Advertisement
Home MOVIES Malayalam മോഹൻലാലിനെയോ മമ്മൂട്ടിയെയോ – കൂടുതൽ ഇഷ്ടം – എത്ര ചോദിച്ചാലും ഉത്തരം ഇത് റീനു മാത്യൂസ്

മോഹൻലാലിനെയോ മമ്മൂട്ടിയെയോ – കൂടുതൽ ഇഷ്ടം – എത്ര ചോദിച്ചാലും ഉത്തരം ഇത് റീനു മാത്യൂസ്

395
ADVERTISEMENTS

ഇമ്മാനുവൽ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് റീന മാത്യൂസ്. ഇമ്മാനുവലിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയോടൊപ്പം തന്നെ നിരവധി ചിത്രങ്ങളിൽ റീനു മാത്യൂസ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിൽ തിരക്കുള്ള താരമാണ് റീനു.

സിനിമയും പ്രൊഫഷനും ഒന്നിച്ചു കൊണ്ട് പോകുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് റീനു മാത്യൂസ്. ഒരു എയർ ഹോസ്റ്റസാണ് താരം. തന്റെ ജോലി സിനിമയ്ക്ക് വേണ്ടി ഉപേക്ഷിക്കുകയില്ലെന്നും സിനിമയും ജോലിയും ഒന്നിച്ചു കൊണ്ട് പോകുവാനാണ് തനിക്ക് താല്പര്യം എന്ന് തരാം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

നല്ല ചിത്രങ്ങൾ വരുമ്പോൾ ജോലിയിൽ അവധി എടുത്തു സിനിമ ചെയ്യും അവധി കിട്ടാത്ത സാഹചര്യം കൊണ്ട് പല ചിത്രങ്ങളും നഷ്ടമായിട്ടുണ്ട് എന്ന് റീനു പറയുന്നു.തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമായ താരം ചിത്രങ്ങളും വിഡിയോകളുമൊക്കെ പങ്ക് വെക്കാറുണ്ട്.

ADVERTISEMENTS
READ NOW  വിവാഹം കഴിക്കണമെന്നും കുട്ടികളെ വേണമെന്നും ആഗ്രഹമില്ലാത്തതിന്റെ കാരണം പറഞ്ഞു ലക്ഷ്മി ഗോപാല സ്വാമി.

അടുത്തിടെ താരം ഒരു ചോദ്യാത്തര സെഷൻ ഇൻസ്റാഗ്രാമിൽ നടത്തിയിരുന്നു. അതിൽ ചോദിച്ച ചില ചോദ്യങ്ങൾ ആണ് ഇപ്പോള്‍ വൈറലാവുന്നത്. മമ്മൂട്ടിയായെ ആണോ മോഹൻലാലിനെ ആണോ ഏറ്റവും ഇഷ്ടം എന്ന ചോദ്യത്തിന് താൻ ഒരു കട്ട മമ്മൂക്ക ആരാധികയാണ് എന്നും അത് ഞാൻ പല തവണ പറഞ്ഞിട്ടുണ്ടെന്നും താരം തന്നെ തുറന്നു പറയുന്നു . മമ്മൂട്ടിയുടെ ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്ക് വെച്ച് കൊണ്ടാണ് റീനു അങ്ങനെ കുറിച്ചത്.

അതോടൊപ്പം താരത്തിന് ഇഷ്ടപ്പെട്ട ഏത് കഥാപത്രമാണ് നായിക കഥാപത്രമാണ് വീണ്ടും ചെയ്യാൻ താല്പര്യമുള്ളത് എന്ന ചോദ്യത്തിന് തേന്മാവിൻ കൊമ്പത്തിൽ ശോഭന ചെയ്ത കാർത്തുമ്പി എന്ന കഥാപത്രമാണ് എന്നും ഒരിക്കലും ശോഭനയോടൊപ്പം എത്തില്ല എങ്കിലും ആഗ്രഹമാണ് എന്നും റീനു പറയുന്നു

താരത്തിന്റെ ഏതു കഥാപാത്രം ആണ് ഏറ്റവും പ്രീയപ്പെട്ടത്‌ എന്നാ ചോദ്യത്തിന് ആദ്യ ചിത്രമായ ഇമ്മാനുവലിലെ ആനി ആണെന്നാണ് റീനു മാത്യു പറയുന്നത്.

READ NOW  ഏഴാം വയസ്സുമുതൽ നേരിട്ട ലൈംഗിക പീഡനത്തെ പറ്റി മീര വാസുദേവ് പറഞ്ഞത് :അന്ന് അയാൾ ഒരു ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിലേക്ക് കൊണ്ട് പോയി ചെയ്തത്

ADVERTISEMENTS