
കിരീടം ഉൾപ്പെടെയുള്ള ചിത്രങ്ങൾ നിർമ്മിച്ച നടനും നിർമ്മാതാവും ടെലിവിഷൻ പ്രൊഡ്യൂസറുമായ ദിനേശ് പണിക്കർ നിരവധി ചിത്രങ്ങൾ മലയാളം സിനിമ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. കളിവീട്, രചപുത്രൻ മയിൽപീലിക്കാവ്, പ്രണയവർണ്ണങ്ങൾ, സ്റ്റാലിൻ ശിവദാസ് എന്നിവ അവയിൽ ചിലതാണ്. തൻറെ രചപുത്രൻ എന്ന സുരേഷ് ഗോപി മുരളി ശോഭന വിക്രം,വിനീത കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം തൻ്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിലെ തന്നെ മറ്റൊരു പ്രമുഖ നടിയുടെ അഹങ്കാരം തീർത്ത സംഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറയുന്നത്.
സുരേഷ് ഗോപിയും ശോഭനയും നായിക നായകന്മാരെ അവതരിപ്പിച്ച ചിത്രത്തിൽ വില്ലൻ വേഷം ചെയ്തത് മുരളിയായിരുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ആയിരുന്നു അന്ന് വിക്രം ഉണ്ടായിരുന്നത്. അത് വിക്രത്തിന്റെ തുടക്കകാലത്ത് ചില ചിത്രങ്ങൾ ആയിരുന്നു. അന്നത്തെ വിക്രത്തെ കുറിച്ച് ദിനേശ് പണിക്കർ പറയുന്നത് വളരെ സ്നേഹമുള്ള നന്മയുള്ള ഒരു ചെറുപ്പക്കാരൻ എന്നായിരുന്നു. വിക്രത്തിന്റെ ജോഡിയായി എത്തിയത് തമിഴിൽ അന്ന് തിളങ്ങി നിന്ന വിനീത എന്ന നായികയായിരുന്നു.
അവർ രജനികാന്തിനൊപ്പം ഒക്കെ അഭിനയിച്ചിട്ടുള്ള ഒരു മുൻനിര നടി തന്നെയായിരുന്നു. ആദ്യ ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം രണ്ടാമത്തെ ദിവസത്തെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം ഉണ്ടാക്കുന്നത്. ആറ്റുകാൽ കോംപ്ലക്സിൽ വച്ചായിരുന്നു അന്ന് ഷൂട്ടിംഗ് നടന്നത്. ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള ഒരു ഗാനരംഗം ചിത്രീകരിച്ചതിനു ശേഷം ഏകദേശം 9 മണിയോടെ രാത്രി അവർ പോയി. പിന്നീട് ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നത് വിക്രമവും വിനീതയും ഒന്നിച്ചുള്ള ചില റൊമാൻറിക് ഗാന രംഗങ്ങൾ ആയിരുന്നു.

എല്ലാം സെറ്റ് ആയതിനാലും ഇനിയും വിക്രവും വിനീതയും പിന്നെ ഡാൻസ് ഉൾപ്പെടുന്ന ഒരു ഗാനരംഗ ചിത്രിച്ചാൽ മതി എന്നുള്ളതുകൊണ്ട് താൻ കാറിലേക്ക് പോയി അല്പം റസ്റ്റ് എടുക്കാൻ തീരുമാനിച്ചു. ചിത്രത്തിൽ സംവിധായകൻ ഷാജോൺ കാര്യാൽ ആയിരുന്നു. എന്നാൽ അല്പസമയം കഴിഞ്ഞപ്പോൾ സംവിധായകൻ ഷാജൂൺ കാര്യാൽ വന്നു തന്നോട് പറഞ്ഞു അവിടെ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണ് നായിക വിനീത പിണങ്ങി പോയിരിക്കുകയാണ് എന്ന്.
താൻ കാരണം അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ശോഭനയും സുരേഷ് ഗോപിയും നേരത്തെ പോയിരിക്കുകയാണ് അതുകൊണ്ടുതന്നെ തനിക്കും നേരത്തെ പോകണം എന്നുള്ള ഈഗോ പിടിച്ച് അവർ അവരുടെ കാറിൽ പോയിരിക്കുകയാണ് എന്നാണ്. താൻ നേരെ വിനീതയുടെ അടുത്തു ചെന്ന് കാര്യം തിരക്കി. അപ്പോൾ അവർ പറഞ്ഞു ശോഭനയും സുരേഷ് ഗോപിയും ഒക്കെ നേരത്തെ പോയല്ലോ അപ്പോൾ ഇനി ഞങ്ങളും ഷൂട്ട് ചെയ്യേണ്ട കാര്യമില്ല ഞങ്ങൾ മാത്രം രാത്രി വർക്കേണ്ട കാര്യമില്ലല്ലോഎനിക്കും ഫ്ലാറ്റിലേക്ക് പോകണം എന്നായിരുന്നു താരം പറഞ്ഞത്.
