Advertisement
Home CELEBRITY അപ്പോഴാണ് ഞാൻ എന്റെ പ്രണയം വെളിപ്പെടുത്തിയത്.അതിനു സുപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു -പൃഥ്‌വിരാജ്

അപ്പോഴാണ് ഞാൻ എന്റെ പ്രണയം വെളിപ്പെടുത്തിയത്.അതിനു സുപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു -പൃഥ്‌വിരാജ്

767
ADVERTISEMENTS

മലയാള സിനിമയിൽ പകരക്കാരില്ലാതെ വളർന്നു വന്നുകൊണ്ടിരിക്കുന്ന ഒരു താരമാണ് പൃഥ്വിരാജ് സുകുമാരൻ. ആരാധന എന്നതിലുപരി പ്രണയമായിരുന്നു സ്ത്രീ പ്രേക്ഷകർക്ക് . എന്നാൽ എല്ലാവരെയും നിരാശരാക്കിക്കൊണ്ട് മുംബൈയിലെ ജേണലിസ്റ്റ് ആയ സുപ്രിയയെ തന്റെ ജീവിതസാഖിയാക്കി പൃഥ്വിരാജ് മാറ്റുകയായിരുന്നു ചെയ്തത്. ഇവരുടെ പ്രണയകഥയെ കുറിച്ച് ഒരിക്കൽ പൃഥ്വിരാജ് തന്നെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

ഒരു അഭിമുഖത്തിനു വേണ്ടിയാണ് ആദ്യമായി സുപ്രിയ തന്നെ വിളിക്കുന്നത്. എന്നാൽ ആ അഭിമുഖം വർക്കായില്ല. പക്ഷേ തങ്ങൾക്കിടയിൽ സൗഹൃദം രൂപപ്പെടാൻ അത് സഹായിച്ചു . ആദ്യമായി സുപ്രിയയെ താൻ തിരിച്ചു വിളിക്കുമ്പോൾ സുപ്രിയ ഒരു സിനിമയ്ക്ക് കയറിയിരിക്കുകയായിരുന്നു. ആ സിനിമ താൻ കണ്ടിട്ടുണ്ടായിരുന്നതിനാൽ ആദ്യത്തെ ചർച്ച ആ സിനിമയെ കുറിച്ച് ആയിരുന്നു.

ആ ചർച്ചയിൽ തന്നെ ഇരുവരുടെയും അഭിരുചികൾ ഏകദേശം ഒരുപോലെ ആണ് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. തുടർന്നങ്ങോട്ട് പല കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ തുടങ്ങി. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ശാന്താറാം എഴുതിയ ഒരു പുസ്തകം . ആ പുസ്തകത്തെ കുറിച്ച് രണ്ടു പേർക്കും ഒരേ അഭിപ്രായമായിരുന്നു. അതോടെ ആ സൗഹൃദത്തിന് കൂടുതൽ തിളക്കം കൈവന്നു.

ADVERTISEMENTS
READ NOW  തന്നെ പച്ചത്തെറി വിളിച്ച സൂപ്പർ താരത്തെ അടുത്ത ദിവസം മാപ്പു പറയിച്ചിട്ട് ആണ് അഭിനയിപ്പിച്ചത് തുറന്നു പറഞ്ഞു നടിയും നിർമ്മാതാവുമായ സാന്ദ്ര.

എപ്പോഴാണ് സുപ്രിയയോട് പ്രണയം തോന്നിയതെന്ന് അറിയില്ലെന്നും അങ്ങനെ ഒരു ദിവസമോ സമയമോ പറയാൻ കഴിയില്ലെന്നും അതൊക്കെ സിനിമകളിലെ ഉണ്ടാകൂ എന്നും മുൻപ് പ്രിധ്വി പറഞ്ഞിരുന്നു.

ഒരിക്കൽ മുംബൈ ഒന്ന് കാണണമെന്ന് തനിക്ക് ആഗ്രഹം തോന്നുകയും അത് സുപ്രിയയോട് സൂചിപ്പിക്കുകയും ചെയ്തു .സുപ്രിയ തന്നെ ഒരു ഓട്ടോറിക്ഷയിൽ ആ നഗരം മുഴുവനായി കാണിച്ചുതരികയുമാണ് ചെയ്തത്. ആ ഒരു യാത്രയ്ക്കിടയിൽ തന്റെ പ്രണയം സുപ്രിയയോടു തുറന്നു പറഞ്ഞപ്പോൾ അച്ഛനോട് അമ്മയോടും ആലോചിക്കാനാണ് പറഞ്ഞത്.

അങ്ങനെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത് വളരെ ലളിതമായ രീതിയിൽ വിവാഹം കഴിക്കണമെന്നാണ് രണ്ടുപേരും ആഗ്രഹിച്ചത്. എന്നാൽ വീട്ടുകാരുടെ നിർബന്ധമായിരുന്നു വിവാഹം കുറച്ചെങ്കിലും ആഡംബരം നിറഞ്ഞതാകണം എന്നത്. സുപ്രിയ ഒരേയൊരു മകളാണ് വീട്ടുകാർക്ക് അതുപോലെതന്നെ തന്റെ അമ്മയും രജിസ്റ്റർ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല എന്നാണ് തന്റെ പ്രണയത്തെക്കുറിച്ച് വിവാഹത്തെക്കുറിച്ചും ഒക്കെ പൃഥ്വിരാജ് പറഞ്ഞത്.

READ NOW  നിനക്കെന്നെ നേരത്തെ അറിയിക്കാമായിരുന്നില്ലേ?' എന്ന് അന്ന് അദ്ദേഹം എന്നോട് ചോദിച്ചു. കുഞ്ഞാലി മരക്കാരുടെ തിരക്കഥ മൂന്ന് വർഷം കയ്യിൽ വച്ചിട്ട് താല്പര്യമില്ലന്ന് പറഞ്ഞു. സംവിധായകൻ ജയരാജ് മോഹൻലാലിനെ പറ്റി പറഞ്ഞത്.

അതുപോലെതന്നെ മറ്റൊരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യമാണ് തന്റെ കണ്ണിൽ ഈ ലോകത്തിൽ വച്ച് ഏറ്റവും സുന്ദരിയായ പെൺകുട്ടി തന്റെ ഭാര്യയായ സുപ്രിയ ആണ് .എല്ലാവർക്കും അങ്ങനെയാവണമെന്നില്ല പക്ഷേ തന്റെ കണ്ണിൽ തന്റെ ഭാര്യയാണ് തനിക്ക് ഏറ്റവും സുന്ദരിഎന്ന് അദ്ദേഹം വെളിപ്പെടുത്തുമ്പോൾ എല്ലാ ഭാര്യമാരും തന്റെ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന ഒരു കാര്യവും ഇതാണെന്നു ധാരാളം കമന്റുകളും ആ പോസ്റ്റിനടിയിൽ നിറയുകയുണ്ടായി .

ADVERTISEMENTS