത്തൽ"
ADVERTISEMENTS