Advertisement
Home MOVIES Malayalam പുറത്ത് പറയാൻ പറ്റാത്ത അബ്യൂസുകൾ നേരിട്ടിട്ടുണ്ട് പ്രതികരിക്കുന്നത് ഈ രീതിയിലാണ്

പുറത്ത് പറയാൻ പറ്റാത്ത അബ്യൂസുകൾ നേരിട്ടിട്ടുണ്ട് പ്രതികരിക്കുന്നത് ഈ രീതിയിലാണ്

110
ADVERTISEMENTS

ഒരുപറ്റം സ്കൂൾ കുട്ടികളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ആനന്ദം ഈ ചിത്രത്തിൽ ഒരു ഡയലോഗ് പോലുമില്ലാതെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ കുട്ടിയാണ് അനാർക്കലി മരക്കാർ. വലിയൊരു സ്വീകാര്യത തന്നെ ആനന്ദം എന്ന ചിത്രത്തിലൂടെ താരം സ്വന്തമാക്കി. പിന്നീട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന് സാധിക്കുകയും ചെയ്തു. മികച്ച രീതിയിൽ ഉള്ള ഒരു നായിക എന്നത് പോലെ തന്നെ ഒരു മികച്ച ഗായിക കൂടിയാണ് താരം സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ കഴിവുകൾ പുറംലോകം അറിയുന്നത്.

വലിയൊരു ആരാധക ബന്ധത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ സ്വന്തമാക്കിയെടുക്കാനും അനാർക്കലിക്ക് സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ തന്റെ അഭിപ്രായങ്ങൾ വളരെ ശക്തവും വ്യത്യസ്തവുമായ രീതിയിലാണ് അനാർക്കലി പറയാറുള്ളത് ഇതും ശ്രദ്ധ നേടാറുണ്ട്.

ADVERTISEMENTS

അടുത്ത സമയത്ത് താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത് ഈ അഭിമുഖത്തിൽ അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അനാർക്കലി പറയുന്നത്. അടുത്ത വീടിന്റെ അരികിൽ ഒരു കടയിൽ പോയി സമയത്ത് ഒരു ചേട്ടൻ ശരീരത്തിൽ തൊട്ടു ആ സമയത്ത് അമ്മയോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ നീ തന്നെ അതിനെ ഹാൻഡിൽ ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത് എങ്കിൽ മാത്രമേ ഇതിലും വലിയ പ്രശ്നങ്ങൾ വരുമ്പോൾ നിനക്ക് ഹാൻഡിൽ ചെയ്യാൻ സാധിക്കുമെന്നും അമ്മ പറഞ്ഞു.

READ NOW  എന്റെ ആ കഥാപാത്രത്തിന് മുൻപിൽ അയാൾ പൊട്ടിക്കരഞ്ഞു എന്റെ കാലിൽ വീണു - ഞെട്ടിപ്പിക്കുന്ന ആ അനുഭവം പങ്ക് വച്ച് മമ്മൂട്ടി

എന്നാൽ ഞാൻ പറയാതെ പോയിട്ടുള്ള അബ്യൂസുകളും ഉണ്ടായിട്ടുണ്ട്. അമ്മയോട് പോലും പറയാതിരുന്നിട്ടുള്ള അബ്യൂസുകളും നേരിട്ടിട്ടുണ്ട്. സഡൻ ആയി പ്രതികരിക്കാൻ എനിക്ക് പലപ്പോഴും സാധിക്കാറില്ല.

ഇപ്പോൾ തന്നെ സാറ്റർഡേ നൈറ്റ്സ് പ്രമോഷൻ സമയത്ത് ഒരു സംഭവം ഉണ്ടായപ്പോൾ അവർ സഡണായി പ്രതികരിച്ചു. അങ്ങനെയൊന്നും എന്നെക്കൊണ്ട് പ്രതികരിക്കാൻ സാധിക്കില്ല. ഞാൻ അപ്പോൾ ചിന്തിക്കുന്നത് അറിയാതെ തൊട്ടതായിരിക്കില്ലേ  എന്നാണ്. കാരണം അത്രയും വലിയ ഒരാൾ കൂട്ടത്തിൽ അത് അങ്ങനെയാണോ അല്ലയോ എന്ന് പറയാൻ പറ്റില്ലല്ലോ നമ്മൾ പ്രതികരിച്ചു കഴിയുമ്പോൾ തന്നെ നാട്ടുകാർ വരെ പഞ്ഞിക്കിടും.

നമ്മൾ കാരണം ഒരാൾ നാണംകെടണ്ട എന്നാണ് ഞാൻ അപ്പോൾ ചിന്തിക്കുന്നത്. പക്ഷേ അബ്യൂസാണ് എന്ന് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ഒരാൾ എന്നോട് ഇടപെട്ടാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്യും. ഉദാഹരണമായി വ്യക്തമായ ഉദ്ദേശത്തോടെ ഒരാളുടെ ശരീരത്തിൽ തൊട്ടു എന്ന് എനിക്ക് മനസ്സിലായാൽ ഞാൻ അപ്പോൾ തന്നെ അതിനെതിരെ പ്രതികരിക്കും. എനിക്ക് ഊഹം മാത്രമുള്ള സന്ദർഭങ്ങളിൽ ഞാൻ മിണ്ടാതിരിക്കുക ആണ് ചെയ്യുക എന്നും അനാർക്കലി പറയുന്നു.

READ NOW  ദൈവമേ ....പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾവെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു - ജി വേണുഗോപാലിന്റെ പോസ്റ്റ് വൈറൽ
ADVERTISEMENTS