Advertisement
Home MOVIES Malayalam ഹണി റോസ് പങ്കുവെച്ച വീഡിയോയിലൂടെ ആ സത്യം മനസ്സിലാക്കി തങ്ങളെ പറ്റിച്ചു എന്ന് ആരാധകർ.

ഹണി റോസ് പങ്കുവെച്ച വീഡിയോയിലൂടെ ആ സത്യം മനസ്സിലാക്കി തങ്ങളെ പറ്റിച്ചു എന്ന് ആരാധകർ.

45
ADVERTISEMENTS

വിനയൻ മലയാള സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന നായികമാർ നിരവധിയാണ്. അവരുടെ കൂട്ടത്തിൽ തന്നെ വളരെയധികം ശ്രദ്ധ നേടിയ നായികയാണ് ഹണി റോസ്. തുടക്കകാലത്ത് വലിയതോതിൽ ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല എങ്കിലും പിന്നീട് ഹണി റോസ് കരിയറിൽ വലിയ സ്വീകാര്യതകളാണ് നേടിയത്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് തെലുങ്കിലേക്കുള്ള താരത്തിന്റെ പ്രവേശനമായിരുന്നു.

തെലുങ്കിൽ ബാലയ്യക്കൊപ്പം എത്തിയ താരം വലിയതോതിൽ തന്നെ ആരാധകനിരയെ സ്വന്തമാക്കുകയായിരുന്നു ചെയ്തത്. കുറച്ചുകാലങ്ങളായി സിനിമയിൽ അത്ര സജീവമല്ല എങ്കിൽ പോലും താരം സോഷ്യൽ മീഡിയയിലും ഉദ്ഘാടനങ്ങളിലും ഒക്കെ വൈറലാണ്.

ADVERTISEMENTS

പലപ്പോഴും പലരും പുതിയ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ ഉദ്ഘാടനത്തിന് വിളിക്കുന്നത് ഹണി റോസിനെയാണ്. അതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. ആ സ്ഥാപനത്തിന് അതിലും വലിയ ഒരു പബ്ലിസിറ്റി ഇനി ലഭിക്കാനില്ല എന്നതാണ് ഏറ്റവും വലിയ കാരണം. എന്നാൽ കുറച്ചു കാലങ്ങളായി താരം ഉദ്ഘാടനത്തിൽ നിന്നും ഒക്കെ മാറി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരം പുതിയ വീഡിയോകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇപ്പോൾ ക്രിസ്മസ് വീഡിയോയായി താരം പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഈ വീഡിയോയ്ക്ക് പലതരത്തിലുള്ള കമന്റുകളാണ് ആളുകൾ നൽകുന്നത്.

READ NOW  നടി അനശ്വര രാജനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ദീപു കരുണാകരൻ ഇവരൊക്കെ മഞ്ജു വാര്യരിരെ പോലെയുള്ള താരങ്ങളെ കണ്ടു പഠിക്കണം

താരം പങ്കുവെച്ച് ക്രിസ്മസ് വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത് കഴിഞ്ഞവർഷത്തെ വീഡിയോ തന്നെയാണോ പങ്കുവെച്ചത് എന്നാണ്. കാരണം കഴിഞ്ഞവർഷത്തെ വീഡിയോയ്ക്ക് സമാനമായി തരത്തിലുള്ള വീഡിയോ ആയിരുന്നു താരം പങ്കുവെച്ചിരുന്നത്. ആളുകളെ പറ്റിക്കുകയാണോ എന്ന് മറ്റൊരാൾ കമന്റ് ചെയ്യുന്നുണ്ട്.

അതോടൊപ്പം തന്നെ ഇപ്പോൾ ഉദ്ഘാടനം ഒന്നും ഇല്ലാത്തതുകൊണ്ടാണോ ഒരു വീഡിയോ പോലും എടുക്കാൻ സാധിക്കാത്തത് എന്നാണ് മറ്റൊരാളുടെ ചോദ്യം. ഇതിനോടകം തന്നെ ഇവരുടെ ഈ ഒരു വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ബോഡി ഷേമിങ്ങ് അനുഭവിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ഹണി റോസ്.

ഹണി റോസ് ആളുകളെ പറ്റിച്ചു എന്ന തരത്തിലാണ് ഇപ്പോൾ പലരും കമന്റുകൾ ചെയ്യുന്നത്. എന്നാൽ അതോടൊപ്പം തന്നെ താരത്തെ ഒരുപാട് സ്നേഹിക്കുന്ന നിരവധി ആളുകൾ താരത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ താരം സിനിമ തിരക്കുകളിൽ അല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ADVERTISEMENTS