അപ്പോൾ താൻ വിനീതയോട് പറഞ്ഞു വിനീത ഒരു സിനിമയിൽ ഓരോ നടി നടന്മാർക്കും ഓരോ സമയമാണ് ഷൂട്ടിംഗ് ഫിക്സ് ചെയ്തിട്ടുള്ളത്. അവരുടെ ഷൂട്ടിംഗ് പോർഷൻ കഴിഞ്ഞപ്പോൾ അവർ പോയി ഇനിയുള്ള നിങ്ങളുടേതാണ് എന്ന്. പക്ഷേ അവർ അത് അനുസരിക്കാദി ഫ്ലാറ്റിലേക്ക് പോണം എന്നുള്ള വാശിയിൽ നിൽക്കുകയാണ്. അന്ന് അവരെ 20 ദിവസത്തെ ബുക്ക് ചെയ്തിരുന്നത് അന്നവരുടെ പ്രതിഫലം 2.5 ലക്ഷം രൂപയായിരുന്നു. അവർ അന്ന് തമിഴിലെ ഒരു മുൻ നിര നായിക ഒക്കെയാണ് അതിന്റെ ഈഗോയാണ് അവർ അവർ കാണിച്ചു കൊണ്ടിരുന്നത്.
അപ്പോൾ തന്നെ അവരോട് പറഞ്ഞു വിനീത സുരേഷ് ഗോപിയുടെയും ശോഭനേയും ഡേറ്റ് മിക്സ് ചെയ്തല്ല നിങ്ങളോട് ഞാൻ ഡേറ്റ് പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ 20 ദിവസം അത് രാത്രിയും പകലും ഉൾപ്പെടെയാണ് ഞാൻ രണ്ടര ലക്ഷം രൂപ പറഞ്ഞു ബുക്ക് ചെയ്തിരിക്കുന്നത്. എന്ന് പറഞ്ഞിട്ട് കൂടി അവർ അതിന് അഭിനയിക്കാൻ വരാൻ കൂട്ടാക്കിയില്ല അവർക്ക് മുറിയിലേക്ക് പോണമെന്ന് വാശിയിലിരുന്നു.

അപ്പോൾ എവിടെനിന്നു ഉണ്ടായ ഒരു ധൈര്യത്തിന് പുറത്ത് അവരോട് പറഞ്ഞു അങ്ങനെയാണെങ്കിൽ ശരി നിങ്ങൾക്ക് ഞാൻ രണ്ടര ലക്ഷം രൂപ മുഴുവൻ തരും പക്ഷേ നിങ്ങൾ ആ ചിത്രത്തിൽ കാണത്തില്ല ഷൂട്ടി ലൊക്കേഷനിൽ കാണത്തില്ല ആ സിനിമയിൽ കാണത്തില്ല പക്ഷേ നിങ്ങൾ നിങ്ങളുടെ റൂമിൽ കാണും നിങ്ങൾക്ക് ഇവിടെ നിന്ന് പോകാൻ പറ്റത്തില്ല. നിങ്ങൾ പറഞ്ഞ 20 ദിവസം ഇവിടെ ഉണ്ടാകണം നിങ്ങൾക്ക് ആ കാശ് മുഴുവൻ ഞാൻ തരും ഇതായിരിക്കും എൻറെ തീരുമാനം എന്ന് പറഞ്ഞിട്ട് ദേഷ്യത്തോടെ താൻ കാറിലേക്ക് പോയി അല്പം കഴിഞ്ഞപ്പോൾ ജനറേറ്റർ ഓൺ ആയി ഷൂട്ടിംഗ് സ്റ്റാർട്ട് ചെയ്തു എന്നാണ് ദിനേശ് പണിക്കർ പറയുന്നു. അങ്ങനെയാണ് ആ നടിയുടെ അഹങ്കാരം ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറയുന്നു.
ഈ ന്യൂസ് എങ്ങനെയോ അന്നത്തെ പ്രമുഖ സിനിമ മാഗസിനുകളിൽ ഒന്നായി സ്റ്റാർ ടെസ്റ്റ് എന്ന മാഗസിൻ അറിയുകയും അവർ ഇത് വളരെ രസകരമായ തലക്കുറപ്പോടെ പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നുഅവരുടെ തലവാചകം ഇതായിരുന്നു പ്രൊഡ്യൂസർ ദിനേഷ് പണിക്കർ വിനീതയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഒന്നുകിൽ അഭിനയിക്കുക അല്ലെങ്കിൽ ഉപേക്ഷിച്ചു പോകുക ഒടുവിൽ വിനീത് അഭിനയിച്ചു എന്നായിരുന്നു അന്നത്തെ ആ മാഗസിനിൽ വന്ന വാർത്തയുടെ തലവാചകം എന്ന് അദ്ദേഹം ഓർക്കുന്നു.