Advertisement
Home MOVIES Malayalam വര്‍ഷങ്ങള്‍ക്കുമുന്‍പേ മോഹന്‍ലാല്‍ അത് പ്രവചിച്ചിരുന്നു. ലാല്‍ജോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

വര്‍ഷങ്ങള്‍ക്കുമുന്‍പേ മോഹന്‍ലാല്‍ അത് പ്രവചിച്ചിരുന്നു. ലാല്‍ജോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

203
ADVERTISEMENTS

ഒരുപാട് ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ് . അസിസ്റ്റന്റ് ഡയരക്ടര്‍ ആയും മറ്റും സിനിമകളിൽ പ്രവർത്തിച്ചതിനു ശേഷം സ്വന്തമായി സിനിമയിൽ ഒരു ഇടം നേടിയെടുത്ത വ്യക്തിയാണ് ലാൽ ജോസ്.1998 ല്‍ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി സിനിമയില്‍ തന്റെ സ്ഥാനം ഊട്ടി ഉറപ്പിച്ചത്.

താന്‍ ഒരു സംവിധായകന്‍ ആകുമെന്ന് തനിക്കു പോലും ഉറപ്പില്ലാത്ത ഒരു കാലഘട്ടത്തില്‍ താന്‍ അറിയപ്പെടുന്ന ഒരു സംവിധയകനാകും എന്ന് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ പ്രവചിച്ച കഥ പറയുകയാണ്‌ ലാല്‍ ജോസ്

ബി ഉണ്ണികൃഷ്ണന്റെ ഒപ്പം നടത്തിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുന്നത്. താങ്കള്‍ ഒരുപാട് നടന്മാരെ കൂടെ വര്‍ക്ക്‌ ചെയ്തിട്ടുണ്ട്  എന്നാല്‍ മോഹന്‍ലാലിന്‍റെ കൂടെ ഇതുവരെയും വര്‍ക്ക്‌ ചെയ്തിട്ടില്ല എന്താണ് അതിനു കാരണം  എന്ന് ഉണ്ണികൃഷ്ണന്‍ ലാല്‍ജോസിനോട്‌ ചോദിക്കുന്നുണ്ട്.

ADVERTISEMENTS
READ NOW  പുതിയ വിഡിയോയിൽ അതീവ ഹോട്ടായി രസ്ന പവിത്രൻ വിഡിയോയും ചിത്രങ്ങളും കാണാം - ഇത് നമ്മുടെ രസ്നയോ? അന്തം വിട്ടു ആരാധകർ

താന്‍ അതിനു ശ്രമിക്കാഞ്ഞിട്ടല്ല എന്നും ഒരുപാട് ശ്രമിച്ചതാണ് പക്ഷെ അങ്ങനെയൊരു കാര്യം  സംഭവിച്ചില്ല.തന്റെ മനസ്സില്‍ അദ്ദേഹത്തെ വച്ച് കസിന്‍സ് എന്നൊരു സിനിമയുടെ പ്ലാന്‍ ഉണ്ടായിരുന്നുവെന്നും ലാല്‍ജോസ് പറയുന്നു.

താന്‍ ഒരു ശ്രദ്ധിക്കപ്പെടുന്ന സംവിധായകനാവും എന്ന് ആദ്യം പ്രവചിച്ചത് ശ്രീ മോഹന്‍ലാലാണ്. തന്‍റെ ആദ്യ സിനിമയായ ഒരു  മറവത്തൂർ കനവ് എന്ന സിനിമയുടെ വിജയാഘോഷം നടന്നത് സമ്മർ ഇൻ ബേത്ലെഹം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ്. അവിടെ പ്രസംഗിക്കവേ ശ്രീ സിബി മലയിലാണ് അന്ന് ലാല്‍ജോസിനെ കുറിച്ച്  മോഹന്‍ലാല്‍ തന്നോട്  പ്രവചിച്ചതിനെ കുറിച്ച് ആ വേദിയില്‍ വെളിപ്പെടുത്തിയത്

വര്‍ഷങ്ങള്‍ക്കുമുന്‍പ്,  കമല്‍ സംവിധാനം ചെയ്ത  മോഹന്‍ലാല്‍ നായകനായ  വിഷ്ണുലോകം സിനിമയുടെ സൈറ്റില്‍ ലാലിനെ കാണാന്‍ സിബി മലയില്‍ എത്തി. അവിടെ പലരും ലാലൂ,ലാലൂ എന്ന് വിളിക്കുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു.അദ്ദേഹം മോഹന്‍ലാലിനോട് ചോദിച്ചു ഇവിടെ ആരാണ് വേറൊരു ലാലൂ എന്ന് .

READ NOW  "എന്റെ വിവാഹം കഴിഞ്ഞു" - ഷാരുഖിനെയും വലിയ സദസ്സിനെയും ഞെട്ടിച്ചുകൊണ്ട് സൽമാൻ - പെൺകുട്ടി ആരെന്നു ഷാരൂഖ്

അതിനു അദ്ദേഹം പറഞ്ഞ മറുപടി എന്തെന്നാല്‍ അയാളുടെ പേര് ലാല്‍ജോസ് എന്നാണ് .സിബി ആ പേരെഴുതി  വച്ചോളൂ അയാള്‍ മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകനാകും എന്ന്. അന്ന് മോഹന്‍ലാല്‍ പ്രവചിച്ചിരുന്നു എന്ന് സിബി മലയില്‍ വെളിപ്പെടുത്തിയത് ലാല്‍ജോസിന്റെ സിനിമയുടെ വിജയഖോഷ വേളയിലാണ്.

അന്ന് താന്‍ കമല്‍ സാറിന്‍റെ ഏറ്റവും അവസാനത്തെ അസിസ്റ്റന്റ്‌ ആയിരുന്നു.  താനൊരു സംവിധായകനാകുമെന്നും തന്നില്‍ ഒരു സംവിധായകന്‍ ഉണ്ടെന്നും അന്നേ കണ്ടെത്തിയ ആളാണ് ലാലേട്ടന്‍.പിന്നീട് നിര്‍ഭാഗ്യവശാല്‍ ലലെട്ടനോപ്പം സിനിമയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല  പക്ഷെ

എന്‍റെകയ്യില്‍ ഒരു കഥ കിട്ടിയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു . കസിൻസ് എന്ന ഒരു ചിത്രം മോഹൻലാലിനെയും പൃഥ്വിരാജിനെയും ഒരുമിപ്പിച്ച് ചെയ്യാൻ ആഗ്രഹിച്ചതാണ്. മൂന്നു വര്‍ഷത്തോളം ഞാന്‍ ആ സിനിമയ്ക്ക് പിന്നാലെ നടന്നെങ്കിലും  പക്ഷേ പല കാരണങ്ങൾ കൊണ്ട് ആ ചിത്രം നടന്നില്ല എന്നും ലാൽ ജോസ് ഓർമിക്കുന്നുണ്ട്.

READ NOW  മരുമകൾ സുപ്രിയയുടെ സ്വഭാവത്തെക്കുറിച്ച് മല്ലിക സുകുമാരൻ. ആ കാര്യങ്ങൾക്കൊക്കെ കാരണം അവളാണ്.

 

ADVERTISEMENTS